ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Tuesday, 24 September 2013

നാടന്‍ പൂക്കള്‍ കൊണ്ടു പൂക്കളം ഒരുക്കി പുഞ്ചാവിയിലെ ഓണാഘോഷം

നാടന്‍ പൂക്കള്‍ കൊണ്ടു തീര്‍ത്ത പൂക്കളം കാണാനും ഓണാശംസകള്‍ നേരാനും മാവേലി എത്തിയപ്പോള്‍ കുട്ടികള്‍ കയ്യടിച്ചു സ്വീകരിച്ചു. പൂക്കളത്തിനരികില്‍ കുട്ടികളോടൊപ്പം അല്‍പ്പനേരം ചെലവഴിച്ച മാവേലി പോകാന്‍ നേരത്ത് ഒന്നാം ക്ലാസ്സിലെ ഷമ്മാസിനു ഒരു മോഹം. മാവേലിയുടെ കട്ടിമീശയില്‍ ഒന്ന് തൊടണം! കൊച്ചുകുട്ടിയുടെ ആഗ്രഹമല്ലേ, മാവേലി സന്തോഷപൂര്‍വ്വം സമ്മതിച്ചു. മീശ തൊടാൻ കഴിഞ്ഞ ഷമ്മാസിനും പെരുത്തു സന്തോഷം...
ഓണാഘോഷത്തിന്റെ ഭാഗമായി പുഞ്ചാവി ഗവ: എല്‍.പി.സ്കൂളിലെ കുട്ടികളാണ് നാടന്‍സമിതിയും, മദര്‍ പി.ടി.എ യും ചേര്‍ന്ന് ഒരുക്കിയ ഓണസദ്യയും കൂടിയായപ്പോള്‍ ഇത്തവണത്തെ ഓണാഘോഷം ഗംഭീരമായി. പ്രധാനാധ്യാപകന്‍ കെ.നാരായണന്‍, അധ്യാപകരായ സുരേഷ്, ജാബിര്‍, പ്രമീള, പരമേശ്വരി എന്നിവര്‍ക്കൊപ്പം രക്ഷാകര്‍തൃ സമിതി അംഗങ്ങളായ നസീമ, അംബിക, ആയിഷ, സുജ, രവീന്ദ്രന്‍,വിദ്യാലയ വികസന സമിതി വൈസ് ചെയര്‍മാന്‍ ദാമോദരന്‍ തുടങ്ങിയവരും പരിപാടികള്‍ക്ക്   നേതൃത്വം നല്കി. മത്സര വിജയികള്‍ക്ക് മദര്‍ പി.ടി.എ പ്രസിഡണ്ട് നസീമ. എം. പി. സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പൂക്കള്‍  ഉപയോഗിച്ച് പൂക്കളം തീര്‍ത്ത്‌ മാവേലിയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയത്. തുടര്‍ന്നു നടന്ന മത്സര പരിപാടികളില്‍ കുട്ടികള്‍ക്കൊപ്പം അമ്മമാരും ആവേശപൂര്‍വ്വം പങ്കെടുത്തു. പാസ്സിംഗ് ദി ബോള്‍, കുപ്പിയില്‍ വെള്ളം നിറക്കല്‍, കസേരക്കളി, കമ്പവലി തുടങ്ങിയവയായിരുന്നു പ്രധാന മത്സരയിനങ്ങള്‍. ഓരോ ക്ലാസ്സിലെയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകമായി സംഘടിപ്പിച്ച കമ്പവലി മത്സരം കാണാന്‍ നിരവധി രക്ഷിതാക്കളും എത്തിയിരുന്നു. അധ്യാപക-രക്ഷാകര്‍തൃസമിതി അംഗങ്ങളായ നസീമ, അംബിക, ആയിഷ, സുജ, രവീന്ദ്രന്‍, വിദ്യാലയ വികസനസമിതി വൈസ് ചെയർമാന്‍ ദാമോദരന്‍ തുടങ്ങിയവരും പരിപാടികള്‍ക്ക്   നേതൃത്വം നല്കി. മത്സര വിജയികള്‍ക്ക് മദര്‍ പി.ടി.എ പ്രസിഡണ്ട് നസീമ എം പി സമ്മാനങ്ങ ല്‍ വിതരണം ചെയ്തു.    

പൂക്കളപ്പെരുമായുമായി ഡയറ്റില്‍ ഓണാഘോഷം


സപ്റ്റംബര്‍ 13. ഓണം ഡയറ്റില്‍ എത്തിയ ദിവസം. ഓണം വിപുലമായി ആഘോഷിക്കുക തന്നെ.ആഘോഷത്തിന് ഓണപ്പൂക്കളം അനിവാര്യം. എങ്ങനെയൊരുക്കാം? എന്തൊക്കെ സാധ്യതകള്‍? ഭാഷ, ഗണിതം, പ്രകൃതി, കല.... കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തില്‍ നിന്നുമെത്തിയ ഒരു കൂന പൂക്കള്‍. പല നിറങ്ങളില്‍, പല തരത്തില്‍. കുട്ടികള്‍ നാല് കൂട്ടങ്ങളായി അവരുടെ സര്‍ഗവൈഭവം പുറത്തെടുത്തപ്പോള്‍ ക്ലാസ് മുറികളില്‍ തെളിഞ്ഞത് നാല് വര്‍ണക്കളങ്ങള്‍ !

വീട്ടില്‍ നിന്നൊരു പതിപ്പുമായി ആലന്തട്ടയിലെ കുട്ടികള്‍

ആലന്തട്ടയിലെ ഓണാഘോഷത്തിന് ഇക്കുറി സവിശേഷതകളേറെ. ഓണാവധിക്കുമുമ്പ് പല വിദ്യാലയങ്ങളിലും ഓണാഘോഷ പരിപാടികള്‍ പതിവുപോലെ നടന്നപ്പോള്‍ ആലന്തട്ട എ യു പി സ്കൂളിലെ കുട്ടികളും വ്യത്യസ്തമായ രീതിയിലാണ് നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ഓണം ആഘോഷിച്ചത്.

പൂക്കള മത്സരം, ഓണപ്പരിപാടികള്‍, ഓണസദ്യ എന്നിവയ്ക്കൊപ്പം വലിയൊരു ഓണസമ്മാനവും അവര്‍ ഒരുക്കിയിരുന്നു. സ്കൂളിലെ 60 ഓളം വിദ്യാര്‍ഥികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരൊക്കെ എഴുതി തയ്യാറാക്കിയ സൃഷ്ടികള്‍ സമാഹരിച്ച് കൂറ്റനൊരു പതിപ്പ് തന്നെ - 'വീട്ടില്‍ നിന്നൊരു പതിപ്പ്' - ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടുകാരുടെ വന്‍ജനാവലിക്കു മുമ്പില്‍ പ്രകാശനം ചെയ്തു. കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ബാലകൃഷ്ണന്‍, ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പ്രകാശ് കുമാര്‍, ഡയറ്റ് ഫാക്കല്‍ട്ടി മെമ്പര്‍ പി പി വേണുഗോപാലന്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

പ്രവൃത്തി പരിചയപരിശീലനവും ശില്‍പശാലയും

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ ഉപജില്ലാ പ്രവൃത്തി പരിചയ അസോസിയേഷന്റെ സഹായത്തോടുകൂടി സംഘടിപ്പിക്കുന്ന പ്രവൃത്തിപരിചയ അധ്യാപകപരിശീലനവും ശില്‍പശാലയും 2013 സപ്റ്റംബര്‍ 27 ന് രാവിലെ 10 മണി മുതല്‍ ചെറുവത്തൂര്‍ ബി ആര്‍ സി യില്‍ നടക്കുന്നു.