ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Monday 29 September 2014

BLEND- പ്രഖ്യാപനം സംസ്ഥാനതലത്തില്‍ വാര്‍ത്തയായപ്പോള്‍

ചിറ്റാരിക്കല്‍ ഉപജില്ല സമ്പൂര്‍ണ ബ്ലോഗധിഷ്ഠിത വിദ്യാഭ്യാസ നെറ്റ് വര്‍ക്ക് പ്രാവര്‍ത്തികമാക്കിയ കേരളത്തിലെ ആദ്യഉപജില്ലയായത് സംസ്ഥാനതലത്തില്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത

Friday 26 September 2014

STEPS-പ്രധാനാധ്യാപകയോഗം - കാസര്‍ഗോഡ്

STEPS പദ്ധതിയുടെ അവലോകനത്തിനായി പ്രത്യേക പ്രധാനാധ്യാപക യോഗം കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലയില്‍ നടന്നു. ഡി പി സി ഹാളില്‍ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി ഉത്ഘാടനം ചെയ്തു. ഡി ഡി ഇ, സി  രാഘവന്‍ അധ്യക്ഷത വഹിച്ചു. അധ്യാപക അവാര്‍ഡ് ജേതാക്കളായ എസ് ശങ്കരനാരായണ ഭട്ട്, എം സീതാറാം എന്നിവര്‍ക്കുള്ള പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നല്‍കി.


ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ സുജാത, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, ആര്‍ എം എസ് എ അസി. പ്രോജക്റ്റ് ഓഫീസര്‍ രാമചന്ദ്രന്‍,  സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. സിനു, ഡോ. വിജി, ഡോ.  ജാസ്മിന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍, നവോദയാ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ എന്നിവര്‍ ഇടവേളകളില്‍  പരിശീലനകേന്ദ്രം സന്ദര്‍ശിക്കുകയും വിവിധ കാര്യങ്ങളെ സംബന്ധിച്ച് പ്രധാനാധ്യാപകരുമായി സംവദിക്കുകയും ചെയ്തു.

 പരിശീലനത്തിന് ഡി ഇ ഒ സദാശിവ നായക്ക് എന്‍, ഡയറ്റ് ഫാക്കല്‍ട്ടിമാരായ പി ഭാസ്കരന്‍, ഡോ. പി വി പുരുഷോത്തമന്‍, ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, മാസ്റ്റര്‍ ട്രെയിനര്‍ അഗസ്റ്റിന്‍ ബര്‍ണാര്‍ഡ്, എന്‍ കെ ബാബു, റിസോഴ്സ് പേഴ്സണ്‍മാരായ എ ഇ ഒ, എന്‍  നന്ദികേശന്‍, ശിവാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്കൂള്‍ ബ്ലോഗുകളും സപ്റ്റംബര്‍ 30 നകം ഉദ്ഘാടനം ചെയ്യുക, STEPS സ്കൂള്‍തല ആക്ഷന്‍പ്ലാന്‍ മെച്ചപ്പെടുത്തുക, സാക്ഷരം ക്ലാസുകള്‍ സജീവമാക്കുക, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജില്ലാ വിദ്യാഭ്യാസസമിതി നല്‍കുന്ന ബോധവത്കരണക്ലാസുകള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ആസൂത്രണം പൂര്‍ത്തിയാക്കി. എച്. എം ഫോറം കണ്‍വീനര്‍ വി ടി കുഞ്ഞിരാമന്‍ നന്ദി പ്രകാശിപ്പിച്ചു.

Thursday 25 September 2014

STEPS- പ്രധാനാധ്യാപകയോഗം

STEPS പദ്ധതിയുടെ അവലോകനത്തിനായി പ്രത്യേക പ്രധാനാധ്യാപക യോഗം കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയില്‍ നടന്നു. ഐ സി ഡി എസ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ സുജാത ഉത്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ്, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍, ആര്‍ എം എസ് എ അസി. പ്രോജക്റ്റ് ഓഫീസര്‍ രാമചന്ദ്രന്‍,  എ ഇ ഒ സദാനന്ദന്‍, അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസര്‍ ഡോ. സുരേഷ്, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഫാക്കല്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ ഇടവേളകളില്‍  പരിശീലനകേന്ദ്രം സന്ദര്‍ശിക്കുകയും വിവിധ കാര്യങ്ങളെ സംബന്ധിച്ച് പ്രധാനാധ്യാപകരുമായി സംവദിക്കുകയും ചെയ്തു.
പരിശീലനത്തിന് ഡി ഇ ഒ സൗമിനി കല്ലത്ത്, ഡയറ്റ് ഫാക്കല്‍ട്ടിമാരായ പി ഭാസ്കരന്‍, ഡോ. പി വി പുരുഷോത്തമന്‍, ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ ശങ്കരന്‍, എന്‍ കെ ബാബു, റിസോഴ്സ് പേഴ്സള്‍സായ ദേവരാജന്‍, ശശിധരന്‍ അടിയോടി, ഡോ. വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്കൂള്‍ ബ്ലോഗുകളും സപ്റ്റംബര്‍ 30 നകം ഉദ്ഘാടനം ചെയ്യുക, STEPS സ്കൂള്‍തല ആക്ഷന്‍പ്ലാന്‍ മെച്ചപ്പെടുത്തുക, സാക്ഷരം ക്ലാസുകള്‍ സജീവമാക്കുക, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജില്ലാ വിദ്യാഭ്യാസസമിതി നല്‍കുന്ന ബോധവത്കരണക്ലാസുകള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ആസൂത്രണം പൂര്‍ത്തിയാക്കി. രണ്ട് സ്കൂളുകള്‍ ഒഴിച്ചുള്ള മുഴുവന്‍ പ്രധാനാധ്യാപകരും പരിശീലനത്തില്‍ പങ്കെടുത്തു.










Wednesday 24 September 2014

സമ്പൂര്‍ണ്ണ ബ്ലോഗ് അധിഷ്ഠിത വിദ്യാഭ്യാസ നെറ്റ് വര്‍ക്ക്- ചിറ്റാരിക്കല്‍ മാതൃക


ചിറ്റാരിക്കാല്‍ ഉപജില്ലയെ കേരളത്തിലെ സമ്പൂര്‍ണ്ണ ബ്ലോഗ് അധിഷ്ഠിത വിദ്യാഭ്യാസ നെറ്റ്‌വര്‍ക്ക് സാധ്യമാക്കിയ ആദ്യ ഉപജില്ലയായി പ്രഖ്യാപിച്ചു. തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ കാസറഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി.കെ സുജാതയാണ് ചിറ്റാരിക്കാല്‍ ഉപജില്ലയെ കേരളത്തിലെ ആദ്യ ബ്ലോഗ് അധിഷ്ഠിത വിദ്യാഭ്യാസ നെറ്റ്‌വര്‍ക്ക് സാധ്യമാക്കിയ   ഉപജില്ലയായി പ്രഖ്യാപിച്ചത്.



ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ.കെ രാഘവന്‍ മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്ക്കാര പ്രഖ്യാപനം നടത്തി. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ.ജെയിംസ് പന്തമാക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ.പി.വി കൃഷ്ണകുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി. സി.ജാനകി ,ഡയറ്റ് ലക്ചറര്‍ ശ്രീ.വിനോദ്കുമാര്‍, ബി.പി.ഒ ശ്രീ.സി.കെ സണ്ണി , ശ്രീ ശങ്കരന്‍ മാസ്റ്റര്‍ (മാസ്റ്റര്‍ ട്രെയിനര്‍-ഐടി@സ്ക്കൂള്‍),  വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. ടോമി  പ്ലാച്ചേനി, ശ്രീമതി മറിയാമ്മ ചാക്കോ ( പരപ്പ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍), ശ്രീ മോഹനന്‍ കോളിയാട്ട് (ഈസ്റ്റ് എളേരി ഗ്രോമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍), ശ്രീമതി ശാന്തമ്മ ഫിലിപ്പ് (HM സെന്റ്തോമസ് എച്ച്എസ്എസ് തോമാപുരം)തുടങ്ങിയവര്‍ പങ്കെടുത്തു.
     എല്‍പി വിഭാഗത്തില്‍ നിര്‍മ്മലഗിരി എല്‍പിസ്ക്കൂള്‍ വെള്ളരിക്കുണ്ട്, സെന്റ്തോമസ് എല്‍പിഎസ് തോമാപുരം, ഗവ എല്‍പിസ്ക്കൂള്‍ വടക്കേ പുലിയന്നൂര്‍ എന്നീ സ്ക്കൂളുകളും  യുപി വിഭാഗത്തില്‍ എസ്‌കെജിഎം യുപിസ്ക്കൂള്‍ കുമ്പളപ്പള്ളി, എംജിഎം യുപിസ്ക്കൂള്‍ കോട്ടമല, എസ്എന്‍ഡിപി യുപിസ്ക്കൂള്‍ കടുമേനി എന്നീ സ്ക്കൂളുകളും മികച്ച ബ്ലാഗിനുള്ള പുരസ്ക്കാരം കരസ്ഥമാക്കി.  മികച്ച വിദ്യാലയ ബ്ലോഗിനുള്ള പുരസ്ക്കാരങ്ങള്‍  വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. ടോമി  പ്ലാച്ചേനി, ശ്രീമതി മറിയാമ്മ ചാക്കോ ( പരപ്പ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍), ശ്രീ മോഹനന്‍ കോളിയാട്ട് (ഈസ്റ്റ് എളേരി ഗ്രോമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍), ശ്രീ ശങ്കരന്‍ മാസ്റ്റര്‍ (മാസ്റ്റര്‍ ട്രെയിനര്‍-ഐടി@സ്ക്കൂള്‍), ശ്രീമതി ശാന്തമ്മ ഫിലിപ്പ് (HM സെന്റ്തോമസ് എച്ച്എസ്എസ് തോമാപുരം) എന്നിവര്‍ നല്‍കി.

വെരി. റവ. ഫാദര്‍ അഗസ്ത്യന്‍ പാണ്ട്യേമാക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി  ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ.പി.വി കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ബാബു എന്‍കെ (മാസ്റ്റര്‍ ട്രെയിനര്‍ ഐടി@സ്ക്കൂള്‍), ശ്രീ.കെജെ തോമസ് (എച്ച്എംഫോറം കണ്‍വീനര്‍), ശ്രീ ജെമിനി അമ്പലത്തിങ്കല്‍ (പിടിഎ പ്രസിഡന്റ്), ശ്രീമതി ഷൈനി ഷാജി (എംപിടിഎ പ്രസിഡന്റ്) എന്നിവര്‍ ആശംസപ്രസംഗം നടത്തി. ചിറ്റാരിക്കല്‍ എഇഒ ശ്രീമതി സി ജാനകി ചടങ്ങിന് നന്ദി അര്‍പ്പിച്ച് സംസാരിച്ചു.

Monday 22 September 2014

ക്ലസ്റ്റര്‍ കൂടിയിരിപ്പ്


ക്ലസ്റ്റര്‍കൂടിയിരിപ്പ് 

ആഗസ്ത് 20 ന് ശനിയാഴ്ച സംസ്ഥാനതലത്തില്‍ നടന്ന ക്ലസ്റ്റര്‍ കൂടിയിരിപ്പിന്റെ ഭാഗമായി കാസറഗോഡ് ജില്ലയിലും വിവിധകേന്ദ്രങ്ങളില്‍ ക്ലസ്റ്റര്‍കൂടിയിരിപ്പ് നടന്നു. ജില്ലാതല/ഉപജില്ലാതലകേന്ദ്രങ്ങളില്‍ ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, എസ്എസ്എ ജില്ലാ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.



ചിറ്റാരിക്കല്‍ ഉപജില്ലയില്‍ ജിഎല്‍പിഎസ് കുന്നുംകൈ, എയുപിഎസ് കുന്നുംകൈ എന്നിവിടങ്ങളിലായിരുന്നു ക്ലസ്റ്റര്‍ കൂടിയിരിപ്പ് നടന്നത്. സ്ര്‍വ്വശിക്ഷാഅഭിയാന്‍ സംസ്ഥാനപ്രോഗ്രാം ഓഫീസര്‍ ശ്രീമതി അരുണ, സ്ര്‍വ്വശിക്ഷാ അഭിയാന്‍ ജില്ലാ പ്രൊജക്ട്ഓഫീസര്‍ ഡോ.എം.ബാലന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി സി. ജാനകി, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ പി.കെ സണ്ണി, എച്ച്എം ഫോറം സെക്രട്ടറി ശ്രീ കെ ജെ തോമസ്, ഡയറ്റ് ഫാക്കല്‍റ്റി കെ വിനോദ് കുമാര്‍ എന്നിവര്‍ ചിറ്റാരിക്കല്‍ ഉപജില്ലയിലെ ജിഎല്‍പിഎസ് കുന്നുംകൈ, എയുപിഎസ് കുന്നുംകൈ എന്നീ കേന്ദ്രങ്ങളും ബേക്കല്‍ ഉപജില്ലയിലെ പുതിയകണ്ടം യൂപി സ്ക്കൂള്‍ കേന്ദ്രവും സന്ദര്‍ശിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

 

Wednesday 17 September 2014

വിദ്യാഭ്യാസ ആഫീസര്‍മാരുടെ യോഗം



ആഗസ്ത് 20 നു നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം ഹോസ്ദുര്‍ഗ് ബി ആര്‍ സി യില്‍ നടന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീമതി സൗമിനി കല്ലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിന് സി രാഘവന്‍ (ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റര്‍), ഡോ. പി വി കൃഷ്ണകുമാര്‍ (ഡയറ്റ് പ്രിന്‍സിപ്പല്‍), ഡോ. എം. ബാലന്‍ (ജില്ലാ പ്രൊജക്ട് ഓഫീസര്‍, എസ് എസ് എ, കാസറഗോഡ് ) എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. എം. ബാലന്‍, ശ്രീ യതീഷ്‍കുമാര്‍റായ് (എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ) തുടങ്ങിയവര്‍ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



Sunday 14 September 2014

സാക്ഷരം "ഉണര്‍ത്ത് " ക്യാമ്പ്

ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നടന്ന സാക്ഷരം ഉണര്‍ത്തു ക്യാമ്പുമായി ബന്ധപ്പെട്ട് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച പത്ര വാര്‍ത്ത
 
ഉണര്‍ത്ത് ക്യാമ്പുമായി ബന്ധപ്പെട്ട് സ്ക്കൂളുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ വാര്‍ത്തകള്‍ക്കും ഫോട്ടോകള്‍ക്കും താഴെയുള്ള ലിങ്കുകളില്‍ ക്ലിക്കുചെയ്യുക

1. സാക്ഷരം അവധിക്കാല ക്യാമ്പ് രണ്ടാം ദിവസം- സെന്റ്തോമസ് എല്‍പിഎസ് തോമാപുരം

2.സാക്ഷരം 2014 "ഉണര്‍ത്ത്" സര്‍ഗാത്മക ക്യാമ്പ് - ജിഎല്‍പിഎസ്‌ മൗക്കോട്

3. UNARTH SARGATMAKA CAMP ON 13.9.2014- ജിഎല്‍പിഎസ് മൊയിച്ച

4. ഉണർത്ത് സർഗാത്മക ക്യാമ്പ്  - എഎല്‍പിഎസ് കുന്നച്ചേരി

5. സാക്ഷരം ക്യാമ്പ് - എസ്വിഎംജിഎന്‍പിഎസ് എടത്തോട് 

6. ജിഎന്‍പിഎസ് കിനാനൂര്‍-സാക്ഷരം 2014 ഉമര്‍ത്ത് ക്യാമ്പ്

7. സാക്ഷരം 2014 ഉണര്‍ത്ത് സര്‍ഗാത്മക ക്യാമ്പ്-SKGMAUPS കുമ്പളപ്പള്ളി 





Thursday 11 September 2014

STEPS കോര്‍ കമ്മിറ്റി യോഗം

ജില്ലയിലെ SSLC റിസല്‍ട്ട് മെച്ചപ്പെടുത്താന്‍ ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന STEPS പദ്ധതിയുടെ പ്രത്യേകറിവ്യൂ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവിയുടെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ സുജാത (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍), സി രാഘവന്‍ (ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റര്‍), ഡോ. പി വി കൃഷ്ണകുമാര്‍ (ഡയറ്റ് പ്രിന്‍സിപ്പല്‍), സൗമിനി കല്ലത്ത് (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കാഞ്ഞങ്ങാട്), എന്‍ സദാശിവ നായിക്ക് (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കാസര്‍ഗോഡ്), പി ഭാസ്കരന്‍ (സീനിയര്‍ ലക്ചറര്‍, ഡയറ്റ്), ഡോ. പി വി പുരുഷോത്തമന്‍ (സീനിയര്‍ ലക്ചറര്‍, ഡയറ്റ്), എം പി രാജേഷ് ( ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍) എന്നിവര്‍ പങ്കെടുത്തു.
പി ഭാസ്കരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം പി രാജേഷ് ഗൃഹസര്‍വെ, മിഡ്‍ടേം പരീക്ഷ എന്നിവയുടെ റിസല്‍ട്ട് വിശകലനം അവതരിപ്പിച്ചു.
സര്‍വെ വിവരം ഇനിയും സമര്‍പ്പിച്ചിട്ടില്ലാത്ത സ്കൂളുകളില്‍ നിന്നും ഉടന്‍ വിവരം ശേഖരിക്കാന്‍ ഡി ഇ ഒ മാരെ ചുമതലപ്പെടുത്തി. ഏകദിന ഹെഡ്‍മാസ്റ്റര്‍ പരിശീലനം, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള ബോധവത്കരണക്ലാസുകള്‍, ഒന്നാം ടേം റിസല്‍ട്ട് വിശകലനം, സ്കൂള്‍തല എസ് ആര്‍ ജി യോഗം, സ്കൂള്‍ സന്ദര്‍ശനം എന്നിവ സമയബന്ധിതമായി ഉടന്‍ നടത്താന്‍ തീരുമാനമായി.

റിസോഴ്സ് സി ഡി നിര്‍മാണം ആരംഭിച്ചു



തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളില്‍ ട്രൈഔട്ട് നടത്തുന്നതിനു വേണ്ടിയുള്ള "ലേസര്‍" (Learning Advancement in Schools through Educational technology Resources)   റിസോഴ്സ് സി‍ഡി നിര്‍മാണം ഐ  ടി @ സ്ക്കൂളില്‍ ആരംഭിച്ചു.ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങളായ  ഡോ പി വി പുരുഷോത്തമന്‍, കെ. രമേശന്‍, കെ. രാമചന്ദ്രന്‍ നായര്‍, കെ വിനോദ്കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഐ ടി @ സ്ക്കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം പി  രാജേഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന ഇരുപതോളം അധ്യാപകരും ഐ ടി @ സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരുമാണ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നത്. ഏഴാം ക്ലാസ്സിലേക്കു വേണ്ടി സയന്‍സ്, ഗണിതം, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കു വേണ്ടിയാണ് റിസോഴ്സ് സിഡി നിര്‍മിക്കുന്നത്.


Wednesday 10 September 2014

വിദ്യാഭ്യാസ ആഫീസര്‍ പരിശീലനം സമാപിച്ചു


വിദ്യാഭ്യാസ ഓഫീസുകളുടെ ബ്ലോഗുകള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പ്രത്യേകപരിശീലനം 10.09.2014 ന് ഐടി @ സ്ക്കൂളില്‍ നടന്നു.ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ പി വി കൃഷ്ണകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍  സി രാഘവന്‍ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ പി വി പുരുഷോത്തമന്‍ കോഴ്സ് ബ്രീഫിംഗ് നടത്തി. ഐ ട് @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് സംസാരിച്ചു. DIET, DDE, RMSA, SSA, DEO, AEO, BRC എന്നിവിടങ്ങളില്‍ നിന്ന് ഓഫീസര്‍മാരും ബ്ലോഗ് കൈകാര്യം ചെയ്യുന്നതില്‍ ഇതിനകം പരിശീലനം കിട്ടിയ ജീവനക്കാരനുമാണ് പങ്കെടുത്തത്.ഡയറ്റ് ഫാക്കല്‍റ്റി കെ വിനോദ്കുമാര്‍, ഐടി @ സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ  പി ശ്രീധരന്‍,  കെ ശങ്കരന്‍ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.






Monday 8 September 2014

സാക്ഷരം മാധ്യമശ്രദ്ധയിലേക്ക്

ഡയറ്റിന്റെ അക്കാദമികപിന്തുണയോടെ ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍ നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതിയ റിപ്പോര്‍ട്ട്.


Friday 5 September 2014

ഓഫീസ് ബ്ലോഗ് - പരിശീലനം

ഓഫീസുകളുടെ ബ്ലോഗുകള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രത്യേകപരിശീലനം 10.09.2014 ന് നടക്കുമെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ അറിയിച്ചു. DDE, RMSA, SSA, DEO, AEO, BRC എന്നിവിടങ്ങളില്‍ നിന്ന് ഓഫീസര്‍മാരും ബ്ലോഗ് കൈകാര്യം ചെയ്യുന്നതില്‍ ഇതിനകം പരിശീലനം കിട്ടിയ ജീവനക്കാരനുമാണ് പങ്കെടുക്കേണ്ടത്. ഐ ടി @ സ്കൂളിലാണ് പരിശീലനം നടക്കുന്നത്.

കാര്‍ഷികസ്മൃതികളുണര്‍ത്തി മനുഷ്യപ്പൂക്കളമൊരുങ്ങി

ഓണാഘോഷത്തിന്റെ ഭാഗമായി ഡയറ്റ് അങ്കണത്തില്‍ വിരിഞ്ഞത് മനുഷ്യപ്പൂക്കളം. പ്രശസ്തശില്പി സുരേന്ദ്രന്‍ കൂക്കാനത്തിന്റെ മേല്‍നോട്ടത്തില്‍ മനുഷ്യപ്പൂക്കളം രൂപമെടുത്തപ്പോള്‍ തലമുറഭേദമെന്യേ ഏവര്‍ക്കും കൗതുകം
കേരളത്തിന്റെ സമ്പന്നമായ കാര്‍ഷികസംസ്കാരത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുംവിധം നാടന്‍പൂക്കള്‍, കാര്‍ഷികോത്പന്നങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങിയവ കൈകളിലേന്തി അധ്യാപകവിദ്യാര്‍ഥികളും കൊച്ചുകുട്ടികളും ഓണപ്പൂക്കളത്തിന്റെ ഭാഗമായി. പശ്ചാത്തലത്തില്‍,
             'മഴയെങ്ങുപോയ്...മുകിലെങ്ങുപോയ്....
             ആകാശമെങ്ങുപോയ്..... ?
             കൂടെങ്ങുപോയ്...കാടെങ്ങുപോയ്....
             മലനിരകളെങ്ങുപോയ്..... ? '
എന്ന ഉള്ളുണര്‍ത്തുന്ന ചോദ്യം കൂടിയായപ്പോള്‍, അത് നഷ്ടപ്പെട്ടു പോകുന്ന കേരളീയസംസ്കാരത്തെയും പ്രകൃതിയെയും കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയായി.
ഓണപ്പൂക്കളമൊരുക്കാന്‍ സുരേന്ദ്രനൊപ്പം പ്രകാശന്‍ കൊടക്കാടും ഉണ്ടായിരുന്നു.
പരിപാടിക്ക് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, ഫാക്കല്‍ട്ടി അംഗങ്ങളായ ടി സുരേഷ്, കെ രമേശന്‍, ടീച്ചര്‍ എജുക്കേറ്റര്‍ കൃഷ്ണകാരന്ത്, പി ടി എ പ്രസിഡന്റ് ഗിരീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Wednesday 3 September 2014

പത്താം ക്ലാസ് പഠനത്തിന് പഠന ഡി വി ഡി

പത്താം ക്ലാസ് പഠനത്തിന് ഉപയോഗപ്പെടുത്താവുന്ന പഠന ഡി വി ഡി യുടെ നിര്‍മാണം ഐ ടി @ സ്കൂളില്‍ ആരംഭിച്ചു. മലയാളം, കന്നട, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സോഷ്യല്‍ സയന്‍സ്  എന്നീ വിഷയങ്ങളിലാണ് ഡി വി ഡി കള്‍ തയ്യാറാക്കുന്നത്. മലയാളം മീഡിയത്തോടൊപ്പം കന്നട മീഡിയത്തിലും ഇവ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്.
ശില്പശാലയ്ക്ക് ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, കെ വിനോദ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Tuesday 2 September 2014

മൊഡ്യൂള്‍ നിര്‍മ്മാണ ശില്പശാല

മൊഡ്യൂള്‍ നിര്‍മ്മാണ ശില്പശാല
STEPS (Standard Ten Enrichment Programme for Schools) പദ്ധതിയുടെ ഭാഗമായി Student Motivation, Parental awareness എന്നീ മേഖലകളുമായി ബന്ധപ്പെട്ട ക്രിയേറ്റീവ് വര്‍ക്ക്ഷോപ്പ് സെപ്തംബര്‍ 03,04 ദിവസങ്ങളില്‍ ഐടി സ്ക്കൂളില്‍ നടക്കുന്നു. ജില്ലയിലെ പത്താംതരത്തില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കുന്നതിനാവശ്യമായ സാമഗ്രികളാണ് ശില്പശാലയിലൂടെ രൂപപ്പെടുത്താനുദ്ദേശിക്കുന്നത്. കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ സി രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പിവി കൃഷ്ണകുമാര്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ പി ഭാസ്ക്കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന ശില്പശാലയില്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപകര്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, ഐടി@സ്ക്കൂള്‍ പ്രതിനിധികള്‍, ഈ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.