ലഹരിവിരുദ്ധ സന്ദേശവുമായി ഡയറ്റ് കാമ്പസില്‍ എത്തിയ എക്സൈസ് സംഘം അക്ഷരാര്‍ഥത്തില്‍ അധ്യാപകവിദ്യാര്‍ഥികളെ കൈയിലെടുത്തു. കണ്ണൂര്‍ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ' വരല്ലേ ഈ വഴിയേ ' എന്ന നാടകം അവതരിപ്പിച്ചുവരുന്ന കലാകാരസംഘമാണ് ഡയറ്റില്‍ കഴിഞ്ഞയാഴ്ച എത്തിച്ചേര്‍ന്നത്. ലഹരിക്കടിപ്പെടുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതം എങ്ങനെയാണ് നശിപ്പിക്കപ്പെടുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയായി നാടകം മാറിയപ്പോള്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട് എന്ന തിരിച്ചറിവിലേക്കാണ് അധ്യാപകവിദ്യാര്‍ഥികള്‍ എത്തിച്ചേര്‍ന്നത്.
എക്സൈസ് ജീവനക്കാരായ പി.സി.പ്രഭുനാഥ്, എന്‍.ടി.ധൃവന്‍, സി.വി.ദിലീപ്, കെ.ഉത്തമന്‍, ബി.നസീര്‍, പി.വി.സുലൈമാന്‍, എം.വി.ഇബ്രാഹിംകുട്ടി എന്നിവര്‍ അരങ്ങിലും സിജിന്‍, പുരുഷോത്തമന്‍ എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിച്ചു.

മായിപ്പാടി ഡയറ്റിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെയാണ് കാമ്പസില്‍ നാടകാവതരണം നടന്നത്. പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.കരുണാകരന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. വിജയന്‍ ചാലോട്, ഡോ. പി.രാജന്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേന്ദ്രന്‍ സ്വാഗതവും എം.എസ്.മറിയാമത്ത് മഷൂദ് നന്ദിയും പറഞ്ഞു. എന്‍.എസ്.എസ്. യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഡോ.രഘുറാം ഭട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

No comments:
Post a Comment