ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Saturday, 25 July 2015

TERMS പ്രവര്‍ത്തനോത്ഘാടനം


കാസര്‍ഗോഡ് ഡയറ്റും ഐ ടി @ സ്കൂളും ചേര്‍ന്ന് ഈ വര്‍ഷം നടപ്പിലാക്കുന്ന നൂതനസംരംഭമായ TERMS (E-Resourse Management System for Teachers) ന്റെ ആശയരൂപീകരണ ശില്പശാലയ്ക്ക് തുടക്കമായി. ഡയറ്റ് പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ ഡിഡിഇ സി രാഘവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  സ്കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് കാസര്‍ഗോഡ് ജില്ല ഈ വര്‍ഷം നല്‍കുന്ന മികച്ച സംഭാവനയാണ് ഈ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു മുന്‍കൈയെടുത്ത ഡയറ്റിനെയും അതിന് എല്ലാവിധ സാങ്കേതിക പിന്തുണയും നല്‍കുന്ന ഐ ടി @ സ്കൂളിനെയും അദ്ദേഹം അഭിനന്ദിച്ചു.
ഡിഇഒ ഇ വേണുഗോപാലന്‍, ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ പി വി പുരുഷോത്തമന്‍, കെ വിനോദ്കുമാര്‍ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
എം പി രാജേഷ്, ഡോ. പി വി പുരുഷോത്തമന്‍, കെ വിനോദ്കുമാര്‍, കെ ശങ്കരന്‍, പി രാജന്‍, വി കെ വിജയന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
വിഷയവിദഗ്ധരായ 35 അധ്യാപകര്‍ ശില്പശാലയില്‍ പങ്കെടുത്തു.
ഹൈസ്കൂള്‍ ക്ലാസുകളിലെ മലയാളം, കന്നട, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍ സയന്‍സ്, ഗണിതം, കലാവിദ്യാഭ്യാസം, പ്രവൃത്തിപരിചയം, കായികവിദ്യാഭ്യാസം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉപയോഗപ്പെടുത്താവുന്ന വിവിധ പഠനവിഭവങ്ങളടങ്ങിയ ബ്ലോഗുകളുടെ ഒരു സമാഹാരമാണ് TERMS ലൂടെ യാഥാര്‍ഥ്യമാവുക. രണ്ടാംഘട്ട ശില്പശാല ആഗസ്റ്റ് 7, 8 തീയതികളില്‍ നടക്കും.

No comments:

Post a Comment