ഫ്ലാഷ് ന്യൂസ്

...പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞവുമായി ബന്ധപ്പെട്ട അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ മാത‍ൃകകള്‍ മറ്റ് സപ്പോര്‍ട്ട് മെറ്റീരിയലുകള്‍ ലഭ്യമാകുന്നതിന് താഴെ ഫയലില്‍ ക്ലിക്ക് ചെയ്യുക ....

Monday, 10 February 2014

വിദ്യാഭ്യാസ ഓഫീസര്‍മാരുടെ കൂടിച്ചേരല്‍

ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പ്രതിമാസ കൂടിച്ചേരല്‍ ഐ ടി @ സ്കൂളില്‍ വെച്ചുനടന്നു. ഡി ഡി ഇ . രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ വിജയലക്ഷ്മി തുടങ്ങിയവരും എ ഇ ഒ മാര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍, ബി പി ഒ മാര്‍ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ കോണ്‍ഫറന്‍സിനു ശേഷം നടന്ന വിദ്യാലയ സന്ദര്‍ശനങ്ങളുടെ വിശദാംശങ്ങള്‍ ഓരോ എ ഇ ഒ മാരും പവര്‍ പോയിന്റ് പ്രസന്റേഷന്റെ സഹായത്തോടെ അവതരിപ്പിച്ചു. എസ് എസ് എ നടത്തിയ ഒന്നാം ടേം റിസല്‍ട്ട് ക്രോഡീകരണവും ഡയറ്റ് തയ്യാറാക്കിയ രണ്ടാം ടേം ട്രെന്റ് വിശകലനവും വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി. മെച്ചപ്പെട്ട സ്കൂള്‍ മാതൃകകള്‍ പങ്കുവെക്കപ്പെട്ടു. ഉടന്‍ നടക്കുന്ന എച് എം പരിശീലനത്തിന്റെ ഉള്ളടക്കം തയ്യാറാക്കി. മാര്‍ച്ച് ഒടുവില്‍ / ഏപ്രില്‍ ആദ്യം നടക്കേണ്ട 'മികവുല്‍സവം' വിജയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. അടുത്ത കോണ്‍ഫറന്‍സ് മാര്‍ച്ച് ആദ്യം നടത്താനും തീരുമാനമായി.