ഫ്ലാഷ് ന്യൂസ്

....2017-18 വര്‍ഷത്തെ USS പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം അറിയുന്നതിന് http://keralapareekshabhavan.in/ എന്ന ലിംക് സന്ദര്‍ശിക്കുക

Monday, 6 August 2012

മാനേജ്മെന്റ് പരിശീലനം

ഈ വര്‍ഷത്തെ അധ്യാപക പരിശീലനത്തിന് 2012 ജൂലായ് 30 ന് തുടക്കമായി. അധ്യാപകര്‍ക്ക് 7 ദിവസത്തെ മാനേജ്മെന്റ്  പരിശീലനമാണ്  ആദ്യഘട്ടത്തില്‍ നല്‍കുന്നത്. മാനേജ്മെന്റ് രംഗത്തെയും അക്കാദമികരംഗത്തെയും വിദഗ്ധരുടെ സഹായത്തോടെ എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ പരിശീലന മൊഡ്യൂളാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. 
സംസ്ഥാന-ജില്ലാ കോര്‍ ടീമുകളുടെ പരിശീലനത്തെ തുടര്‍ന്ന് ആദ്യബാച്ച് അധ്യാപകരുടെ പരിശീലനം എല്ലാ ജില്ലകളിലും ആരംഭിച്ചു. അധ്യാപകസംഘടനാ പ്രതിനിധികള്‍ക്കാണ് ആദ്യം പരിശീലനം നല്‍കുന്നത്. മാനേജ്മെന്റ് പരിശീലനത്തെ തുടര്‍ന്ന് 3 ദിവസത്തെ ഐ.ടി. പരിശീലനം നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. 

കാസര്‍ഗോഡ് ജില്ലയിലെ പരിശീലനം ചെര്‍ക്കള മാര്‍ത്തോമാ ഹൈസ്കൂളില്‍ നടന്നു വരുന്നു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ എം.ജലജാക്ഷി, ലക്ചറര്‍മാരായ പി.ഭാസ്കരന്‍, അബ്ദുള്‍ നാസര്‍, ട്രെയിനര്‍മാരായ കെ.എം.ബാലകൃഷ്ണന്‍, പി.വി.സുജാത എന്നിവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ‍ഡയറ്റും എസ്.എസ്. എ.യും പരിശീലനത്തിന് നേതൃത്വം  നല്‍കുന്നു. 30 അധ്യാപകരാണ് ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
 
 

No comments:

Post a Comment