ISM ന്റെ ഭാഗമായി VPPMKPSGVHSS തൃക്കരിപ്പൂരില്‍ ചെന്നപ്പോള്‍ പത്താം ക്ലാസിലെ നാല് ക്ലാസ്‍മുറികളും ഡിജിറ്റലായിരുന്നെങ്കില്‍ എന്ന അഭിപ്രായം എസ് ആര്‍ ജി കണ്‍വീനര്‍ കൂടിയായ അധ്യാപകന്‍ പ്രകടിപ്പിക്കുകയുണ്ടായി. തൃക്കരിപ്പൂര്‍ പോലുള്ള ഒരു പ്രദേശത്ത് ഇത് അസാധ്യമൊന്നുമല്ല. സ്കൂളിനെ സഹായിക്കാന്‍ സുമനസ്സുള്ള ഒട്ടേറെപ്പേര്‍ ആ നാട്ടില്‍ ഉണ്ടാകുമെന്നു തീര്‍ച്ച. അതിനായി ശക്തമായ ഒരു ശ്രമം സ്കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നു മാത്രം. എം എല്‍ എ യുടെയും മറ്റും സഹായത്തോടെ ഈ ലക്ഷ്യം നേടിയ ഒരു എല്‍ പി സ്കൂളിന്റെ അനുഭവം ഇവിടെയുള്ള ലിങ്കില്‍ ഉണ്ട്. ഒരുപക്ഷേ വളരെ അവിശ്വസനീയമായ ഒന്ന്. നമ്മുടെ നാട്ടിലും ഇതൊക്കെ സാധിക്കും എന്നതിന് നല്ല ഉദാഹരണം.
No comments:
Post a Comment