ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Thursday 29 December 2016

കാസറഗോഡ് റവന്യു ജില്ലാ സ്കൂൾ കലോത്സവം 2017 January 5-11 തീയ്യതികളില്‍ VPPMK GVHSS TRIKARIPUR വച്ച് നടത്തുന്നു.PROGRAMME SHEDULE

Sunday 25 December 2016

                   പ്രഥമാധ്യാപകർക്കുള്ള പരിശീലനം ആരംഭിച്ചു.




ചെറുവത്തൂർ: ഉപജില്ല യിലെ പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർക്കുള്ള അഞ്ചു ദിവസത്തെ പരിശീലനത്തിന് ചന്തേര ബി.ആർ.സി.യിൽ  തുടക്കമായി.പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനനുസൃതമായി വിദ്യാലയ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് പ്രഥമാധ്യാപകരെ സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.എസ്.സി.ഇ.ആർ.ടി.തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് കാസർഗോഡ് ഡയറ്റ് ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഡയറ്റ് പ്രിൻസിപ്പാൾ  ഡോ: പി.വി കൃഷ്ണകുമാർ പരിശീലനം ഉദ്ഘാടനം ചെയ്തു.ബി.പി.ഒ.  കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറർമാരായ സുബ്രഹ്മണ്യൻ, രാമചന്ദ്രൻ നായർ, ഇടയിലക്കാട് എ.എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ അനിൽകുമാർ എന്നിവർ ആദ്യ ദിവസം വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.ഡിസമ്പർ 28 വരെയാണ് പരിശീലനം.

Thursday 24 November 2016

പാണ്ടി ഗവ: ഹൈസ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും നിര്‍മ്മിച്ച "മീര" എന്ന ഹ്രസ്വ ചലചിത്രത്തിന് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ അംഗീകാരം നല്‍കി.


പാണ്ടി ഗവ: ഹൈസ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും നിര്‍മ്മിച്ച "മീര" എന്ന ഹ്രസ്വ ചലചിത്രത്തിന് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ അംഗീകാരം നല്‍കി.ഐ.ടി@സ്കൂള്‍ ജില്ലാ ഓഫീസില്‍ വെച്ച് 19/11/2016 ന് ചേര്‍ന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ ഡി.ഡി.ഇ ‍ശ്രീ.കരുണാകരയുടെ സാനിധ്യത്തില്‍ ഡയറ്റ് പ്രിന്സിപ്പാല്‍ ഡോ.പി.വി കൃഷ്ണകുമാര്‍ കലാകാരന്മാര്‍ക്ക് ഉപഹാരം നല്‍കി.

Wednesday 17 August 2016

കാസര്‍ഗോ‍ഡ് ജില്ലാ ടി ടി ഐ കലോത്സവം - 2016 ആഗസ്റ്റ് 25 ന് ‍ഡയറ്റ് കാസര്‍ഗോ‍ഡ് മായിപ്പാടിയില്‍ വച്ച് നടത്തുന്നു. സ്വാഗത സംഘം രൂപീകരിച്ചു. 





കാസര്‍ഗോ‍ഡ് ജില്ലാ ടി ടി ഐ കലോത്സവം - 2016 ആഗസ്റ്റ് 25 ന് ‍ഡയറ്റ് കാസര്‍ഗോ‍ഡ് മായിപ്പാടിയില്‍ വച്ച്  നടത്തുന്നു.ജില്ലാ പഞ്ചായത്ത് പ്രസി‍ഡണ്ട് ശ്രീ. എ ജി സി ബഷീര്‍ ചെയര്‍മാന്‍ ആയും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീ ഡി മഹാലിങ്കേശ്വര രാജ് കണ്‍വീനര്‍ ആയും  സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. 

Wednesday 27 July 2016

കര്‍ണ്ണാടക ടീം സന്ദര്‍ശനം

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഒരു സംഘം അധ്യാപകര്‍ ഡയറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ എത്തിച്ചേര്‍ന്നു. ബി ഇ ഒ മഞ്ചുനാഥ്, ബി പി ഒ ഭാഗ്യനാഥ്എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം അംഗങ്ങളാണ് ടീമില്‍ ഉണ്ടായിരുന്നത്. അസിം പ്രേംജി ഫൗണ്ടേഷനാണ് സന്ദര്‍ശനത്തിന്റെ സംഘാടകര്‍. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, ഡോ. എം വി ഗംഗാധരന്‍, ഡോ. രഘുറാം ഭട്ട്, യതീഷ്‍കുമാര്‍ റായ്, ഡി നാരായണ എന്നിവ്ര‍ വിവിധ ഫാക്കല്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

Thursday 21 July 2016

ഡി എഡ് ഒന്നാം വര്‍ഷക്കാര്‍ക്ക് വരവേല്‍പ്പ്

ഡയറ്റിലെ ഈ വര്‍ഷത്തെ ഒന്നാം വര്‍ഷ ഡി എഡ് വിദ്യാര്‍ഥികള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, കെ രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 20. 07. 2016 ന് ക്ലാസുകള്‍ ആരംഭിച്ചു.

Saturday 25 June 2016

ബ്രൂണര്‍ അനുസ്മരണം

ജൂണ്‍ 5 ന് അന്തരിച്ച വിഖ്യാത മന;ശാസ്ത്രജ്ഞന്‍ ജെറോം എസ് ബ്രൂണറെ അനുസ്മരിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ പ്രഭാഷണം ഡയറ്റില്‍ സംഘടിപ്പിച്ചു.
ജൂണ്‍  25 ന് നടന്ന  പരിപാടിയില്‍ സെന്‍ട്രല്‍ യൂണിവേഴ്‍സിറ്റി കേരളയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അമൃത് ജി കുമാര്‍ അനുസ്മരണപ്രഭാഷണം നടത്തി.
ലോകമനശ്ശാസ്ത്രത്തില്‍ അതുല്യമായ സ്ഥാനമാണ് ബ്രൂണറിനുള്ളതെന്ന് അദ്ദേഹം സൂചിപ്പിച്ചു. പഠനത്തില്‍ ഭാഷയും സംസ്കാരവും വഹിക്കുന്ന പങ്കിനെ അടവരയിടാന്‍ ബ്രൂണറിന് കഴിഞ്ഞു. ബ്രൂണറുടെ പ്രവര്‍ത്തനഘട്ടം, ബിംബനഘട്ടം, പ്രതിരൂപാത്മകഘട്ടം എന്നിവ ഓരോ പ്രായത്തിലും കുട്ടികള്‍ക്ക് ആശയാവിഷ്കരണത്തിനുള്ള ശേഷിയുമായി ബന്ധപ്പെടുത്തി കാണേണ്ടതുണ്ട്. ഏത് പ്രായത്തിലും ഏതൊരു കുട്ടിയെയും എന്തും പഠിപ്പിക്കാനാവും എന്നു ബ്രൂണര്‍ പറഞ്ഞതിനെ ശ്രദ്ധയോടെ വായിക്കേണ്ടതുണ്ട്. ആശയാര്‍ജനത്തെ കുറിച്ച് ബ്രൂണര്‍ സൂചിപ്പിച്ച പ്രക്രിയ സവിശേഷമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഡോ. പി വി പുരുഷോത്തമന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ട്രെയിനികളുമായി അഭിമുഖവും നടന്നു.
പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ അധ്യക്ഷനായിരുന്നു. സീനിയര്‍ ലക്ചറര്‍ ടി ആര്‍ ജനാര്‍ദ്ദനന്‍ സ്വാഗതവും ടീച്ചര്‍ എജുക്കേറ്റര്‍ ഡി നാരായണ നന്ദിയും പറഞ്ഞു.


Monday 6 June 2016

പരിസ്ഥിതി ദിനാചരണം

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡയറ്റില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ ലക്ചറര്‍ ടി ആര്‍ ജനാര്‍ദ്ദനന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. വനജീവികള്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങള്‍ നമ്മുടെ പരിസ്ഥിതിയെ ബാധിക്കും എന്ന് സൂചിപ്പിച്ചു. തുടര്‍ന്ന് പരിസരശുചീകരണം, വൃക്ഷത്തൈ നടല്‍, വൃക്ഷത്തൈ വിതരണവും തുടങ്ങിയവ നടന്നു. ചടങ്ങിന് സീനിയര്‍ ലക്ചറര്‍ കെ രമേശന്‍, ടീച്ചര്‍ എജുക്കേറ്റര്‍ പുഷ്പ എന്നിവര്‍ നേതൃത്വം നല്‍കി.

Sunday 22 May 2016

പയര്‍ വര്‍ഷം - അധ്യാപകസഹായി

"പയര്‍ വര്‍ഷ"ത്തോടനുബന്ധിച്ച് (International year of pulses - 2016) കാസര്‍ഗോഡ് ഡയറ്റ് തയ്യാറാക്കിയ സോഴ്സ് ബുക്കിന്റെ പ്രകാശനം ഡി ഡി ഇ ചാര്‍ജ് വഹിക്കുന്ന പി കെ രഘുനാഥ് നിര്‍വഹിച്ചു. ആദ്യകോപ്പി എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ. എം ബാലന്‍ ഏറ്റുവാങ്ങി. കോര്‍ഡിനേറ്റര്‍ ഡോ. രഘുറാം ഭട്ട് സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
 കേരളത്തില്‍ ആദ്യമായാണ് ഒരു ഡയറ്റ് പയര്‍ വര്‍ഷം പ്രമാണിച്ച് സോഴ്സ് ബുക്ക് പുറത്തിറക്കുന്നത്.മെയ് മാസം ഒടുവില്‍ നടക്കുന്ന ഹെഡ്‍മാസ്റ്റര്‍ കോണ്‍ഫറന്‍സില്‍ വെച്ച് പുസ്തകം വിതരണം ചെയ്യും.
"ഇംപള്‍സ് 2016" (Enrichment of Science Learning in Connection with International year of Pulses and Year of Monkeys) എന്ന പേരിലാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്.

Friday 20 May 2016

LSS റിസല്‍ട്ട് പ്രഖ്യാപിച്ചു

LSS 2016 റിസല്‍ട്ട് പ്രഖ്യാപിച്ചു. റിസല്‍ട്ടിന് ( in the order of RANK in each Sub-district) താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
USE the following link for individual result

Monday 25 January 2016

ക്ലസ്റ്റര്‍ സംഗമം 30 ന് - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അടുത്ത ക്ലസ്റ്റര്‍ സംഗമം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ജനവരി 30 ന് നടക്കും. ഐ എസ് എം കണ്ടെത്തലുകളെയും ജില്ലയിലെ സവിശേഷമായ ആവശ്യങ്ങളെയും സാധ്യതകളെയും പരിഗണിച്ചു കൊണ്ടുള്ള മൊഡ്യൂളാണ് തയ്യാറാക്കിയിട്ടുള്ളത്.

ഹോസ്ദുര്‍ഗ് ബി ആര്‍ സി യില്‍ വെച്ചു നടന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ വെച്ച് തയ്യാറെടുപ്പുകള്‍ക്ക് അന്തിമരൂപം നല്‍കി.
  • റിവ്യൂ സെഷന്‍ രണ്ടു കാര്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കും.  
          1) അധ്യാപകര്‍ കൊണ്ടുവരുന്ന കുട്ടികളുടെ നോട്ടുപുസ്തകങ്ങള്‍
          2) അര്‍ധവാര്‍ഷിക പരീക്ഷയിലെ ഉത്തരക്കടലാസുകള്‍
  • ആസൂത്രണസെഷന് രണ്ടുഭാഗങ്ങള്‍ ഉണ്ടായിരിക്കും
          1) TERMS ലെ പഠനവിഭവങ്ങള്‍ വിശകലനം ചെയ്യല്‍
          2) അധ്യാപകര്‍ കൊണ്ടുവരുന്ന കരട് യൂണിറ്റ് പ്ലാനുകള്‍ മെച്ചപ്പെടുത്തല്‍, 
              വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കല്‍, യൂണിറ്റ് ടെസ്റ്റിനുള്ള ചോദ്യങ്ങള്‍ 
              തയ്യാറാക്കല്‍
  • ഇങ്ങനെ തയ്യാറാക്കുന്ന സാമഗ്രികള്‍ ഡി ആര്‍ ജി മാര്‍ ശേഖരിച്ച്, മെച്ചപ്പെടുത്തി, TERMS ടീം അംഗങ്ങളുടെ സഹായത്തോടെ റിസോഴ്സ് ബ്ലോഗില്‍ അപ്ലോഡ് ചെയ്യും.
  • അധ്യാപകര്‍ വരുമ്പോള്‍ കൊണ്ടുവരേണ്ട സാമഗ്രികള്‍
          1) കുട്ടികളുടെ മികച്ചതും അല്ലാത്തതുമായ ഓരോ നോട്ടുപുസ്തകങ്ങള്‍
          2) ഫെബ്രുവരിയില്‍ പഠിപ്പിക്കുന്ന യൂണിറ്റുകളുടെ കരട് പ്ലാനുകള്‍
          3) ടീച്ചിങ്ങ് മാനുവല്‍, ടെക്സ്റ്റ് ബുക്ക്, അധ്യാപകസഹായി
  • ഡി ആര്‍ ജി മാര്‍ ഒരുക്കേണ്ട സാമഗ്രികള്‍
          1) ഉത്തരക്കടലാസുകള്‍         
           2) ഫെബ്രുവരിയില്‍ പഠിപ്പിക്കുന്ന യൂണിറ്റുകളുടെ കരട് 
               പ്ലാനുകള്‍, വര്‍ക്ക് ഷീറ്റുകളുടെ സാമ്പിളുകള്‍, യൂണിറ്റ് ടെസ്റ്റിനുള്ള സാമ്പിള്‍ 
               ചോദ്യങ്ങള്‍
          3) അധ്യാപകര്‍ കൊണ്ടുവരുന്ന സാമഗ്രികള്‍ സംബന്ധിച്ച ചെക്‍ലിസ്റ്റ്
          4) TERMS ലെ പഠനവിഭവങ്ങള്‍
  • ക്ലസ്റ്ററില്‍ കൊണ്ടുവരേണ്ട സാമഗ്രികള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രധാനാധ്യാപകര്‍ എസ് ആര്‍ ജി വിളിച്ച് അധ്യാപകരെ ധരിപ്പിക്കണം. ആരെങ്കിലും ക്ലസ്റ്ററില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ ആ വിവരം കാരണസഹിതം പ്രധാനാധ്യാപകര്‍ മേലുദ്യോഗസ്ഥരെ ധരിപ്പിക്കണം
  • ക്ലസ്റ്റര്‍ ഒരുക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങളും കേന്ദ്രങ്ങളെ സംബന്ധിച്ച അറിയിപ്പും ഡി ഇ ഒ മാര്‍, എ ഇ ഒ മാര്‍, ബി പി ഒ മാര്‍ എന്നിവര്‍ സ്കൂളുകളിലേക്ക് മെയില്‍ ചെയ്യുകയും അതത് ഓഫീസ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടതാണ്. 

യോഗത്തില്‍ അഡ്മിനിസ്റ്റ്രേറ്റീവ് അസിസ്റ്റന്റ് രഘുനാഥ് പി കെ, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കു‌ൃഷ്ണകുമാര്‍, എസ് എസ് എ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എം ബാലന്‍, ആര്‍ എം എസ് എ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ ശ്രീനിവാസ്, ഡി ഇ മാരായ വേണുഗോപാലന്‍, മഹാലിംഗേശ്വര രാജ്, എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, എ ഇ ഒ മാര്‍, ബി പി ഒ മാര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

ക്ലസ്റ്റര്‍ അധ്യാപക സംഗമം - മൊഡ്യൂള്‍ നിര്‍മാണം പൂര്‍ത്തിയായി

അടുത്ത ക്ലസ്റ്റര്‍ പരിശീലനം  ജനവരി 30 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ക്ലസ്റ്റര്‍ മൊഡ്യൂള്‍ നിര്‍മിക്കുന്നതിനുള്ള കോര്‍ ഡി ആര്‍ ജി പരിശീലനം പൂര്‍ത്തിയായി. ഇതു പ്രകാരം ഡി ആര്‍ ജി മാര്‍ക്കുള്ള പരിശീലനം HS-27, UP-27, LP-28 തീയതികളില്‍ നടക്കും.

ഹൈസ്കൂള്‍ ഡി ആര്‍ ജി പരിശീലനകേന്ദ്രങ്ങള്‍ ഡയറ്റ് പ്രിന്‍സിപ്പല്‍, ഡി ഇ ഒ മാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ടി ആര്‍ ജനാര്‍ദ്ദനന്‍, പി ഭാസ്കരന്‍, കെ വിനോദ്കുമാര്‍, ഡോ. പി വി പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എല്‍ പി,  യു പി പരിശീലനകേന്ദ്രം ഡയറ്റ് പ്രിന്‍സിപ്പല്‍, എസ് എസ് എ ജില്ലാ കോര്‍ഡിനേറ്റര്‍, ആര്‍ എം എസ് എ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍, ഡി ഇ മാര്‍, എ ഇ ഒ മാര്‍, ബി പി ഒ മാര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ സന്ദര്‍ശിച്ചു. എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇബ്രാഹിം, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ യതീഷ് കുമാര്‍ റായ്, ടി ആര്‍ ജനാര്‍ദ്ദനന്‍, പി ഭാസ്കരന്‍, കെ വിനോദ് കുമാര്‍, ഡോ. പി വി പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Monday 4 January 2016

TERMS ഉദ്ഘാടനം നിര്‍വഹിച്ചു

കാസര്‍ഗോഡ് ജില്ലയ്ക്ക് ഡയറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രതിബദ്ധമായ അധ്യാപകസമൂഹം സമ്മാനിച്ച പഠനവിഭവ ബ്ലോഗ് സഞ്ചികയായ TERMS ന്റെ  ഒൗപചാരികമായ ഉദ്ഘാടനം ബഹു. കേരള വിദ്യാഭ്യാസമന്ത്രി ശ്രീ. പി കെ അബ്ദു റബ്ബ് നിര്‍വഹിച്ചു. ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരും റിസോഴ്സ് ടീം അംഗങ്ങളും എസ് ഐ ടി സി മാരും ഡി എഡ് വിദ്യാര്‍ഥികളും മറ്റും ചടങ്ങിന് സാക്ഷ്യം വഹിച്ചു. സമ്പന്നമായ ഈ റിസോഴ്സ് ബ്ലോഗ് 'കാസര്‍ഗോഡ് മാതൃക' എന്ന നിലയില്‍ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുക്കുമെന്ന് കരഘോഷങ്ങള്‍ക്കിടയില്‍ അദ്ദേഹം പ്രഖ്യാപിച്ചു.

കാസര്‍ഗോഡ് ഡയറ്റിന്റെ ഈ വേറിട്ട സംരംഭം രാജ്യത്തിനു തന്നെ മാതൃകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു. ഡോ. പി വി കൃഷ്ണകുമാര്‍ സ്വാഗതമോതി.

തദവസരത്തില്‍ പി ജി ടി സി സോഴ്സ് ബുക്ക് എം സി കമറുദ്ദീനും വിദ്യാര്‍ഥി പാര്‍ലമെന്റ് മാര്‍ഗരേഖ എ ജി സി ബഷീറും 'മിറര്‍' സോഴ്സ് ബുക്കിന്റെ പ്രകാശനം പി എസ് മുഹമ്മദ് സഹീര്‍ ഐ എ എസും നിര്‍വഹിച്ചു. ടേംസ് റിസോഴ്സ് ടീമംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിമും നിര്‍വഹിച്ചു.

ചടങ്ങിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് വിദ്യാഭ്യാസ ഓഫീസര്‍മാരായ വി വി രാമചന്ദ്രന്‍, ഇ വേണുഗോപാലന്‍, ഡി മഹാലിംഗേശ്വര്‍ രാജ്, കെ ശ്രീനിവാസ, ഡോ. എം ബാലന്‍, രാജേഷ് എം പി, രവീന്ദ്രനാഥ റാവു എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്നു നടന്ന ഐ ടി സെമിനാറില്‍ വി കെ ആദര്‍ശ്, ടി കെ ജോഷി, നാരായണ ദേലമ്പാടി എന്നിവര്‍ വിഷയാവതരണം നടത്തി. എം പി രാജേഷ് മോഡറേറ്ററായിരുന്നു. ഡോ. പി വി പുരുഷോത്തമന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.



Sunday 3 January 2016

TERMS ഉദ്ഘാടനം


DIET KASARAGOD
TERMS
(E-Resource Management System for Teachers)
Municipal conference Hall , Kasaragod
On 04-01-2016 , At 9:30 am
Welcome                                   : Dr. P V Krishnakumar (Principal, DIET Kasaragod)
Presidential Address  : Sri. N A Nellikkunnu (MLA)
Inauguration           : Sri. P K Abdu Rabb
                                                               (Hon. Minister for Education, Kerala)
Demonstration of TERMS          : Sri. Vinodkumar K ( DIET Kasaragod)
Releasing of DIET Publications
          PGTC Source Book    : Sri. M.C.Kamaruddin (Chairman, Handicrafts
                                                           Development Corporation of Kerala Ltd)
          Student Parliament   : Sri. A G C Basheer
                                                           (Dist. Panchayath President, Kasaragod)
       'MIRROR'                   : Sri. P S Muhammad Sagir, IAS
                                                           (Dist. Collector Kasaragod)
Certificate Distribution      : Smt. Beefathima Ibrahim (Municipal          
                                                                  Chairperson, Kasaragod)
Felicitation                                : Sri. Ramachandran V V (DDE Kasaargod)
                                                    Sri. Venugopalan E (DEO Kassaragod )
                                                    Sri. D Mahalingeswar Raj (DEO Kanhangad)
                                                    Sri. Srinivasa K (APO, RMSA)
                                                    Dr. M Balan (DPO, SSA)
                                                    Sri. Rajesh M P (Dist Coordinator, IT@School)
                                                    Sri. Ravindranath Rao (AEO Kasaragod)
                                                  
IT Seminar
Moderator                                 : Sri. Rajesh M P (Dist Coordinator, IT@School , Kasaragod)
Topic - 1 : Education in e-Platform
Presentation                     : Sri. V K Adarsh (Social Media Analyst)
Topic - 2 : Edublogs – Current Realities & Future Possibilities
Presentations                   : Sri. T K Joshi (State Resource Group Member)
                                       : Sri. Narayana Delampad (IT Expert)
Vote of Thanks                          : Dr. P V Purushothaman (DIET Kasaragod)

ടേംസ് ഉദ്ഘാടനം പത്രസമ്മേളനം

ടേംസ് ഉദ്ഘാടനം സംബന്ധിച്ച പത്രസമ്മേളനം 01.01.2016 ന് പ്രസ് ക്ലബ്ബില്‍ നടന്നു. വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി വി രാമചന്ദ്രന്‍, ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ശ്രീനിവാസ, ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ രാമചന്ദ്രന്‍ നായര്‍, ലക്ചറര്‍ കെ വിനോദ് കുമാര്‍, ലക്ചറര്‍ ഡോ. രഘുരാമ ഭട്ട്, ഐ ടി @ സ്കൂള്‍ കോ ഓര്‍ഡിനേറ്റര്‍ എം പി രാജേഷ് എന്നിവര്‍ സംബന്ധിച്ചു.
വിശദമായ വാര്‍ത്തയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Saturday 2 January 2016

TERMS ഉദ്ഘാടനം ജനവരി 4 ന്

http://termsofdiet.blogspot.in/

         കാസര്‍ഗോഡ് ഡയറ്റ്, ഐ ടി @ സ്കൂളിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച റിസോഴ്സ് ബ്ലോഗിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹു. കേരളാ വിദ്യാഭ്യാസ മന്ത്രി ശ്രീ. പി കെ അബ്ദു റബ്ബ് നിര്‍വഹിക്കുന്നു. ശ്രീ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും.
          തദവസരത്തില്‍ ഡയറ്റ് ഈ വര്‍ഷം തയ്യാറാക്കിയ വിവിധ റിസോഴ്സ് സാമഗ്രികളുടെ പ്രകാശനവും നടക്കും. പി ജി ടി സി റിസോഴ്സ് പുസ്തകം കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീ. എം സി കമറുദ്ദീനും സ്റ്റുഡന്റ്സ് പാര്‍ലമെന്റ് മാര്‍ഗരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറും 'മിറര്‍' കൈപ്പുസ്തകം കലക്റ്റര്‍ പി എസ് മുഹമ്മദ് സഹീറും പ്രകാശനം ചെയ്യും.  മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ബീഫാത്തിമാ ഇബ്രാഹിം റിസോഴ്സ് ബ്ലോഗ് ടീമംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിക്കും. വിദ്യാഭ്യാസ ഔഫീസര്‍മാര്‍ ആശംസകള്‍ നേരും.
          തുടര്‍ന്നു നടക്കുന്ന ഐ ടി സെമിനാറില്‍ ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് മോഡറേറ്ററായിരിക്കും. വി കെ ആദര്‍ശ്, ടി കെ ജോഷി, നാരായണ ദേലമ്പാടി എന്നിവര്‍ വിഷയാവതരണം നടത്തും.
        Click here to reach   TERMS