ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Friday, 25 July 2014

ബ്ലെന്റ് ആര്‍ പി പരിശീലനം

ബ്ലെന്റ് രണ്ടാം ഘട്ട ആര്‍ പി പരിശീലനം ഐ ടി അറ്റ് സ്കൂളില്‍ നടന്നു. ബ്ലെന്റ് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. ജില്ലയിലെ 96% സ്കൂളുകള്‍ക്കും ബ്ലോഗുകള്‍ നിലവില്‍ വന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  ശേഷിക്കുന്ന സ്കൂളുകള്‍ക്ക് 14.7.14 ന് ഐ ടി അറ്റ് സ്കൂളില്‍ വെച്ച് ഏകദിന പരിശീലനം നല്‍കാന്‍ തീരുമാനിച്ചു.
രണ്ടാം ഘട്ട പരിശീലനത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. രണ്ടാം ഘട്ടം കഴിയുന്നതോടെ എല്ലാ സ്കൂളുകള്‍ക്കും മികച്ച ബ്ലോഗുകള്‍ ഉണ്ട് എന്ന് ഉറപ്പാക്കും. ഒപ്പം ഓഫീസര്‍മാരുടെ ബ്ലോഗുകളും മെച്ചപ്പെടുത്തും.
പരിശീലനത്തിന് എം പി രാജേഷ്, ഡോ. പി വി പുരുഷോത്തമന്‍, കെ വിനോദ്കുമാര്‍, കെ ശങ്കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ടി ടി ഐ അധ്യാപക പരിശീലനം

ജില്ലയിലെ ടി ടി ഐ കളിലെ അധ്യാപകര്‍ക്കുള്ള ദ്വിദിന പരിശീലനം പൂര്‍ത്തിയായി. മാറിയ ഡി എഡ് കരിക്കുലത്തില്‍ ഊന്നിയായിരുന്നു പരിശീലനം. നീലേശ്വരം എസ് എന്‍  ടി ടി ഐ യില്‍ നടന്ന പരിശീലനത്തിന് ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ടി സുരേഷ്, ജലജാക്ഷി, കെ രമേശന്‍, എം പി സുബ്രഹ്മണ്യന്‍, രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാവിലെ നടന്ന ചടങ്ങില്‍ കണ്ണിവയല്‍ ടി ടി ഐ പ്രിന്‍സിപ്പല്‍ ടി എ കോയ ഉല്‍ഘാടനം നിര്‍വഹിച്ചു. നായന്മാര്‍മൂല ടി ടി ഐ പ്രിന്‍സിപ്പല്‍ ഡോ. ഇ വി കുഞ്ഞിരാമന്‍, എസ് എന്‍ ടി ടി ഐ പ്രിന്‍സിപ്പല്‍ പി ശശി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Monday, 21 July 2014

ഡി എഡ് (കന്നട) കമ്പ്യൂട്ടര്‍ പരിശീലനം
ഡി എഡ് (കന്നട) രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു. ഐ ടി അറ്റ് സ്കൂളില്‍ നടന്ന ചടങ്ങില്‍ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. പി വി പുരുഷോത്തമന്‍ അധ്യക്ഷനായിരുന്നു. ടീച്ചര്‍ എജുക്കേറ്റര്‍ കൃഷ്ണ കാരന്ത് സ്വാഗതമോതി. ടീച്ചര്‍ എജുക്കേറ്റര്‍മാരായ ശശിധര, നാരായണന്‍ ദേലമ്പാടി, മാസ്റ്റര്‍ ട്രെയിനര്‍മാരായ ശ്രീധരന്‍, അഗസ്റ്റിന്‍ ബര്‍ണാര്‍ഡ്, ശങ്കരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

Tuesday, 15 July 2014

START - ചോദ്യപ്പേപ്പര്‍ ശില്പശാല തുടങ്ങി

ജില്ലയിലെ എസ് എസ് എല്‍ സി റിസല്‍ട്ട് മെച്ചപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച സമഗ്രപദ്ധതിയായ STEPS (Standard Ten Enrichment Programme in Schools) ന്റെ ഭാഗമായ ആദ്യ മിഡ്ടേം പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പര്‍ നിര്‍മാണ ശില്പശാല ജി യു പി എസ് അനക്സില്‍ ആരംഭിച്ചു. മലയാളം - 1, മലയാളം - 2, കന്നട, അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം എന്നീ വിഷയങ്ങല്‍ക്കുള്ള ചോദ്യങ്ങളുടെ രണ്ടു സെറ്റുകള്‍ വീതമാണ് തയ്യാറാക്കുന്നത്. ഒരു മണിക്കൂര്‍ വീതമുള്ള 25 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. കോര്‍ വിഷയങ്ങള്‍ക്ക് കന്നട, ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളും തയ്യാറാക്കും.
ശില്പശാലയ്ക്ക് ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ പി ഭാസ്കരന്‍, ഡോ. പി വി പുരുഷോത്തമന്‍, പി പി വേണുഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാസര്‍ഗോഡ് ഡി ഇ ഒ രവീന്ദ്രറാവു ശില്പശാല സന്ദര്‍ശിച്ചു.ഡി എഡ് കമ്പ്യൂട്ടര്‍ പരിശീലനം

കാസര്‍ഗോഡ് ഡയറ്റിലെ മുഴുവന്‍ ഡി എഡ് ട്രെയിനികള്‍ക്കും കമ്പ്യൂട്ടര്‍ അധിഷ്ഠിത ബോധനത്തിലുള്ള സമഗ്രപരിശീലനം (രണ്ടാം ഘട്ടം) തുടങ്ങി. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഇമേജ് എഡിറ്റിങ്ങ്, വീഡിയോ എഡിറ്റിങ്ങ്, ഡിജിറ്റല്‍ മാഗസിന്‍, പ്രസന്റേഷന്‍ സോഫ്റ്റ്‌വെയര്‍, തുടങ്ങിയ മേഖലകളിലാണ് ഇപ്രാവശ്യം ഊന്നല്‍ നല്‍കുന്നത്.

പരിപാടിയുടെ ആമുഖാവതരണം ഡയറ്റ് ലക്ചറര്‍ കെ വിനോദ്കുമാര്‍ നടത്തി. ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, ഐ ടി സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഐ ടി @ സ്കൂള്‍മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ ശങ്കരന്‍, എന്‍ കെ ബാബു, വിജയന്‍ വി കെ, പി രാജന്‍ എന്നിവര്‍ വിവിധ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

Monday, 14 July 2014

ഡയറ്റിന്റെ വാര്‍ഷിക പദ്ധതിരൂപരേഖയ്ക്ക് അംഗീകാരം

കാസര്‍ഗോഡ് ഡയറ്റിന്റെ ഈ വര്‍ഷത്തെ പദ്ധതി രൂപരേഖയ്ക്ക് അംഗീകാരമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രോഗ്രാം അഡ്വൈസറി കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത അദ്ധ്യക്ഷയായിരുന്നു.മുന്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കെ രാമചന്ദ്രന്‍ നായര്‍ അവതരിപ്പിച്ചു. നടപ്പു വര്‍ഷത്തേക്കു തയ്യാറാക്കിയ പ്രവര്‍ത്തനങ്ങളുടെ രൂപരേഖകള്‍ ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, പി ഭാസ്കരന്‍, പി പി വേണുഗോപാലന്‍, ടി ആര്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ അവതരിപ്പിച്ചു.

സ്കൂളുകളെയും ഓഫീസുകളെയും കണ്ണിചേര്‍ക്കുന്ന ബ്ലെന്റ്, പത്താം തരം റിസല്‍ട്ട് മെച്ചപ്പെടുത്തല്‍, സാക്ഷരം ജില്ല മുഴുവന്‍ വ്യാപിപ്പിക്കല്‍, മുന്‍പേ പറക്കാം തുടര്‍ച്ച,വിപുലമായ മറ്റു വിദ്യാലയശാക്തീകരണ പരിപാടികള്‍ തുടങ്ങിയവയാണ് അംഗീകരിക്കപ്പെട്ട പ്രധാന പരിപാടികള്‍. എസ് എസ് എ പ്രോജക്റ്റ് ഓഫീസര്‍ ഡോ. വിജയന്‍ ചാലോട്, ആര്‍ എം എസ് എ എ പി ഒ കൃഷ്ണദാസ്, ഡി ഡി ഇ രാഘവന്‍ സി, ഡി ഇ ഒ രവീന്ദ്രറാവു, എ ഇ ഒ മാര്‍, സാക്ഷരതാ കോര്‍ഡിനേറ്റര്‍, ഐ ടി സ്കൂള്‍ കോര്‍ഡിനേറ്റര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസര്‍,  അധ്യാപക സംഘടനാ നേതാക്കള്‍, അധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു.

Monday, 7 July 2014

BLEND-Second Spell Training


Blog for Dynamic Educational Network (BLEND) പദ്ധതിയുടെ ഭാഗമായി നടക്കുന്ന ആദ്യഘട്ട അധ്യാപക പരിശീലനത്തിന്റെ രണ്ടാം സ്പെല്‍ ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ 18.07.2014 - 19.07.2014 എന്നീ ദിവസങ്ങളില്‍ നടക്കും..

Thursday, 3 July 2014

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു നെറ്റുവര്‍ക്കിനു കീഴിലേക്ക്

ജില്ലയിലെ വിവിധ വിദ്യാലയങ്ങളെയും വിദ്യാഭ്യാസ ഓഫീസുകളെയും ബ്ലോഗ് വഴി ബന്ധിപ്പിക്കുന്ന നൂതനപദ്ധതിയായ ബ്ലെന്റിന് തുടക്കമായി.
വിദ്യാഭ്യാസവകുപ്പിന്റെയും ഐ ടി @ സ്കൂളിന്റെയും സഹകരണത്തോടെ ഡയറ്റാണ് പരിപാടി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായ അധ്യാപകപരിശീലനം ജില്ലയിലെ 17 കേന്ദ്രങ്ങളില്‍ ആരംഭിച്ചു. രണ്ടുദിവസത്തെ ആദ്യഘട്ട പരിശീലനത്തോടെ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും സ്വന്തം വിദ്യാഭ്യാസബ്ലോഗുകള്‍ നിലവില്‍ വരും. തുടര്‍ന്നു നടക്കുന്ന രണ്ടുദിവസത്തെ രണ്ടാംഘട്ട പരിശീലനത്തോടെ മുഴുവന്‍ സ്കുൂള്‍ ബ്ലോഗുകളെയും വിവിധ വിദ്യാഭ്യാസ ഓഫീസുകളുമായും ബന്ധിപ്പിക്കും. ഈ ആവശ്യത്തിലേക്ക് ജില്ലയിലെ എ ഇ ഒ, ബി പി ഒ, ഡി ഇ ഒ, ഐ ടി @ സ്കൂള്‍, ഡി ഡി ഇ, ഡയറ്റ്, ഡി പി ഒ, ആര്‍ എം എസ് എ ഓഫീസുകള്‍ക്കും ഔദ്യോഗിക ബ്ലോഗുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഓഫീസുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ ബ്ലോഗ് വഴി നല്‍കാനും തിരിച്ച് സ്കൂളുകള്‍ക്ക് അവയുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരുമായും അപ്പപ്പോള്‍ പങ്കുവെക്കാനും സാധിക്കും.
അധ്യാപക പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഐ ടി @ സ്കൂളില്‍ വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ സി രാഘവന്‍ നിര്‍ഹിച്ചു. ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ അധ്യക്ഷനായിരുന്നു. ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷനായിരുന്നു. ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും പി ഭാസ്കരന്‍ നന്ദിയും പറഞ്ഞു
പരിശിലനത്തിന്റെ രണ്ടാം ഘട്ടം ആഗസ്റ്റ് 1, 2 നും 22,23  നും നടക്കും.