ഫ്ലാഷ് ന്യൂസ്

... .ജില്ലയിലെ പ്രഥമാധ്യാപകർക്കുള്ള പരിശീലനം VISION 100 നവം൩൪ 24,25 വിവിധ കേന്ദ്രങ്ങളിൽ നടക്കും ....................... .SRADHA.പ്രഥമാധ്യാപകർക്കുള്ള പരിശീലനം.2017 ഡിസം൩൪.4,5 തീയ്യതികളിൽ നടക്കും ....

Saturday, 9 November 2013

സര്‍ഗാത്മകനാടകത്തിലൂടെ ഭൂമിശാസ്ത്രപഠനം


ക്ലാസ് അതിവേഗമാണ് ഒരു നാടകത്തറയായത്. അധ്യാപകന്റെ നിര്‍ദേശമനുസരിച്ച് കുട്ടികള്‍ അന്റാര്‍ട്ടിക്കയും ആഫ്രിക്കയും ശാന്തസമുദ്രവും തീര്‍ത്തപ്പോള്‍ അത് ബാലഭാവനയുടെ ഉജ്ജ്വലമായ പ്രകടനമായി മാറി. ആന്റാര്‍ട്ടിക്ക സൃഷ്ടിച്ചപ്പോള്‍ ഒട്ടകപ്പക്ഷിയും ആഫ്രിക്കയെ ആവിഷ്കരിച്ചപ്പോള്‍ മരുഭൂമിയും തീര്‍ക്കാന്‍ അവര്‍ മറന്നില്ല. അങ്ങനെ ഭൂമിശാസ്ത്രബോധവും കലയും കരവിരുതും കൈകോര്‍ത്തപ്പോള്‍ ഡയറ്റില്‍ നിന്നെത്തിയ ഫാക്കല്‍ട്ടി അംഗങ്ങള്‍ക്കും അത് ആവേശകരമായ  അനുഭവമായി. അതുപോലെ അക്ഷാംശരേഖയും രേഖാംശരേഖയും എന്ന ആശയം അവതരിപ്പിക്കാന്‍ അധ്യാപകന്‍ പ്രയോജനപ്പെടുത്തിയത് ചതുരക്കളങ്ങളുള്ള സിമന്റുതറയായിരുന്നു. നേരത്തെ എല്‍ സി ഡി പ്രൊജക്റ്ററുപയോഗിച്ച് ഭൂഖണ്ഡങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ഐ ടി അധിഷ്ഠിത പഠനത്തിന്റെ സാധ്യത തുറന്നിടാനും അധ്യാപകനായി.
കാനത്തൂര്‍ ഗവ. ജി യു പി യിലെ എം എം സുരേന്ദ്രന്‍ മാഷാണ് ഇങ്ങനെ വിവിധ ക്ലാസ് റൂം സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ആകര്‍ഷകമായ പഠനപ്രക്രിയയ്ക്ക് മാതൃക കാട്ടിയത്. അധ്യാപകന്റെ ടീച്ചിങ്ങ് മാനുവലില്‍ ഉടനീളം ഇത്തരം പഠനാനുഭവങ്ങളുടെ തെളിവുകള്‍ കണ്ട ഫാക്കല്‍ട്ടി അംഗങ്ങള്‍ അദ്ദേഹത്തിന്റെ ശ്രമത്തെ അഭിനന്ദിച്ചു. 'മുമ്പെ പറക്കാം' പദ്ധതിയുടെ ഭാഗമായുള്ള സ്പെഷല്‍ എസ് ആര്‍ ജി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഫാക്കല്‍ട്ടി അംഗങ്ങളായ വിനോദ്കുമാറും ഡോ. പി വി പുരുഷോത്തമനും.

No comments:

Post a Comment