ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Thursday, 3 January 2013

'ലേസര്‍' പരിശീലനം

ഐ. ടി @ സ്കൂളിന്റെ സാങ്കേതികസഹായത്തോടെ ഡയറ്റ് കാസര്‍ഗോഡ് നടപ്പിലാക്കുന്ന 'ലേസര്‍' പദ്ധതിയില്‍  ഉള്‍പ്പെടുത്തിയിട്ടുള്ള സ്കൂളുകളിലെ അധ്യാപകര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. ഡയറ്റ് ലക്ചറര്‍ സുരേഷ് കൊക്കോടിന്റെ സ്വാഗതത്തോടെ പരിപാടിക്ക് തുടക്കമായി.

 ഡയറ്റ് ലക്ചറര്‍ ഡോ. രഘുറാം ഭട്ട് പദ്ധതി വിശദീകരിച്ചു. തുടര്‍ന്ന് സ്കൂളുകളില്‍ നിലവില്‍ നടന്നു വരുന്ന ശാസ്ത്രപഠനത്തില്‍ എത്രകണ്ട് പരീക്ഷണങ്ങളും ഐ. ടി. സാധ്യതകളും പ്രയോജനപ്പെടുത്താനാവുന്നുണ്ടെന്ന വിലയിരുത്തല്‍ നടന്നു.

അടുത്ത സെഷനില്‍ ഏഴാം തരത്തിലെ 'പുളിയുടെ ശാസ്ത്രം' എന്ന പാഠത്തില്‍ എവിടെയൊക്കെയാണ് ഐ. ടി. സഹായം ആവശ്യമെന്ന് അധ്യാപകര്‍ കണ്ടെത്തി. സീനിയര്‍ ലക്ചറര്‍ പി.വി.പുരുഷോത്തമന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
തുടര്‍ന്ന് ഈ പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ e-TM ഗ്രൂപ്പുകളില്‍ പരിശോധനയ്ക്കു വിധേയമാക്കി. അധ്യാപകര്‍ മുന്നോട്ടുവെച്ച മാറ്റങ്ങള്‍ പലതും അംഗീകരിക്കപ്പെട്ടു. അതുപ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തി. ഐ.ടി.സാമഗ്രികള്‍ക്ക് അവസാനരൂപം നല്‍കാന്‍ ഐ.ടി @ സ്കൂളിലെ അധ്യാപകരായ ശങ്കരന്‍, രാജന്‍, ബാബു എന്നിവര്‍ സഹായിച്ചു. തുടര്‍ന്ന് പ്രയാസമുള്ള പരീക്ഷണങ്ങള്‍ ചെയ്യുന്ന സെഷനായിരുന്നു. ഡി.ആര്‍.ജി മാരായ ജനാര്‍ദ്ദനന്‍, നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലാണ് ലാബ് അനുഭവങ്ങള്‍ ഒരുക്കിയത്.
 

2 comments: