ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Saturday, 18 October 2014

ലേസര്‍ ഡി വി ഡി പരിശീലനം

ഏഴാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഗണിതം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുമ്പോള്‍ പ്രയോജനപ്പെടുത്താവുന്ന ഡിജിറ്റല്‍ സാമഗ്രികള്‍ അടങ്ങിയ റിസോഴ്സ് ഡി വി ഡി യുടെ പ്രകാശനവും പരിശീലനവും വിവിധ ഉപജില്ലകളില്‍ നടന്നു. ഐ ടി @ സ്കൂളിന്റെ സഹായത്തോടെ കാസ്ര‍ഗോഡ് ഡയറ്റ് ആണ് ഡി വി ഡി തയ്യാറാക്കിയത്. വീഡിയോ, ഫ്ലാഷ്, പ്രസന്റേഷന്‍, ജിയോ സിബ്ര, ഓഡിയോ, ഗെയിമുകള്‍, ചോദ്യാവലികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ സബ്‍ജില്ലകളില്‍ പരിശീലനത്തിന് നേതൃത്വം നല്‍കിയവര്‍ :
 • മഞ്ചേശ്വരം        - എം.ജലജാക്ഷി 
                                        (ഡയറ്റ് സീനിയര്‍ ലക്ചറര്‍), 
                                         അഗസ്റ്റിന്‍ ബര്‍ണാഡ് (ഐ ടി @ സ്കൂള്‍ എം. ടി)
 • കുമ്പള                 - എം.ജലജാക്ഷി
                                        (ഡയറ്റ് സീനിയര്‍ ലക്ചറര്‍),
                                         അഗസ്റ്റിന്‍ ബര്‍ണാഡ് (ഐ ടി @ സ്കൂള്‍ എം. ടി)
 • കാസര്‍ഗോഡ് - കെ.രാമചന്ദ്രന്‍ നായര്‍
                                        ( ഡയറ്റ് സീനിയര്‍ ലക്ചറര്‍),
                                        എം പി രാജേഷ്
                                        (ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍)
 • ഹോസ്ദുര്‍ഗ്   - ടി ആര്‍ ജനാര്‍ദ്ദനന്‍
                                       (ഡയറ്റ് സീനിയര്‍ ലക്ചറര്‍),
                                       കെ.വിജയന്‍ (ഐ ടി @ സ്കൂള്‍ എം ടി )
 • ബേക്കല്‍          - പി ഭാസ്കരന്‍
                                      (ഡയറ്റ് സീനിയര്‍ ലക്ചറര്‍),
                                       കെ.ശങ്കരന്‍ (ഐ ടി @ സ്കൂള്‍ എം ടി)
 • ചിറ്റാരിക്കല്‍     - ഡോ. പി വി കൃഷ്ണകുമാര്‍
                                       (പ്രിന്‍സിപ്പല്‍, ഡയറ്റ്),
                                       ആന്റണി അബ്രഹാം
                                       (ജി എല്‍ പി എസ് കനകപ്പള്ളി)
 • ചെറുവത്തൂര്‍      - ഡോ. പി വി പുരുഷോത്തമന്‍
                                       (ഡയറ്റ് സീനിയര്‍ ലക്ചറര്‍),
                                        പി രാജന്‍ (ഐ ടി @ സ്കൂള്‍ എം ടി )
 കുമ്പള ഉപജില്ലയില്‍ എ ഇ ഒ കൈലാസമൂര്‍ത്തി ഡി വി ഡി പ്രകാശനം ചെയ്യുന്നു
 മഞ്ചേശ്വരം ഉപജില്ലയില്‍ എ ഇ ഒ നന്ദികേശന്‍ ഡി വി ഡി പ്രകാശനം ചെയ്യുന്നു
 ചെറുവത്തൂര്‍ ഉപജില്ലയില്‍ ജി ഡബ്ല്യ യു പി സ്കൂള്‍ ഹെഡ്‍മാസ്റ്റര്‍ രവീന്ദ്രന്‍ പ്രകാശനം ചെയ്യുന്നു

Wednesday, 15 October 2014

ജില്ലാ വിദ്യാഭ്യാസ സമിതി കോര്‍ കമ്മിറ്റി

ജില്ലാ വിദ്യാഭ്യാസ സമിതി കോര്‍ കമ്മിറ്റി യോഗം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷയായിരുന്നു. ഡി ഡി ഇ രാഘവന്‍ റിവ്യൂ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉടന്‍ നടക്കേണ്ട പരിപാടികളുടെ രൂപരേഖ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ അവതരിപ്പിച്ചു. ഡി ഇ ഒ സൗമിനി കല്ലത്ത്, സദാശിവ നായിക്ക്, ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ ഡോ. പി വി പുരുഷോത്തമന്‍, പി ഭാസ്കരന്‍, ടി ആര്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രധാന തീരുമാനങ്ങള്‍ :
STEPS
 • പത്താം തരം ഗൃഹസര്‍വേ, ഒന്നാം ടേം വിലയിരുത്തല്‍ എന്നിവ ഉടന്‍ ക്രോഡീകരിക്കണം. ഇതിന് 18. 10.14 ന് ഐ ടി @ സ്കൂളില്‍ വെച്ച് ശില്പശാല നടത്തും
 • രണ്ടാം മിഡ്ടേം പരീക്ഷ നവമ്പര്‍ ഒന്നാം വാരം നടത്തും
 • ഹൈസ്കൂള്‍ ഹെഡ്‍മാസ്റ്റര്‍മാരുടെ ഒരു യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും
SAKSHARAM
 • പി ഇ സി യോഗം ചേര്‍ന്ന് എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സാക്ഷരം ക്ലാസ് വാര്‍ഡ് / ഡിവിഷന്‍ മെമ്പര്‍മാര്‍ മോണിറ്റര്‍ ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തണം
 • എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ യോഗം ഉപജില്ലാ തലത്തില്‍ വിളിച്ചുചേര്‍ക്കും
BLEND
 • ഉപജില്ലാ തല / വിദ്യാഭ്യാസജില്ലാ തല പ്രഖ്യാപനങ്ങള്‍ ഒക്റ്റോബര്‍ 25 നകം പൂര്‍ത്തിയാവണം
 • ജില്ലാതല പൂര്‍ത്തീകരണപ്രഖ്യാപനവും ഐ ടി സെമിനാറും നവമ്പര്‍ ആദ്യവാരത്തില്‍ നടത്തണം
LASER
 • ഡി വി ഡി പരിചയപ്പെടുത്തലും പരിശീലനവും ഒക്റ്റോബര്‍ 17 ( കുമ്പള), 18 മറ്റ് ഉപജില്ലകളില്‍ നടക്കും
SMART @ 10 DVD
 •  ഐ ടി സെമിനാറില്‍ വെച്ച് ഡി വി ഡി വിതരണം ചെയ്യണം

Wednesday, 8 October 2014

മോട്ടിവേഷന്‍ പരിശീലനം - കുമ്പള

കുമ്പള ജി എസ് ബി എസില്‍ നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം എച് എം ഇന്‍ ചാര്‍ജ് ജോണി നിര്‍വഹിച്ചു.  പരിപാടിക്ക് ഡയറ്റ് ഫാക്കല്‍ട്ടി എം വി ഗംഗാധരന്‍ നേതൃത്വം നല്‍കി. പത്മനാഭന്‍ ബ്ലാത്തൂര്‍ കുട്ടികള്‍ക്കുള്ള ട്രൈഔട്ട് ക്ലാസ് നയിച്ചു. രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണക്ലാസിന്റെ അവതരണം കൃഷ്ണകുമാര്‍ പള്ളിയത്ത് നിര്‍വഹിച്ചു. ജി വി എച് എസ് എസ് ഹെഡ്മാസ്റ്റര്‍ ശിവനന്ദന്‍ സംസാരിച്ചു. തുടര്‍ന്ന് അധ്യാപകര്‍ ഗ്രൂപ്പുകളായി ഇരുന്ന് സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.

STEPS - രക്ഷാകര്‍ത്തൃബോധവല്‍ക്കരണത്തിന് തുടക്കമായി

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ജില്ലയിലെ കുട്ടികള്‍ മികച്ച വിജയം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണക്ലാസിന് തുടക്കമായി. ജില്ലയിലെ ആദ്യത്തെ ക്ലാസ് GFHSS ബേക്കലില്‍ ഒക്ടോബര്‍ 8ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. 111 രക്ഷിതാക്കള്‍ പങ്കെടുക്കേണ്ടിയിരുന്ന യോഗത്തില്‍ 96 പേര്‍ ഹാജരായി. പി.ടി..പ്രസിഡണ്ട് .കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി.കൃഷ്ണന്‍ സ്വാഗതവും എസ്.ആര്‍.ജി. കണ്‍വീനര്‍ സി.കെ.വേണു നന്ദിയും പറഞ്ഞു. 
ജില്ലാ റിസോര്‍സ് ഗ്രൂപ്പ് അംഗമായ കെ. അനില്‍കുമാര്‍ ക്ലാസ്സെടുത്തു. രക്ഷിതാക്കള്‍ വളരെ സജീവമായി ക്ലാസ്സില്‍ പങ്കെടുത്തു.'മകന്റെ അച്ഛന്‍' എന്ന സിനിമയിലെ വീഡിയോ ക്ലിപ്പ് കണ്ട ഗോവിന്ദന്‍ എന്ന രക്ഷിതാവ് (10 സി.യിലെ ധന്യയുടെ അച്ഛന്‍) മകന്റെ കഴിവ് അംഗീകരിക്കാത്ത സിനിമയിലെ രക്ഷിതാവിനെ വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചു.കുട്ടികളുടെ പഠനകാര്യങ്ങളില്‍ സദാ ജാഗരൂകരാകുമെന്ന ദൃഢനിശ്ചയത്തോടു കൂടിയാണ് രക്ഷിതാക്കള്‍ ക്ല്ലാസ്സ് കഴിഞ്ഞ് പോയത്. എസ്..ടി.സി. അരവിന്ദ കെ, അനിത എം, ബിന്ദു പി.ഡി, ഉഷാകുമാരി ബി, സതീഷ് കുമാര്‍ കെ, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് 10/10/2014ന് വെള്ളിയാഴ്ച്ച നടക്കും.


Tuesday, 7 October 2014

മോട്ടിവേഷന്‍ പരിശീലനം

STEPS പദ്ധതിയുടെ ഭാഗമായി പത്താംതരത്തിലെ കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസിന്റെയും രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണക്ലാസിന്റെയും പരിശീലനം ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ നടന്നു.

 ജി എച്ച് എസ് എസ് പള്ളിക്കരയില്‍ നടന്ന പരിശീലനം ഹെഡ്‍മാസ്റ്റര്‍ സി ആര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ആര്‍ പി മാരായ രാജേഷ് കൂട്ടക്കനി, അനില്‍കുമാര്‍ കെ എന്നിവര്‍ കുട്ടികളെ വെച്ച് ട്രയല്‍ ക്ലാസ് നടത്തി. പരിശീനത്തില്‍ 26 അധ്യാപകര്‍ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം സ്കൂള്‍തല ക്ലാസിന്റെ ആസൂത്രണം നടന്നു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ പരിശീലനകേന്ദ്രം സന്ദര്‍ശിച്ചു.


ചിറ്റാരിക്കല്‍ സബ്‌ജില്ലയിലെ പരിശീലനം സെന്റ് ജൂഡ്സ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ചാണ്  നടന്നത്. ഹൈസ്ക്കൂള്‍ പ്രധാനാധ്യാപകന്‍ മാത്യൂ സര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. തോമാപുരം സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ അധ്യാപിക ശ്രീമതി നിഷ ട്രൈഔട്ട് ക്ലാസ്സ് നടത്തി. മുഴുവന്‍ അധ്യാപകരും പങ്കെടുത്ത പരിശീലന പരിപാടിക്ക് ‍ഡയറ്റ് ഫാക്കല്‍ട്ടി കെ വിനോദ് കുമാര്‍ നേതൃത്വം നല്‍കി.


Monday, 6 October 2014

STEPS - ട്രൈഔട്ട്

steps (Standard Ten Enrichment Programme for Schools) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ Student Motivation, Parental Orientation എന്നീ മേഖലകളില്‍ ട്രൈഔട്ട് നടക്കും. ജില്ലയിലെ മുഴുവന്‍ ഹൈസ്ക്കൂളുകളിലെയും രണ്ട് അധ്യാപകര്‍ വീതം വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കും. ഇന്നത്തെ പരിശീലനവുമായി ബന്ധപ്പെട്ട് മാതൃഭൂമി തയ്യാറാക്കിയ റിപ്പോര്‍ട്ട്.


Saturday, 4 October 2014

STEPS- മൊഡ്യൂള്‍ ട്രൈഔട്ട്


STEPS (Standard Ten Enrichment Programme for Schools) പദ്ധതിയുടെ ഭാഗമായി Student Motivation, Parental awareness എന്നീ മേഖലകളുമായി ബന്ധപ്പെട്ട മൊഡ്യൂള്‍ ട്രൈഔട്ട് ജിയുപിഎസ് കാസറഗോഡ് അനക്സില്‍ വെച്ചു നടന്നു. ജില്ലയിലെ പത്താംതരത്തില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കുന്നതിനാവശ്യമായ മൊഡ്യൂളുകളാണ് ട്രൈഔട്ടിന് വിധേയമായത്. . കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍ സദാശിവ നായിക്ക് ട്രൈഔട്ട് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ജിഎച്ച്എസ്എസ് കാസര്‍ഗോഡ് നിന്നും വന്ന പത്താം തരം വിദ്യാര്‍ത്ഥികള്‍ ട്രൈഔട്ട് ക്ലാസ്സില്‍ പങ്കെടുത്തു. ശ്രീ രാജേഷ് കൂട്ടക്കനി, ശ്രീ നിര്‍മ്മല്‍കുമാര്‍ എന്നീ അധ്യാപകരാണ് ട്രൈഔട്ട് ക്ലാസ്സ് എടുത്തത്. ഡയറ്റ് ഫാക്കല്‍ട്ടി എംവി ഗംഗാധരന്‍, കെ വിനോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പിവി കൃഷ്ണകുമാര്‍ പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു.