ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Thursday 9 August 2012

ഹിരോഷിമ-നാഗസാക്കി ദിനാചരണം

ഈ വര്‍ഷത്തെ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് കാസര്‍ഗോഡ് ഡയറ്റ് എന്‍.എസ്.എസ്.യൂണിറ്റിന്റെയും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിന്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. മധൂര്‍ ഗ്രാമപഞ്ചായത്ത് പരിസരത്തുനിന്ന് ആരംഭിച്ച് മായിപ്പാടിയില്‍ സമാപിച്ച റാലിയില്‍ ടി.ടി.സി.വിദ്യാര്‍ഥികളും ലാബ്സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും അണിനിരന്നു. മധൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി സിന്ധു റാലി ഫ്ലാഗ്ഓഫ് ചെയ്തു. 
 

ഡയറ്റ് പ്രിന്‍സിപ്പാള്‍ .സി.എം.ബാലകൃഷ്ണന്‍, പി.ടി.എ.പ്രസിഡണ്ട്  മുഹമ്മദ് മായിപ്പാടി, രാഘവന്‍ മാസ്റ്റര്‍, സത്യനാരായണറാവു, ശശിധര്‍ എന്നിവര്‍ സന്നിഹിതരായി. കെ.രമേശന്‍ മാസ്റ്റര്‍, അനില്‍കുമാര്‍ മാസ്റ്റര്‍, ഡോ.കെ.രഘുറാം ഭട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

മായിപ്പാടിയില്‍ നടന്ന സമാപനസമ്മേളനം പി.ടി.എ.പ്രസിഡണ്ട് മുഹമ്മദ് മായിപ്പാടിയുടെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി സിന്ധു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ യുദ്ധവിരുദ്ധസന്ദേശം നല്‍കി. രാഘവന്‍ മാസ്റ്റര്‍, ശിവരാമറായ്, രാഘവചെട്ടിയാര്‍ എന്നിവര്‍ സംസാരിച്ചു. കെ.രമേശന്‍ മാസ്റ്റര്‍ സ്വാഗതവും അനില്‍കുമാര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.  












2 comments:

  1. ബ്ലോഗ്‌ വളരെ നന്നായിരിക്കുന്നു.
    നവീനമായ ആശയങ്ങളുമായി മുന്നേറുക.
    ബ്ലോഗുകള്‍ ഇപ്പോള്‍ ഏറെയുണ്ട് ..
    വ്യത്യസ്തത പുലര്‍ത്താന്‍ സാധിച്ചാല്‍ ലക്‌ഷ്യം നേടാം.

    www.english4keralasyllabus.com

    ReplyDelete
    Replies
    1. നന്ദി.
      ടി.ടി.സി.വിദ്യാര്‍ഥികളുടെ മന:ശാസ്ത്രപഠനം പൂര്‍ണമായും ഐ.ടി.അധിഷ്ഠിതമാക്കാനുള്ള ശ്രമത്തിലാണ്.അധ്യാപകന്റെ ലഘുവായ പൊതു അവതരണം കഴിഞ്ഞാല്‍ പഠിതാക്കള്‍ ബ്ലോഗിലെ ലിങ്കിന്റെ സഹായത്തോടെ കൂട്ടായി പഠിക്കുന്ന ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് ഇതില്‍ വിദ്യാഭ്യാസമന:ശാസ്ത്രം എന്ന ലിങ്ക് ചേര്‍ത്തിരിക്കുന്നത്. മറ്റു അധ്യാപക പരിശീലനസ്ഥാപനങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. തുടര്‍ന്നും പ്രതികരിക്കുമല്ലോ.

      Delete