ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Tuesday, 7 May 2013

LSS,USS ഫലം

2012-13 വര്‍ഷത്തെ കാസര്‍ഗോഡ് ജില്ലയിലെ LSS, USS റിസല്‍ട്ടുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. താഴെയുള്ള ലിങ്കില്‍ ഓരോ സബ് ജില്ലയുടെയും പേരില്‍ ക്ലിക്ക് ചെയ്താല്‍ സബ് ജില്ലയിലെ ബന്ധപ്പെട്ട റിസല്‍ട്ട് ലഭ്യമാകും.

 LSS

USS
വിജയികള്‍ക്ക് കാസര്‍ഗോഡ് ഡയറ്റിന്റെ അഭിനന്ദനങ്ങള്‍... 

പ്രതിഭകളായ വിദ്യാര്‍ഥികളുടെ സ്ക്രീനിങ്ങ് ടെസ്റ്റ് റിസല്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Friday, 26 April 2013

ഓര്‍മകളുടെ തിരുമുറ്റത്തേക്ക്...

അധ്യാപനത്തിന്റെ മധുരം ആവോളം നുകര്‍ന്ന ഓര്‍മകളുടെ തിരുമുറ്റത്തേക്ക് കൃഷ്ണന്‍ മാസ്റ്റര്‍ വീണ്ടുമെത്തുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി. വി. കൃഷ്ണനാണ് ആര്‍ട്ട് ആധ്യാപകനായി താന്‍ വളരെക്കാലം ജോലിചെയ്ത പഴയ മായിപ്പാടി ട്രെയിനിങ്ങ് സ്കൂളില്‍ 28.04.2013 ന്  എത്തുന്നത്.
ഇന്ന് ആ സ്ഥാപനം ഡയറ്റ് എന്ന പുതിയ പേരിലാണ് അറിയപ്പെടുന്നതെങ്കിലും കൃഷ്ണന്‍ മാസ്റ്റര്‍ക്ക് ഇത് പഴയ ബേസിക് ട്രെയിനിങ്ങ് സ്കൂള്‍ തന്നെ.
തന്റെ ഒരു സഹപ്രവര്‍ത്തകന്റെ രണ്ടാം തലമുറയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന മാസ്റ്ററെ ടി. ടി. സി വിദ്യാര്‍ഥികളുടെ സഹവാസ ക്യാംപില്‍ ക്ലാസെടുക്കാന്‍ ക്ഷണിച്ചതോടെയാണ് ഈ അപൂര്‍വമായ പുന:സമാഗമത്തിനു വേദിയൊരുങ്ങിയത്.
തനിക്ക് പ്രിയതമയെ കൂടി സമ്മാനിച്ച പഴയ മായിപ്പാടി ഓര്‍മകള്‍ക്ക് സുഗന്ധം തൂകാനെന്നവണ്ണം മേഴ്സിട്ടീച്ചര്‍ കൂടി ഈ യാത്രയില്‍ ഒപ്പമുണ്ട് എന്നത് ഈ തിരിച്ചുവരവിന് ഇരട്ടിമധുരം പകരുന്നു...
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മികച്ച ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റിനുള്ള 2009ലെ കെ. എസ്. പിള്ള സ്മാരക കാര്‍ട്ടൂണ്‍ പുരസ്കാരം നേടിയത് കാര്‍ട്ടൂണിസ്റ്റ് പി. വി. കൃഷ്ണനായിരുന്നു. മലയാള രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്തെ ആചാര്യ സ്ഥാനീയനായ കെ. എസ്. പിള്ളയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ശിഷ്യന്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഏര്‍പ്പെടുത്തിയതാണ് കാഷ് അവാര്‍ഡും ഫലകവും അടങ്ങുന്ന ഈ പുരസ്കാരം.
'സാക്ഷി' എന്ന പംക്തിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പി.വി.കൃഷ്ണന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചീഫ് ആര്‍ട്ടിസ്റ്റായിരുന്നു. മികച്ച ഫോട്ടോഗ്രാഫറും ചിത്രകാരനുമായ കൃഷ്ണന്‍ കേരള ലളിത കലാ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


വരവഴിയിലെ കൃഷ്ണസ്പര്‍ശം

Thursday, 25 April 2013

കമ്മ്യൂണിറ്റി ലിവിങ്ങ് ക്യാമ്പിന് തുടക്കമായി

കാസര്‍ഗോഡ് ഡയറ്റിലെ ഒന്നാം വര്‍ഷ ടി. ടി. സി. വിദ്യാര്‍ഥികളുടെ കമ്മ്യൂണിറ്റി ലിവിങ്ങ് ക്യാമ്പ് ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുരേന്ദ്രന്‍ ഐ. പി. എസ്.  ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.


25.04.2013 മുതല്‍ 04.05.2013 വരെ നീണ്ടു നില്‍ക്കുന്ന ക്യാംപില്‍ വൈവിധ്യമാര്‍ന്ന ക്ലാസുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പി. വി. കൃഷ്ണന്‍ (ചിത്രകലയും പ്രൈമറിക്ലാസിലെ ബോധനവും), നിര്‍മല്‍ കുമാര്‍ (തീയറ്റര്‍ ), ഉദയന്‍ കുണ്ടംകുഴി (നാടന്‍പാട്ട്), മുരളി (സോപ്പ് നിര്‍മാണം), നാരായണന്‍ പേരിയ (കഥ-കവിത) തുടങ്ങിയ പ്രമുഖര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.

Wednesday, 17 April 2013

പൊന്‍പുലരി - ഉദ്ഘാടനം നാളെ

കാസര്‍ഗോഡ് ജില്ലാ പോലീസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നു സംഘടിപ്പിക്കുന്ന പൊന്‍പുലരി ത്രിദിന വിദ്യാഭ്യാസ ക്യാംപ് കാസര്‍ഗോഡ് ഡയറ്റില്‍ 2013 ഏപ്രില്‍ 18, 19, 20 തീയതികളില്‍ കാസര്‍ഗോഡ് ഡയറ്റില്‍ നടക്കുന്നു. ഏപ്രില്‍ 18 ന് വൈകുന്നേരം 3 മണിക്ക് ബഹു. കേരളാ ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുന്നു. വിശദാംശങ്ങള്‍ താഴെ.

Friday, 1 March 2013

കന്നട സി.ഡി.പ്രകാശനം

1,2 ക്ലാസുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വേണ്ടി നിര്‍മിച്ച ഇന്ററാക്റ്റീവ് സി. ഡി. യുടെ കന്നട പതിപ്പിന്റെ പ്രകാശനം മഞ്ചേശ്വരം ബി.ആര്‍.സി.യില്‍ വെച്ച് നടന്നു. ഡി.ഡി.ഇ. ശ്രീകൃഷ്ണ അഗ്ഗിത്തായ പ്രകാശനം നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.
ഡി.ഇ.ഒ, എ.ഇ.ഒ, ബി.പി.ഒ, കന്നട അധ്യാപക സംഘടനാ പ്രതിനിധി എന്നിവര്‍ സന്നിഹിതരായിരുന്നു. സീനിയര്‍ ലക്ചറര്‍ ജലജാക്ഷി, ലക്ചറര്‍ സുരേഷ് കൊക്കോട്ട് എന്നിവരുടെ നേതൃത്വത്തില്‍ സി. ഡി. യുടെ ഉപയോഗത്തെ സംബന്ധിച്ച ഡമോണ്‍സ്ട്രേഷന്‍ ക്ലാസ് നടന്നു.
എസ്. സി. ഇ. ആര്‍. ടി. തയ്യാറാക്കിയ മലയാളം പതിപ്പിന്റെ കന്നട പതിപ്പ് തയ്യാറാക്കാന്‍ ഡയറ്റ് സ്വയം മുന്നോട്ടു വന്നതിനെ അധ്യാപകരും സംഘടനാ നേതാക്കന്മാരും അഭിനന്ദിച്ചു.












Thursday, 7 February 2013

FINISHING TOUCH - പത്താം തരം ഇംഗ്ലീഷ് പഠനസഹായി

പത്താം തരം പരീക്ഷയെഴുതുന്ന കുട്ടികള്‍ ഏറെ ഭയപ്പാടോടെയാകം ഇംഗ്ലീഷ് പരീക്ഷയെ കുറിച്ച് ചിന്തിക്കുന്നത്. അവര്‍ക്കിതാ മികച്ച ഒരു പഠനസഹായി.
സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, വിദഗ്ധരായ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയ ഈ പുസ്തകം തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപകരിക്കും.
diary, notice, letter, news report, profile, conversation, speech, essay തുടങ്ങിയ വ്യവഹാരരൂപങ്ങള്‍ നിശ്ചിത നിലവാരത്തില്‍ തയ്യാറാക്കാനുള്ള നിര്‍ദേശങ്ങളും സഹായങ്ങളും നിങ്ങള്‍ക്ക് ഇതില്‍ നിന്നും ലഭിക്കും. ഖണ്ഡികകളും കവിതാഭാഗങ്ങളുമൊക്കെ വായിച്ച് ഉത്തരങ്ങളെഴുതാനും ഭാഷ നന്നായി പ്രയോഗിക്കുവാനും ഈ സഹായി നിങ്ങള്‍ക്ക് കൈത്താങ്ങായി മാറും.
പുസ്തകം കിട്ടാത്തവര്‍ക്ക് വലതുവശത്തുള്ള ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം ; വായിക്കാം...
 

Thursday, 3 January 2013

'ലേസര്‍' പരിശീലനം

ഐ. ടി @ സ്കൂളിന്റെ സാങ്കേതികസഹായത്തോടെ ഡയറ്റ് കാസര്‍ഗോഡ് നടപ്പിലാക്കുന്ന 'ലേസര്‍' പദ്ധതിയില്‍  ഉള്‍പ്പെടുത്തിയിട്ടുള്ള സ്കൂളുകളിലെ അധ്യാപകര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. ഡയറ്റ് ലക്ചറര്‍ സുരേഷ് കൊക്കോടിന്റെ സ്വാഗതത്തോടെ പരിപാടിക്ക് തുടക്കമായി.

 ഡയറ്റ് ലക്ചറര്‍ ഡോ. രഘുറാം ഭട്ട് പദ്ധതി വിശദീകരിച്ചു. തുടര്‍ന്ന് സ്കൂളുകളില്‍ നിലവില്‍ നടന്നു വരുന്ന ശാസ്ത്രപഠനത്തില്‍ എത്രകണ്ട് പരീക്ഷണങ്ങളും ഐ. ടി. സാധ്യതകളും പ്രയോജനപ്പെടുത്താനാവുന്നുണ്ടെന്ന വിലയിരുത്തല്‍ നടന്നു.

അടുത്ത സെഷനില്‍ ഏഴാം തരത്തിലെ 'പുളിയുടെ ശാസ്ത്രം' എന്ന പാഠത്തില്‍ എവിടെയൊക്കെയാണ് ഐ. ടി. സഹായം ആവശ്യമെന്ന് അധ്യാപകര്‍ കണ്ടെത്തി. സീനിയര്‍ ലക്ചറര്‍ പി.വി.പുരുഷോത്തമന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
തുടര്‍ന്ന് ഈ പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ e-TM ഗ്രൂപ്പുകളില്‍ പരിശോധനയ്ക്കു വിധേയമാക്കി. അധ്യാപകര്‍ മുന്നോട്ടുവെച്ച മാറ്റങ്ങള്‍ പലതും അംഗീകരിക്കപ്പെട്ടു. അതുപ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തി. ഐ.ടി.സാമഗ്രികള്‍ക്ക് അവസാനരൂപം നല്‍കാന്‍ ഐ.ടി @ സ്കൂളിലെ അധ്യാപകരായ ശങ്കരന്‍, രാജന്‍, ബാബു എന്നിവര്‍ സഹായിച്ചു. തുടര്‍ന്ന് പ്രയാസമുള്ള പരീക്ഷണങ്ങള്‍ ചെയ്യുന്ന സെഷനായിരുന്നു. ഡി.ആര്‍.ജി മാരായ ജനാര്‍ദ്ദനന്‍, നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലാണ് ലാബ് അനുഭവങ്ങള്‍ ഒരുക്കിയത്.