ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Monday, 23 June 2014

സാക്ഷരം 2014


കാസറഗോഡ് ഡയറ്റിന്റെ നേതൃത്വത്തില്‍ ട്രൈഔട്ട് എന്ന നിലയില്‍ നടപ്പിലാക്കിയ സാക്ഷരം പരിപാടി ജില്ല മുഴുവന്‍ വ്യാപിപ്പിക്കുന്നു. കന്നടഭാഷയിലും മലയാളത്തിലും ലേഖനത്തിനും വായനയ്ക്കും പ്രാധാന്യം നല്‍കി പാഠ്യപദ്ധതി വിനിമയം ചെയ്യാന്‍ കുറെകൂടി മെച്ചപ്പെട്ട അന്തരീക്ഷം സാക്ഷരം സൃഷ്ടിക്കുന്നു. ഇതിനു വേണ്ട സോഴ്സ്ബുക്കിന്റെ കന്നട പതിപ്പിന്റെ നിര്‍മാണവും മലയാളം പതിപ്പിന്റെ മെച്ചപ്പെടുത്തലും ഡയറ്റിന്റെ നേതൃത്വത്തില്‍ ഐടിസ്ക്കൂളില്‍ വച്ചു നടക്കുന്ന ശില്പശാലയില്‍ പുരോഗമിക്കുന്നു. 

ജില്ലയിലെ പ്രഗത്ഭരായ അധ്യാപകര്‍ പങ്കെടുക്കുന്ന ശില്പശാലയ്ക്ക് ഡയറ്റ് സീനിയര്‍ ലക്ചറര്‍ ടിആര്‍ ജനാര്‍ദ്ദനന്‍ നല്‍കി വരുന്നു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പിവി കൃഷ്ണകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീ രാഘവന്‍ സി, എസ്എസ്എ ഡിപിഒ ഡോ.എം ബാലന്‍ എന്നിവര്‍ ശില്പശാല സന്ദര്‍ശിച്ചു.


Friday, 20 June 2014

Blog For Dynamic Educational Network-BLEND 


20-06-2014


ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ബ്ലോഗുവഴി ആശയ വിനിമയ നടത്തുകയും വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ഫീഡ്ബാക്ക് നല്‍ക്കുകയും ചെയ്യുന്ന തരത്തില്‍ ഡയറ്റ് വിഭാവനം ചെയ്ത ഒരു ഐ.സി.ടി അധിഷ്ഠിത പദ്ധതിയാണ് BLEND(Blog for Dynamic Educational Network). ഡയറ്റ് ഐടി@സ്ക്കൂളിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി ജില്ലയിലുടനീളം വ്യാപിപ്പിക്കുന്നത്.


    കാസറഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ബ്ലോഗ് ഉണ്ടാവുകയും അത് കൃത്യമായും ശാസ്ത്രീയമായും അപ്ഡേറ്റു ചെയ്യുകയും ആവശ്യമായ ടെക്നിക്കല്‍ സപ്പോര്‍ട്ട്, അക്കാദമിക പിന്തുണ എന്നിവ നല്‍കി അത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിമാറ്റുകയും ചെയ്യുന്ന തരത്തിലാണ് ഡയറ്റ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

    BLEND പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യഘട്ട ആര്‍പി പരിശീലനം ഐടി സ്ക്കൂളില്‍ ആരംഭിച്ചു. ഡിഡിഇ സി.രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പിവി കൃഷ്ണകുമാര്‍, ഐടിസ്ക്കള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എന്നിവര്‍ പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു. ഐടിസ്ക്കൂള്‍ മാസ്റ്റര്‍ട്രെയിനര്‍മാരായ പി. ശ്രീധരന്‍, ബാബു, രാജന്‍ തുടങ്ങിയവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. ഡയറ്റ് ഫാക്കല്‍റ്റി കെ. വിനോദ്കുമാര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

Saturday, 14 June 2014

വിദ്യാഭ്യാസ ആഫീസര്‍മാരുടെ യോഗം

 വിദ്യാഭ്യാസ ആഫീസര്‍മാരുടെ യോഗം


 
  കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ ആഫീസര്‍മാരുടെയോഗം IT@School ല്‍ വച്ചു നടന്നു.ഡിഡിഇ സി.രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പിവി കൃഷ്ണകുമാര്‍,ഐടി@സ്ക്കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍,   ഡിഇഒ മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാര്‍. ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ തുടങ്ങിയവര്‍ 04.06.2014 നു നടന്ന യോഗത്തില്‍ പങ്കെടുത്തു.

        ഒന്നാം ക്ലാസ്സിലെ പ്രവേശനം, പരിസ്ഥിതി ദിനാചരണം, പ്രവേശനോത്സവത്തിന്റെ അവലോകനം, സ്ക്കൂള്‍ വികസന പദ്ധതി 2014-15, പ്രതിമാസ പരിപാടികളുടെ രൂപീകരണം, മോണിറ്ററിംഗ് ഈ അക്കാദമിക വര്‍ഷം നടക്കേണ്ട പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഒന്നാം ക്ലാസ്സിലെ പ്രവേശനം, പരിസ്ഥിതി ദിനാചരണം, പ്രവേശനോത്സവത്തിന്റെ അവലോകനം എന്നിവ ഡിഡിഇ സി രാഘവന്‍ നടത്തി.  മോണിറ്ററിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പിവി കൃഷ്ണകുമാര്‍ അവതരിപ്പിച്ചു.  ഡയറ്റ് ലക്ചറര്‍ രാമചന്ദ്രന്‍ നായര്‍ ,  വേണു തുടങ്ങിയവര്‍ പ്രധാനാധ്യാപക പരിശീലന മൊഡ്യൂള്‍ പരിചയപ്പെടുത്തി, മുമ്പേ പറക്കാം പദ്ധതിയുടെ അവലോകനവും തുടര്‍പ്രവര്‍ത്തനങ്ങളും  ഡയറ്റ് ഫാക്കല്‍റ്റി പി.ഭാസ്ക്കരന്‍, ടിആര്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ അവതരിപ്പിച്ചു. ഡയറ്റ് ലക്ചറര്‍ കെ . വിനോദ് കുമാര്‍  BLEND ( Blog for dynamic educational network) പദ്ധതി അവതരിപ്പിച്ചു.

       മുമ്പേ പറക്കാം പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന ശേഷി വികസന പദ്ധതി സാക്ഷരം ജില്ലയിലെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. കാസറഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ബ്ലോഗ് ഉണ്ടാവുകയും അത് കൃത്യമായും ശാസ്ത്രീയമായും അപ്ഡേറ്റു ചെയ്യുകയും ആവശ്യമായ ടെക്നിക്കല്‍ സപ്പോര്‍ട്ട്, അക്കാദമിക പിന്തുണ എന്നിവ നല്‍കി അത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിമാറ്റുകയും ചെയ്യുന്ന തരത്തിലുള്ള BLEND ( Blog for Dynamic Educational Network) പദ്ധതി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നടത്താന്‍ തീരുമാനിച്ചു.


Friday, 6 June 2014

ലോകപരിസ്ഥിതി ദിനാഘോഷം

ജൂണ്‍5 - ലോകപരിസ്ഥിതി ദിനം
 ജിഎല്‍പിഎസ് കുന്നും കൈയ്യില്‍ ജൂണ്‍ 5 ലോകപരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. സ്ക്കൂളില്‍ നടന്ന ചടങ്ങില്‍ ചിറ്റാരിക്കല്‍ എഇഒ ശ്രീമതി ജാനകി, സ്ക്കൂള്‍ എച്ച്എം ശ്രീ ഒഎം ബാലകൃഷ്ണന്‍, ബിപിഒ സണ്ണി മാസ്റ്റര്‍, ട്രെയിനര്‍ അലോഷ്യസ് ജോര്‍ജ്ജ്, സിആര്‍സി കോഓര്‍ഡിനേറ്റര്‍ സുരേഷ് , ഡയറ്റ് ഫാക്കല്‍റ്റി കെ. വിനോദ് കുമാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.


Wednesday, 4 June 2014

പ്രവേശനോത്സവം 2014-15 വാര്‍ത്തകളും ദൃശ്യങ്ങളും


പ്രവേശനോത്സവം2014-15 ചിറ്റാരിക്കല്‍ ഉപജില്ല 


03-06-2014


ചിറ്റാരിക്കല്‍ ഉപജില്ലാ പ്രവേശനോത്സവം 2014 ജൂണ്‍ 2 ന് രാവിലെ 10 മണി മുതല്‍ സെന്റ് തോമസ് എല്‍പിഎസ് തോമാപുരത്തു വെച്ചു നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ. ജോസഫ് കെ എ (HM സെന്റ് തോമസ് എല്‍പിഎസ് തോമാപുരം) സ്വാഗതം പറഞ്ഞു. ശ്രീ ടോമി പ്ലാച്ചേരി(പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. റവ.ഫാദര്‍ അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍ (സ്ക്കൂള്‍ മാനേജര്‍) അക്ഷരദീപം തെളിയിച്ചു. സബ്ജില്ലയിലെ മികച്ച പിടിഎക്കു സെന്റ് തോമസ് എല്‍പിഎസ് തോമാപുരത്തിനു കിട്ടിയ അവാര്‍ഡ് പിടിഎ പ്രസിഡന്റ് ശ്രീ റോബിന്‍സണ്‍ കുത്തിയ തോട്ടില്‍ ശ്രീമതി. സി.ജാനകി (AEO ചിറ്റാരിക്കല്‍ )യില്‍ നിന്നു ഏറ്റുവാങ്ങി. പഠനോപകരണ വിതരണ ഉദ്ഘാടനം ചിറ്റാരിക്കല്‍ BPO ശ്രീ സണ്ണി പികെ നടത്തി. ശ്രീമതി മറിയാമ്മ ചാക്കോ (പരപ്പ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍), ശ്രീ ജോസ് കുത്തിയതോട്ടില്‍ (വാര്‍ഡ് മെമ്പര്‍), ശ്രീ സണ്ണി കോയിത്തുരുത്തേല്‍ (വാര്‍ഡ് മെമ്പര്‍), ശ്രീ. കെ. വിനോദ് കുമാര്‍ (ഡയറ്റ് കാസറഗോഡ്), ശ്രീമതി ശാന്തമ്മ ഫിലിപ്പ് (HM സെന്റ് തോമസ് HSS തോമാപുരം), ശ്രീ ചാക്കോതെന്നിപ്ലാക്കല്‍ (പിടിഎ പ്രസിഡന്റ് സെന്റ് തോമസ് HSS തോമാപുരം), ശ്രീമതി ഷൈനി ഷാജി (മദര്‍പിടിഎ പ്രസിഡന്റ് സെന്റ് തോമസ് എല്‍പിഎസ് തോമാപുരം) എന്നിവര്‍ സംസാരിച്ചു. ശ്രീമതി ആനിയമ്മ സിറിയക് (സ്റ്റാഫ് സെക്രട്ടറി സെന്റ് തോമസ് എല്‍പിഎസ് തോമാപുരം) നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
 


    ചിറ്റാരിക്കല്‍ ഉപജില്ലാ പ്രവേശനോത്സവത്തോടനുബന്ധിച്ച് ചിറ്റാരിക്കല്‍ ടൗണ്‍ കേന്ദ്രീകരിച്ച് വര്‍ണശബളമായ പ്രവേശനോത്സവ ഘോഷയാത്ര നടത്തി.ജനപ്രതിനിധികളും വിദ്യാഭ്യാസ ആഫീസര്‍മാരും രക്ഷിതാക്കളും നാട്ടുകാരും കുട്ടികളോടൊപ്പം ഘോഷയാത്രയില്‍ പങ്കെടുത്തു. സെന്റ് തോമസ് എച്ച്എസ് തോമാപുരത്തെ കുട്ടികളുടെ ബാന്‍ഡ് മേളം ഘോഷയാത്രയ്ക്ക് അകമ്പടിയായിട്ടുണ്ടായിരുന്നു. അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ സ്ക്കൂളിലെത്തിയ കുരുന്നുകള്‍ വര്‍ണ ബലൂണുകളും, കിരീടവും, മാലയും ധരിച്ച് ഘോഷയാത്രയില്‍ പങ്കെടുത്തു. കുട്ടികള്‍ പ്രവേശനേത്സവ ഗാനം ആലപിച്ചു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചവതരിപ്പിച്ചു.ചടങ്ങിന്റെ അവസാനം കുട്ടികള്‍ക്ക് മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.

പ്രവേശനോത്സവം-കിനാനൂര്‍ കരിന്തളം പഞ്ചായത്ത്
    കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രവേശനോത്സവം എസ്.കെ.ജി.എം.എ.യു.പി സ്ക്കൂള്‍ കുമ്പളപ്പള്ള്യിയില്‍ വെച്ച് വിപുലമായി ആഘോഷിച്ചു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മണന്‍, മാനേജര്‍ കെ. വിശവനാഥന്‍,ഹെഡ്മിസ്ട്രസ് ശ്രീമതി കെ.കെ.ശോഭന, ചിറ്റാരിക്കല്‍ ബിആര്‍സി ട്രെയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ്ജ്, പിടിഎ പ്രസിഡന്റ് എം ചന്ദ്രന്‍, വിഎസ് തങ്കച്ചന്‍ മാസ്റ്റര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവേശനോത്സവ വിളംബരജാഥ, പ്രവേശനോത്സവ ഗാനം, മധുരപലഹാര വിതരണം തുടങ്ങി വിവിധ പരിപാടികള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.


കാസറഗോഡ് ഉപജില്ല പ്രവേശനോത്സവം 


03-06-2014


കാസറഗോഡ് സബ്ജില്ല പ്രവേശനോത്സവം ബിആര്‍സിയില്‍ വെച്ചു നടന്നു. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിലും സമ്മേളനത്തിലും ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ ആഫീസര്‍മാര്‍, രക്ഷിതാക്കള്‍ തുടങ്ഹിയവര്‍ പങ്കെടുത്തു.