ഫ്ലാഷ് ന്യൂസ്

... പട്ടിക വ൪ഗ്ഗ വിദ്യാരത്ഥികളുടെ സമഗ്ര വികസനത്തിനായുള്ള സവിശേഷ കായിക പഠന ക്യാ൩് കാസര്‍ഗോഡ് ഡയറ്റില്‍ വച്ച് 30-09-2017 ന് ബഹൂ:കേരള റവന്യു വകുുപ്പ് മന്ത്രി ശ്രീ.ഇ. ചന്ത്രശേഖര൯ ഉദ്ഘാടനം ചെയ്യം.ചടങ്ങില്‍ ശ്രീ. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ . അധ്യക്ഷത വഹിക്കും..........

Thursday, 6 September 2012

കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

ഒന്നാം വര്‍ഷ ടി.ടി.സി. മലയാളം ബാച്ചിന്റെ അഞ്ചുദിവസത്തെ കമ്പ്യൂട്ടര്‍ പരിശീലനം 2012 സപ്റ്റംബര്‍ 3 ന് ഡയറ്റില്‍ ആരംഭിച്ചു. പ്രീ-സര്‍വീസ് സീനിയര്‍ ലക്ചറര്‍ എ.മധുസൂദനന്റെ അധ്യക്ഷതയില്‍ ഐ.ടി.@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി.ടി.സി.കോഴ്സിന്റെ തുടക്കത്തില്‍ തന്നെ കമ്പ്യൂട്ടര്‍ പരിശീലനം കിട്ടുന്ന ഈ ബാച്ചിലുള്ള അധ്യാപകവിദ്യാര്‍ഥികള്‍ ഭാഗ്യവാന്മാരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡയറ്റ് ലക്ചറര്‍ രാമനാഥന്‍ ആശംസകള്‍ നേര്‍ന്നു.ചടങ്ങിന് സീനിയര്‍ ലക്ചറര്‍ പി.വി.പുരുഷോത്തമന്‍ സ്വാഗതവും ലക്ചറര്‍ സുരേഷ് കോക്കോട്ട് നന്ദിയും പറഞ്ഞു.
മാസ്റ്റര്‍ ട്രെയിനര്‍മാരായ രാജന്‍ മാസ്റ്ററും ബാബു മാസ്റ്ററും ക്ലാസുകള്‍ എടുത്തു. 37 വിദ്യാര്‍ഥികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment