ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Saturday 28 December 2013

അനീസ മിണ്ടാന്‍ തുടങ്ങി...പരീക്ഷയ്ക്കിടയില്‍ യദു സംശയം ചോദിച്ചു...!


അനീസയ്ക്കും യദുവിനും ചിറകു കുരുത്തിരിക്കുന്നു.അവര്‍ക്കും ഇനി മറ്റുളളവര്‍ക്കൊപ്പം പറക്കാം.അതിന്റെ ആവേശത്തില്‍ അനീസ മിണ്ടാന്‍ തുടങ്ങി.അവള്‍ക്ക് ശബ്ദം തിരിച്ചു കിട്ടിയിരിക്കുന്നു.
ഇന്നലെ 'മുന്‍പേ പറക്കാം' ക്ലാസില്‍ അതു സംഭവിച്ചു.അനീസ ബോര്‍ഡിലെഴുതിയ വാക്യങ്ങള്‍ ഉറക്കെ വായിച്ചു.അവളുടെ ശബ്ദം കേട്ട് മറ്റുളളവര്‍ ഞെട്ടി.ഈ ഒച്ച ഇത്രനാള്‍ ഇവള്‍ എവിടെ ഒളിപ്പിച്ചു ?
"അനീസേ അധികം ഒച്ച വേണ്ട. ഓട് പാറും...”
രാഹുലിന്റേതാണ് കമന്റ്.
അതു കേട്ട് അനീസ ചിരിച്ചു.
അനീസ ആറാം ക്ലാസിലാണ്. അവളുടെ അടുത്തകൂട്ടുകാരികളോട് മാത്രം സംസാരിക്കും. കഷ്ടിച്ചു വായിക്കും. എഴുത്തില്‍ മുഴുവന്‍ അക്ഷരത്തെറ്റ്. മാഷ് എന്തെങ്കിലും ചോദിച്ചാല്‍ ഒന്നും മിണ്ടില്ല. വെറുതെ എഴുന്നേറ്റു നില്‍ക്കും. അഥവാ ഉരിയാടിയാല്‍തന്നെ ആരും കേള്‍ക്കില്ല.
ആ അനീസ ഇപ്പോള്‍ ഉറക്കെ വായിക്കാന്‍ തുടങ്ങിയിരിക്കുന്നു......‌

യദു ഏഴാം ക്ലാസിലാണ്. എല്ലാ കാര്യങ്ങളിലും മിടുമിടുക്കന്‍. പഠനത്തിലൊഴികെ. യദുവിന് എഴുത്തും വായനയും പ്രയാസമാണ്. എന്നാല്‍ ഈ കഴിഞ്ഞ പരീക്ഷയ്ക്കിടയില്‍ അവന്‍ സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഏഴുവര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇങ്ങനെയെന്ന് ഗംഗാധരന്‍ മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു....

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മുന്‍പേ പറക്കാം പദ്ധതിയില്‍ ഉള്‍പ്പെട്ടവരാണ് ഈ രണ്ടു കുട്ടികളും. കാനത്തൂര്‍ യു പി സ്കൂളില്‍ ഇവരെ കൂടാതെ 16കുട്ടികള്‍ വേറെയുമുണ്ട്. രാവിലെ 9 മണിമുതലാണ് ക്ലാസ്. ഒരു മണിക്കൂര്‍. ക്ലാസ് കുട്ടികള്‍ക്ക് ആഹ്ലാദകരമായ അനുഭവമായി മാറുകയാണ്. കുട്ടികള്‍ അവരുടെ ആത്മവിശ്വാസം പതുക്കെ വീണ്ടെടുക്കുകയാണ്.....

Friday 20 December 2013

ബ്ലോഗ് നിര്‍മാണ ശില്പശാല തുടങ്ങി

'മുമ്പേ പറക്കാം' പദ്ധതി നടക്കുന്ന വിദ്യാലയങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹവുമായി പങ്കിടാന്‍ ഉതകുന്ന സ്കൂള്‍ ബ്ലോഗുകള്‍ തയ്യാറാക്കുന്ന ശില്പശാലയ്ക്ക് തുടക്കമായി. ഐ ടി @ സ്കൂളിന്റെ സാങ്കേതികസഹായത്തോടെ നടക്കുന്ന പരിശീലനം ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് ഉദ്ഘാടനം ചെയ്തു. മുമ്പേ പറന്നുകൊണ്ടിരിക്കുന്ന ഈ വിദ്യാലയങ്ങള്‍ ഐ ടി മേഖലയിലും തങ്ങളുടെ മികവ് തെളിയിക്കുമെന്ന പ്രത്യാശ അദ്ദേഹം അധ്യാപകരുമായി പങ്കുവെച്ചു. ഈ ബ്ലോഗുകള്‍ വാര്‍ത്തകളും ലിങ്കുകളും മാത്രമായി അവശേഷിക്കരുതെന്നും കുട്ടികളുടെയും അധ്യാപകരുടെയും രചനകള്‍ക്കും ഇതു വേദിയാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചടങ്ങില്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ അധ്യക്ഷനായിരുന്നു. ഡയറ്റ് ലക്ചറര്‍ കെ വിനോദ്കുമാര്‍ സ്വാഗതമോതി. മാസ്റ്റര്‍ ട്രെയിനര്‍മാരായ നാരായണ ദേലമ്പാടി, ശങ്കരന്‍, അഗസ്റ്റിന്‍ ബര്‍ണാര്‍ഡ് എന്നിവര്‍ നേതൃത്വം നല്‍കി. ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ പി ഭാസ്കരന്‍, ടി എം രാമനാഥന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.





Tuesday 17 December 2013

സ്മാര്‍ട്ട് @ 10 ശില്പശാലയ്ക്ക് തുടക്കമായി

ജില്ലാ പഞ്ചായത്തിന്റെ പ്രോജക്റ്റിന്റെ ഭാഗമായി ഡയറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്മാര്‍ട്ട് @ 10 ശില്പശാലയ്ക്ക് തുടക്കമായി. പത്താം ക്ലാസിലെ വിവിധ വിഷയങ്ങള്‍ ക്ലാസില്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ സാമഗ്രികള്‍ തയ്യാറാക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം പി രാജേഷിന്റെ അധ്യക്ഷതയില്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.





മലയാളം, കന്നഡ, അറബിക്, ഉറുദു, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം എന്നീ വിഷയങ്ങളിലെ വിദഗ്ധരായ അധ്യാപകരും ഐ ടി @ സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരും ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളും ശില്പശാലയില്‍ പങ്കെടുക്കുന്നുണ്ട്.

Monday 9 December 2013

ലേസര്‍ കന്നഡയിലേക്ക്

ഐ ടി അധിഷ്ഠിത പഠനത്തിന് മാതൃക സൃഷ്ടിച്ചുകൊണ്ട് ഡയറ്റ് നടപ്പിലാക്കി വരുന്ന ലേസര്‍ പദ്ധതി കന്നഡ മീഡിയത്തിലും നടപ്പിലാക്കുന്ന പദ്ധതിക്കു തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് ഐ ടി @ സ്കൂളില്‍ നടന്ന പരിശീലനം ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് ഉദ്ഘാടനം ചെയ്തു. ഇതിനകം തന്നെ ഡിപ്പാര്‍ട്ട്മെന്റിന്റെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള ലേസര്‍ പദ്ധതി കന്നടയിലേക്കുകൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത് ഉചിതമായെന്ന് അദ്ദേഹം പറഞ്ഞു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.
ഡയറ്റ് ലക്ചറര്‍ ഡോ. രഘുറാം ഭട്ട് പദ്ധതി വിശദീകരിച്ചു. ടീച്ചര്‍ എജുക്കേറ്റര്‍ ശശിധര ഡി വി ഡി പരിചയപ്പെടുത്തി. നേരത്തെ കന്നട ടീച്ചര്‍ എജുക്കേഷന്‍ ഹെഡ് എസ് എന്‍ റാവു സ്വാഗതമോതി. പത്ത് ടൈ ഔട്ട് സ്കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍ പങ്കെടുത്തു.
അധ്യാപകരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള മാറ്റങ്ങള്‍ ഡി വി ഡി യില്‍ വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഐ ടി @ സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ അഗസ്റ്റിന്‍ ബര്‍ണാര്‍ഡ്, നാരായണ എന്നിവര്‍ നേതൃത്വം നല്‍കി


Friday 29 November 2013

'മുമ്പേ പറക്കാം' - ജില്ലാതല ഉദ്ഘാടനം

'മുമ്പേ പറക്കാം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗംഭീരമായ ചടങ്ങോടെ നിര്‍വഹിക്കപ്പെട്ടു. പള്ളിക്കര ജി യം യു പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഉദുമ എം എല്‍ എ, കെ കുഞ്ഞിരാമനാണ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിയുടെ കാര്യത്തില്‍ ഒരു നാഴികക്കല്ലായിരിക്കും ഈ പദ്ധതിയെന്ന് അദ്ദേഹം വിലയിരുത്തി. കുട്ടികളുടെ അടിസ്ഥാനശേഷി വികസിപ്പിക്കാന്‍ തയ്യാറാക്കിയ കൈപ്പുസ്തകം മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്നും അതിനാല്‍ ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ വിജയം കാണുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിദ്യാഭ്യാസരംഗത്തിന്റെ പുരോഗതിക്കായി ഒട്ടേറെ ഇടപെടലുകള്‍ ഇതിനകം തന്നെ നടത്തിയിട്ടുള്ള ഡയറ്റിന്റെ ഈ ഉദ്യമത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് അവര്‍ പറഞ്ഞു.
പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍ കുട്ടികള്‍ക്കുള്ള പഠനസാമഗ്രികള്‍ വിതരണം ചെയ്തു.
ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ പദ്ധതിയുടെ ഉദ്ദേശ്യങ്ങളും പ്രവര്‍ത്തന പരിപാടികളും വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത, കപ്പണ മുഹമ്മദ് കുഞ്ഞി, കെ ഇ എ ബക്കര്‍, കെ രവിവര്‍മന്‍, മുക്കൂട് മുഹമ്മദ് തുടങ്ങിടവര്‍ പദ്ധതിക്ക് വിജയാശംസകള്‍ നേര്‍ന്നു.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ സ്വാഗതവും സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എം വി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു







Thursday 28 November 2013

മുമ്പേ പറക്കാം ബ്രോഷര്‍

മുമ്പേ പറക്കാം പദ്ധതിയുടെ ബ്രോഷര്‍ തയ്യാറായിട്ടുണ്ട്. അത് ചുവടെ ചേര്‍ത്തിരിക്കുന്നു.

Wednesday 27 November 2013

'മുമ്പേ പറക്കാം' ജില്ലാതല ഉദ്ഘാടനം

'മുമ്പേ പറക്കാം' ജില്ലാതല ഉദ്ഘാടനം 2013 നവമ്പര്‍ 29 ന് ഉച്ചയ്ക്ക് 2 മണിക്ക് കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വഹിക്കുന്നു. പള്ളിക്കര ജി യം യു പി യില്‍ നടക്കുന്ന ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷയായിരിക്കും. പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍ പഠനസാമഗ്രി വിതരണം ചെയ്യും.

Tuesday 26 November 2013

'സാക്ഷരം' കൈപ്പുസ്തകം പ്രകാശനം ചെയ്തു

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുള്ള 'മുമ്പേ പറക്കാം' പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുള്ള 'സാക്ഷരം' കൈപ്പുസ്തകത്തിന്റെ പ്രകാശനം ഡയറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു.
മധൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മാധവ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ സിന്ധു പുസ്തകം ഏററുവാങ്ങി. എ ഇ ഒ രവീന്ദ്ര റാവു, പി ടി എ പ്രസിഡന്റ് ഗിരീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സീനിയര്‍ ലക്ചറര്‍ ടി ആര്‍ ജനാര്‍ദനന്‍ കൈപ്പുസ്തകം പരിചയപ്പെടുത്തി.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ സ്വാഗതവും സീനിയര്‍ ലക്ചറര്‍ പി ഭാസ്കരന്‍ നന്ദിയും രേഖപ്പെടുത്തി.ല്‍കി
തുടര്‍ന്ന് അധ്യാപകര്‍ക്കുള്ള പരിശീലനം നടന്നു. പി ഭാസ്കരന്‍, ടി ആര്‍ ജനാര്‍ദനന്‍, ഡോ. പി വി പുരുഷോത്തമന്‍, കെ രാമചന്ദ്രന്‍ നായര്‍, പി പി വേണുഗോപാലന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം
നല്‍കി.




Saturday 23 November 2013

'സാക്ഷരം' പ്രകാശനകര്‍മത്തിലേക്ക് ഏവര്‍ക്കും സ്വാഗതം

കാസര്‍ഗോഡ് ഡയറ്റ് 'മുമ്പേ പറക്കാം' പദ്ധതിയുടെ ഭാഗമായി ട്രൈ ഔട്ട് വിദ്യാലയങ്ങളിലേക്ക് തയ്യാറാക്കിയിട്ടുള്ള 'സാക്ഷരം' കൈപ്പുസ്തകത്തിന്റെ പ്രകാശനം ഡയറ്റില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് 2013 നവമ്പര്‍ 26 ന് രാവിലെ 10 മണിക്ക് ബഹു. കാസര്‍ഗോഡ് എം എല്‍ എ , എന്‍ എ നെല്ലിക്കുന്ന് നിര്‍വഹിക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് മുഴുവന്‍ വിദ്യാഭ്യാസതത്പരരെയും ക്ഷണിക്കുന്നു.

മുമ്പേ പറക്കാന്‍ തയ്യാര്‍...

വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് മുമ്പേ പറക്കാനുള്ള ജില്ലാ വിദ്യാഭ്യാസസമിതിയുടെ ക്ഷണം ഉജാര്‍ - ഉള്‍വാര്‍ ജെ ബി എല്‍ പി സ്കൂള്‍ പി ടി എ ഏറ്റെടുത്തു. 2013 നവമ്പര്‍ 23 ന് സ്കൂളില്‍ നടന്ന സ്കൂള്‍തല രക്ഷാകര്‍ത്തൃ യോഗത്തിലാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്.

ജൈവവേലി നിര്‍മാണം, പാചകത്തിന് ശുദ്ധജലം, മാലിന്യനിര്‍മാര്‍ജനത്തിന് സംവിധാനങ്ങള്‍, കിണറിന് വല, ഇംഗ്ലീഷ് പത്രം ലഭ്യമാക്കല്‍ എന്നിവ ഉടന്‍ ഏറ്റെടുക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ പെഡഗോഗിക് പാര്‍ക്ക്, വായനക്കൂടാരം, എല്ലാ ക്ലാസിലും കുടിവെള്ള വിതരണത്തിനുള്ള പാത്രങ്ങള്‍, എല്ലാ ക്ലാസിലും ഫാന്‍, സ്കൂള്‍ ബസ് തുടങ്ങിയ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ കൂടി 'മുമ്പേ പറക്കാം'പദ്ധതിയുടെ ഭാഗമായി ഈ അധ്യയനവര്‍ഷം തന്നെ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. പല ഇനങ്ങളിലുമുള്ള സ്പോണ്‍സര്‍ഷിപ്പുകള്‍ യോഗത്തില്‍ വെച്ച് പ്രഖ്യാപിക്കപ്പെട്ടു. കുമ്പള ഗ്രാമപ്പഞ്ചായത്തും സ്ഥലം എം എല്‍ എ യും വിവിധ വാഗ്ദാനങ്ങള്‍ നല്‍കിയതായി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ യൂസഫ് ഉള്‍വാര്‍ യോഗത്തെ അറിയിച്ചു.

ചടങ്ങില്‍ പി ടി എ പ്രസിഡന്റ് യു എം മഹമൂദ് അധ്യക്ഷനായിരുന്നു. കുമ്പള ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ യൂസഫ് ഉള്‍വാര്‍ സ്കൂള്‍തല പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ സ്കൂള്‍ ശാക്തീകരണ പരിപാടികളെ കുറിച്ച് വിശദീകരിച്ചു. അധ്യാപകനായ ലത്തീഫ് എം വികസനപ്രവര്‍ത്തനങ്ങളുടെ കരട് അവതരിപ്പിച്ചു. ചടങ്ങിന് ഹെഡ് മിസ്റ്റ്രസ് സി എച്ച് ഹേമലത സ്വാഗതവും അധ്യാപിക ഷീജ കെ യം നന്ദിയും പറഞ്ഞു. എസ് ആര്‍ ജി കണ്‍വീനര്‍ ഉഷ, മറ്റ് സ്റ്റാഫ് അംഗങ്ങള്‍, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി

നേരത്തെ നടന്ന ചടങ്ങില്‍ വെച്ച് വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണംചെയ്യപ്പെട്ടു



Friday 22 November 2013

കരിച്ചേരി ജി യു പി എസ് - പദ്ധതി ഉദ്ഘാടനം


കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിദ്യാലയശാക്തീകരണ പരിപാടിയായ 'മുമ്പേ പറക്കാം' പദ്ധതിക്ക് ജി യു പി എസ് കരിച്ചേരിയില്‍ നവംബര്‍ 19ന് തുടക്കം കുറിച്ചു. പ്രധാനാധ്യാപകന്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ എ വേണുഗോപാലിന്റെ അധ്യക്ഷതയില്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദഘാടനം ചെയ്തു. ഡയറ്റ്  സീനിയര്‍ ലക്ചര്‍ ശ്രീ  ഭാസ്ക്കരന്‍, സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീ ജനാര്‍ദ്ദനന്‍ എന്നിവര്‍  പദ്ധതി വിശദീകരിച്ചു കൊണ്ട് പ്രസംഗിച്ചു.
    ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി എ. ജാസ്മിന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി എം ഗൗരി, പള്ളിക്കര ഗ്രാമ പഞ്ചായത്ത്  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ എം ജയകൃഷ്ണന്‍, പള്ളിക്കര ഗ്രാമ പഞ്ചായത്ത്  മെമ്പര്‍ ടി.അപ്പക്കുഞ്ഞി മാസ്റ്റര്‍ , എ ഇ ഒ ബേക്കല്‍ ശ്രീ രവിവര്‍മന്‍, യൂണിയന്‍ ബാങ്ക് മാനേജര്‍ പൊയിനാച്ചി ശ്രീ കിഷോര്‍, പനയാല്‍ സര്‍വീസ് ബാങ്ക് സെക്രട്ടറി  ശ്രീ പി ദാമോദരന്‍, പി ടി എ പ്രസിഡന്റ് ശ്രീ എ കുഞ്ഞിക്കണ്ണന്‍, എസ് ആര്‍ ജി കണ്‍വീനര്‍ ടി മധുസൂദനന്‍ നായര്‍,  ബി പി ഒ  ശ്രീ കെ വസന്തകുമാര്‍,  എം പി ടി എ പ്രസിഡന്റ് ശ്രീമതി എ ലതിക, വൈസ് പ്രസിഡന്റ് പി സനിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
    സ്റ്റാഫ് സെക്രട്ടറി  ശ്രീ ദിനേശന്‍ മാവില ചടങ്ങിന് കൃതജ്ഞതയര്‍പ്പിച്ചു.




   

Saturday 9 November 2013

സര്‍ഗാത്മകനാടകത്തിലൂടെ ഭൂമിശാസ്ത്രപഠനം


ക്ലാസ് അതിവേഗമാണ് ഒരു നാടകത്തറയായത്. അധ്യാപകന്റെ നിര്‍ദേശമനുസരിച്ച് കുട്ടികള്‍ അന്റാര്‍ട്ടിക്കയും ആഫ്രിക്കയും ശാന്തസമുദ്രവും തീര്‍ത്തപ്പോള്‍ അത് ബാലഭാവനയുടെ ഉജ്ജ്വലമായ പ്രകടനമായി മാറി. ആന്റാര്‍ട്ടിക്ക സൃഷ്ടിച്ചപ്പോള്‍ ഒട്ടകപ്പക്ഷിയും ആഫ്രിക്കയെ ആവിഷ്കരിച്ചപ്പോള്‍ മരുഭൂമിയും തീര്‍ക്കാന്‍ അവര്‍ മറന്നില്ല. അങ്ങനെ ഭൂമിശാസ്ത്രബോധവും കലയും കരവിരുതും കൈകോര്‍ത്തപ്പോള്‍ ഡയറ്റില്‍ നിന്നെത്തിയ ഫാക്കല്‍ട്ടി അംഗങ്ങള്‍ക്കും അത് ആവേശകരമായ  അനുഭവമായി. അതുപോലെ അക്ഷാംശരേഖയും രേഖാംശരേഖയും എന്ന ആശയം അവതരിപ്പിക്കാന്‍ അധ്യാപകന്‍ പ്രയോജനപ്പെടുത്തിയത് ചതുരക്കളങ്ങളുള്ള സിമന്റുതറയായിരുന്നു. നേരത്തെ എല്‍ സി ഡി പ്രൊജക്റ്ററുപയോഗിച്ച് ഭൂഖണ്ഡങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ഐ ടി അധിഷ്ഠിത പഠനത്തിന്റെ സാധ്യത തുറന്നിടാനും അധ്യാപകനായി.
കാനത്തൂര്‍ ഗവ. ജി യു പി യിലെ എം എം സുരേന്ദ്രന്‍ മാഷാണ് ഇങ്ങനെ വിവിധ ക്ലാസ് റൂം സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ആകര്‍ഷകമായ പഠനപ്രക്രിയയ്ക്ക് മാതൃക കാട്ടിയത്. അധ്യാപകന്റെ ടീച്ചിങ്ങ് മാനുവലില്‍ ഉടനീളം ഇത്തരം പഠനാനുഭവങ്ങളുടെ തെളിവുകള്‍ കണ്ട ഫാക്കല്‍ട്ടി അംഗങ്ങള്‍ അദ്ദേഹത്തിന്റെ ശ്രമത്തെ അഭിനന്ദിച്ചു. 'മുമ്പെ പറക്കാം' പദ്ധതിയുടെ ഭാഗമായുള്ള സ്പെഷല്‍ എസ് ആര്‍ ജി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഫാക്കല്‍ട്ടി അംഗങ്ങളായ വിനോദ്കുമാറും ഡോ. പി വി പുരുഷോത്തമനും.









ജി എഫ് എല്‍ പി സ്കൂള്‍ ബേക്കലില്‍ ഒരു സന്ദര്‍ശനം

സ്പെഷല്‍ എസ് ആര്‍ ജിയുടെ നടത്തിപ്പ് ലക്ഷ്യമിട്ട് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമനും വിനോദ്കുമാറും പത്തുമണിക്കു മുമ്പുതന്നെ സ്കൂളിലെത്തി. അധ്യാപകര്‍ ക്ലാസില്‍ സ്വയം നിയന്ത്രിതപ്രവര്‍ത്തനം നല്‍കിയ ശേഷം അതിവേഗം എത്തിച്ചേര്‍ന്നു. പത്തുമണിക്കു ചേര്‍ന്ന യോഗം തീര്‍ന്നത് ഉച്ചയ്ക്ക് ഒരു മണിക്ക്. പി ടി എ യുടെ  സഹകരണത്തോടെ പരിസരശുചീകരണം നടത്താനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും സ്കൂള്‍ ബ്ലോഗ് പുനരാരംഭിക്കാനും തീരുമാനമായി. പ്രധാനാധ്യാപിക വത്സല അധ്യക്ഷയായിരുന്നു.




Friday 8 November 2013

ജി എം യു പി എസ് പള്ളിക്കര - ഫലപ്രദമായ ആലോചന


മുന്‍പേ പറക്കാം പദ്ധതിയുടെ കരട് തയ്യാറാക്കാന്‍ ജി എം യു പി എസ് പള്ളിക്കരയില്‍ നടന്ന ആലോചന വളരെ ഫലപ്രദമായി. സ്കൂള്‍ ശാക്തീകരണത്തിനായി നിര്‍ദേശിക്കപ്പെട്ട മേഖലകളില്‍ നടത്താവുന്ന പ്രവര്‍ത്തനങ്ങളുടെ കരട് തയ്യാറാക്കാനുള്ള ചുമതല നേരത്തെ തന്നെ ഓരോ അധ്യാപകനെ ഏല്‍പിച്ചതു കൊണ്ടാണ് ഇത് സാധ്യമായത്. അധ്യാപകര്‍ തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ എസ് ആര്‍ ജി യില്‍ അവതരിപ്പിക്കുകയും ചര്‍ച്ചയിലൂടെ പൊതുതീരുമാനത്തില്‍ എത്തുകയും ചെയ്തു.
സ്പെഷല്‍ എസ് ആര്‍ ജി യില്‍ ഹെഡ് മാസ്റ്റര്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ കെ വിനോദ്കുമാര്‍, ഡോ. പി വി പുരുഷോത്തമന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. എസ് ആര്‍ ജി കണ്‍വീനര്‍ രാജീവന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദ്ഘാടന പരിപാടി ഗംഭീരമാക്കാനും സ്പോണ്‍സറിങ്ങ് സാധ്യതകള്‍ തേടാനും തീരുമാനിച്ചു.









Sunday 3 November 2013

സ്പെഷല്‍ എസ് ആര്‍ ജി

'മുമ്പേ പറക്കാം' പദ്ധതിയുടെ ഭാഗമായി തല്‍സ്ഥിതി വിലയിരുത്താനും വാര്‍ഷിക പദ്ധതിക്ക് അന്തിമരൂപം നല്‍കാനും താഴെ ചേര്‍ത്ത ട്രൈഔട്ട്  വിദ്യാലയങ്ങളില്‍ സ്പെഷല്‍ എസ് ആര്‍ ജി നടക്കുന്നു.
  • സ്പെഷല്‍ എസ് ആര്‍ ജി - ജി യു പി എസ് കാനത്തൂര്‍ നവമ്പര്‍ 7 
  • എ എസ് ബി എസ് മാന്യ നവമ്പര്‍ 7 
  • ജി എം യു പി എസ് പള്ളിക്കര നവമ്പര്‍ 8 
  • ജി എം യു പി എസ് നാലിലാങ്കണ്ടം നവമ്പര്‍ 8 
  • ജി യു പി എസ് പിലിക്കോട് നവമ്പര്‍ 11 
  • എ യു പി എസ് പുത്തിലോട്ട് നവമ്പര്‍ 11
  • ജി ജെ ബി എസ് പിലാങ്കട്ട നവമ്പര്‍ 12

Tuesday 22 October 2013

എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ പരിശീലനം

ഡയറ്റിന്റെ നിര്‍ദേശാനുസരണം വിവിധ ട്രൈ-ഔട്ട് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന വിദ്യാലയങ്ങളിലെ എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ ഏകദിന പരിശീലനം ബേക്കല്‍ ബി ആര്‍ സി യില്‍ നടന്നു. 'മുമ്പേ പറക്കാം' പദ്ധതിയുടെ ഭാഗമായി നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നവമ്പര്‍ 15 നകം പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തുന്നതിനുള്ള ആസൂത്രണം സ്കൂളില്‍ നടത്താനുലളള ധാരണയായി. പ്രീ-ടെസ്റ്റിന്റെ ക്രോഡീകരണം നടത്തേണ്ട വിധവും അടിസ്ഥാനശേഷി ഉറപ്പിക്കുന്നതിനുള്ള പാക്കേജിന്റെ സ്വഭാവവും വ്യക്തമാക്കപ്പെട്ടു. ഉടന്‍ തന്നെ പാക്കേജ് സ്കൂളുകള്‍ക്ക് ലഭ്യമാക്കും. ഒന്നാം തരത്തില്‍ അച്ചടിച്ചു ലഭ്യമാക്കിയ വര്‍ക്ക് ഷീറ്റുകള്‍ പ്രയോജനപ്പെടുത്തണമെന്ന തീരുമാനവും കൈക്കൊണ്ടു.