ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Tuesday, 22 October 2013

എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ പരിശീലനം

ഡയറ്റിന്റെ നിര്‍ദേശാനുസരണം വിവിധ ട്രൈ-ഔട്ട് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന വിദ്യാലയങ്ങളിലെ എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ ഏകദിന പരിശീലനം ബേക്കല്‍ ബി ആര്‍ സി യില്‍ നടന്നു. 'മുമ്പേ പറക്കാം' പദ്ധതിയുടെ ഭാഗമായി നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നവമ്പര്‍ 15 നകം പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തുന്നതിനുള്ള ആസൂത്രണം സ്കൂളില്‍ നടത്താനുലളള ധാരണയായി. പ്രീ-ടെസ്റ്റിന്റെ ക്രോഡീകരണം നടത്തേണ്ട വിധവും അടിസ്ഥാനശേഷി ഉറപ്പിക്കുന്നതിനുള്ള പാക്കേജിന്റെ സ്വഭാവവും വ്യക്തമാക്കപ്പെട്ടു. ഉടന്‍ തന്നെ പാക്കേജ് സ്കൂളുകള്‍ക്ക് ലഭ്യമാക്കും. ഒന്നാം തരത്തില്‍ അച്ചടിച്ചു ലഭ്യമാക്കിയ വര്‍ക്ക് ഷീറ്റുകള്‍ പ്രയോജനപ്പെടുത്തണമെന്ന തീരുമാനവും കൈക്കൊണ്ടു.


Thursday, 10 October 2013

മുമ്പേ പറക്കാം...

ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ മുപ്പതു വിദ്യാലയങ്ങളില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനുള്ള ശില്‍പശാല ഒക്റ്റോബര്‍ 10 ന് നടന്നു.
മറ്റു വിദ്യാലയങ്ങളില്‍ നാളെ വ്യാപകമാക്കണമെന്ന് ആഗ്രഹിക്കുന്ന പരിപാടികളാണ് ഇന്ന് തെരഞ്ഞെടുത്ത മുപ്പത് വിദ്യാലയങ്ങളില്‍ നടത്തുന്നതെന്നും അതുകൊണ്ടുതന്നെ അവ മാതൃകാപരമായി നടപ്പിലാക്കിക്കൊണ്ട് മുന്നേ പറക്കേണ്ട ഉത്തരവാദിത്തം ഈ വിദ്യാലയങ്ങള്‍ക്കുണ്ടെന്നും ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഓര്‍മിപ്പിച്ചു. ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബി ആര്‍ സി യില്‍ നടന്ന പരിശീലനത്തില്‍ രാമചന്ദ്രന്‍ നായര്‍, എം വി ഗംഗാധരന്‍, ഭാസ്കരന്‍, ഡോ. പി വി പുരുഷോത്തമന്‍, ടി ആര്‍ ജനാര്‍ദനന്‍, പി പി വേണുഗോപാലന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. രഘുറാം ഭട്ട്, ജലജാക്ഷി, രാമനാഥന്‍ എന്നിവരും എ ഇ ഒ മാരായ രവീന്ദ്ര റാവു, വിജയലക്ഷ്മി, രവിവര്‍മന്‍ എന്നിവരും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ശില്‍പശാലയില്‍ വെച്ച് വാര്‍ഷിക മിനിമം പരിപാടിക്കു രൂപം നല്‍കി. തുടര്‍ന്ന് വിദ്യാലയങ്ങളില്‍ പി ടി എ, എസ് എം സി, എസ് ആര്‍ ജി തുടങ്ങിയ വിവിധ സമിതികളുടെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ടായ ആലോചനകളിലൂടെ സ്കൂള്‍തല പദ്ധതിക്ക് അന്തിമരൂപം നല്‍കാനും ധാരണയായി. ഡയറ്റ് തയ്യാറാക്കിയ ടൂള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രീ ടെസ്റ്റ് ഈ വിദ്യാലയങ്ങളില്‍ നടക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന അടിസ്ഥാനശേഷീ വികാസത്തിനുള്ള പദ്ധതി രൂപരേഖയും യോഗത്തില്‍ വെച്ച് അംഗീകരിച്ചു. ഒന്നാം തരം ഒന്നാം തരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വര്‍ക്ക് ഷീറ്റുകളുടെ വിതരണവും നടന്നു.
Wednesday, 9 October 2013

ഐ സി ടി പരിശീലനം ആരംഭിച്ചു

എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം ? എങ്ങനെ പ്രസന്റേഷനുകള്‍ തയ്യാറാക്കും ? എങ്ങനെ നമുക്കാവശ്യമുള്ള ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും കണ്ടെത്തി ശേഖരിക്കാം ? അധ്യാപകവിദ്യാര്‍ഥികള്‍ അവരുടെ ക്ലാസുകള്‍ ഐ ടി അധിഷ്ഠിതമാക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്ന ചില സംശയങ്ങളാണ് ഇവ. ഇത്തരത്തിലുള്ള അനവധി ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്താന്‍ സഹായിക്കും വിധം ആസൂത്രണം ചെയ്ത പ്രത്യേക ഐ ടി കോഴ്സിന്റെ ഔപചാരികമായ ഉദ്ഘാടനമാണ് ഇന്നത്തെ വിശേഷം.
പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഐ ടി @ സ്കൂള്‍ കാസര്‍ഗോഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ രാമനാഥന്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങിന് ലക്ചറര്‍ വിനോദ് കുമാര്‍ സ്വാഗതവും സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ നന്ദിയും പ്രകാശിപ്പിച്ചു

Thursday, 3 October 2013

കമ്പ്യൂട്ടര്‍ കോഴ്സ് ആരംഭിച്ചു

ഡയറ്റിലെ ഒന്നാം വര്‍ഷ കന്നട വിദ്യാര്‍ഥികളുടെ ചതുര്‍ദിന കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു. ഐ ടി @ സ്കൂളില്‍ നടന്ന പരിശീലനം ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പൂരുഷോത്തമന്‍, ലക്ചറര്‍ വിനോദ് കുമാര്‍, ടീച്ചര്‍ എജുക്കേറ്റര്‍ കൃഷ്ണ കാരന്ത് എന്നിവര്‍  ആശംസകള്‍ നേര്‍ന്നു. മാസ്റ്റര്‍ ട്രെയിനര്‍മാരായ ശങ്കരന്‍, ബാബു, രാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മാസ്റ്റര്‍ ട്രെയിനര്‍മാരായ നാരായണ ദേലമ്പാടി, അഗസ്റ്റിന്‍ ബര്‍ണാഡ്, ശ്രീധരന്‍ എന്നിവര്‍ ക്ലാസെടുത്തു.