ഫ്ലാഷ് ന്യൂസ്

... പട്ടിക വ൪ഗ്ഗ വിദ്യാരത്ഥികളുടെ സമഗ്ര വികസനത്തിനായുള്ള സവിശേഷ കായിക പഠന ക്യാ൩് കാസര്‍ഗോഡ് ഡയറ്റില്‍ വച്ച് 30-09-2017 ന് ബഹൂ:കേരള റവന്യു വകുുപ്പ് മന്ത്രി ശ്രീ.ഇ. ചന്ത്രശേഖര൯ ഉദ്ഘാടനം ചെയ്യം.ചടങ്ങില്‍ ശ്രീ. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ . അധ്യക്ഷത വഹിക്കും..........

Tuesday, 17 December 2013

സ്മാര്‍ട്ട് @ 10 ശില്പശാലയ്ക്ക് തുടക്കമായി

ജില്ലാ പഞ്ചായത്തിന്റെ പ്രോജക്റ്റിന്റെ ഭാഗമായി ഡയറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്മാര്‍ട്ട് @ 10 ശില്പശാലയ്ക്ക് തുടക്കമായി. പത്താം ക്ലാസിലെ വിവിധ വിഷയങ്ങള്‍ ക്ലാസില്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ സാമഗ്രികള്‍ തയ്യാറാക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം പി രാജേഷിന്റെ അധ്യക്ഷതയില്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.

മലയാളം, കന്നഡ, അറബിക്, ഉറുദു, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം എന്നീ വിഷയങ്ങളിലെ വിദഗ്ധരായ അധ്യാപകരും ഐ ടി @ സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരും ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളും ശില്പശാലയില്‍ പങ്കെടുക്കുന്നുണ്ട്.

5 comments:

 1. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിനും ഡയറ്റിനും ഹിന്ദി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
  യോഗ്യമെന്ന് തോന്നുന്ന പക്ഷം
  ബ്ലോഗ് കാഴ്ചകളില്‍
  ഹിന്ദി ബ്ലോഗിനും (http://rashtrabhashablog.blogspot.in/) ഒരിടം നല്കുമല്ലോ?

  ReplyDelete
  Replies
  1. ചേര്‍ത്തിട്ടുണ്ട്. ആശംസകള്‍..

   Delete
 2. This comment has been removed by the author.

  ReplyDelete
 3. പത്താം ക്ലാസ് മാത്രമല്ല എല്ലാ ക്ലാസ്സുകളും സ്മാര്‍ട്ട് ആവട്ടെ , ആശംസകള്‍ ..............our school blog...........http://ghssksd.blogspot.in/

  ReplyDelete