വിദ്യാഭ്യാസ മന:ശാസ്ത്രവുമായി ബന്ധപ്പെട്ട് ടി.ടി.സി.വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പേജ് ആരംഭിക്കുന്നു. ഇത് പ്രയോജനപ്പെടുത്തുന്നവര്‍ അവര്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ കമന്റുകളായി ചേര്‍ത്താല്‍ അവയ്ക്കുള്ള ഉത്തരങ്ങള്‍ നല്‍കാന്‍ ഫാക്കല്‍ട്ടി അംഗങ്ങള്‍ ശ്രമിക്കുന്നതായിരിക്കും
അധ്യായം 1
വിദ്യാഭ്യാസ മന:ശാസ്ത്രത്തിന് ഒരാമുഖം
വിദ്യാഭ്യാസ മന:ശാസ്ത്രത്തിന് ഒരാമുഖം എന്ന ഈ പ്രസന്റേഷന്‍ നോക്കുക
വിദ്യാഭ്യാസ മന:ശാസ്ത്രത്തിന് ഒരാമുഖം
http://en.wikipedia.org/wiki/Structuralism_%28psychology%29
http://www.britannica.com/EBchecked/topic/569652/structuralism
2. ധര്‍മവാദം ( Functionalism )
ജീവികളുടെ അടിസ്ഥാന ജീവിതലക്ഷ്യം തന്നെ പരിസരവുമായി നന്നായി ഇഴുകിച്ചേരലാണ്. ഇതിനായി മനസ്സ് പല പ്രവര്‍ത്തനങ്ങളും നടത്തുന്നു. ഇത്തരത്തിലുള്ള മനസ്സിന്റെ ധര്‍മങ്ങളാണ് പ്രധാനമെന്ന് ധര്‍മവാദികള്‍ കരുതുന്നു. പഠനം, ഓര്‍മ, പ്രചോദനം, പ്രശ്നാപഗ്രഥനം തുടങ്ങിയവ ഇത്തരം ധര്‍മങ്ങളാണ്. വില്യം ജെയിംസാണ് ധര്‍മവാദത്തിന്റെ പ്രമുഖവക്താവ്. ജോണ്‍ ഡ്യൂയിയെയും ധര്‍മവാദിയായി കണക്കാക്കാം.
http://www.britannica.com/EBchecked/topic/222123/functionalism
http://en.wikipedia.org/wiki/Functional_psychology
http://ml.wikipedia.org/wiki/നിര്‍വഹണമന:ശാസ്ത്രം
പ്രത്യേക തരത്തിലുള്ള മനോമുദ്രകളുടെ രൂപീകരണമാണ് പഠനം എന്നും ഇവര്‍ വിശദീകരിക്കുകയുണ്ടായി.
സംവേദനങ്ങളെ സ്വാധീനിക്കുന്ന നാല് ദൃശ്യഘടകങ്ങളെ കുറിച്ചും ഇവര്‍ വിശദീകരിക്കുകയുണ്ടായി. സാമീപ്യം, സാദൃശ്യം, പൂര്‍ത്തീകരണം, ലാളിത്യം എന്നിവയാണവ.
കൊഹ്ലര്‍ സുല്‍ത്താന്‍ എന്ന കുരങ്ങില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന് മൂര്‍ത്തരൂപം നല്‍കി. സുല്‍ത്താന് പഴം സ്വന്തമാക്കാന്‍ കഴിഞ്ഞത് പ്രശ്നസന്ദര്‍ഭത്തെ സമഗ്രമായി കാണാന്‍ കഴിഞ്ഞതുകൊണ്ടാണ്.
http://en.wikipedia.org/wiki/Gestalt_psychology
http://www.britannica.com/EBchecked/topic/232098/Gestalt-psychology
4. മനോവിശ്ലേഷണ സിദ്ധാന്തം ( Psycho analytic theory )
ആസ്ട്രിയന്‍ മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിന്റെ ആവിഷ്കര്‍ത്താവ്. ബോധതലമല്ല മറിച്ച്, അബോധതലമാണ് ശരിയായ യാഥാര്‍ഥ്യമെന്ന് അദ്ദേഹം കരുതി. അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിന്റെ മൂന്നു ഭാഗങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കാള്‍ യുങ്ങ്, ആല്‍ഫ്രഡ് അഡ്ലര്‍ എന്നിവരാണ് മറ്റു വക്താക്കള്‍.
http://en.wikipedia.org/wiki/Psychoanalytic_theory
5. വ്യവഹാരവാദം ( behaviourism)
വ്യത്യസ്ത മന:ശാസ്ത്രസിദ്ധാന്തങ്ങള്‍
1. ഘടനാവാദം (Structuralism)
വില്യം വുണ്ടിന്റെ ആശയങ്ങളില്‍ നിന്ന് തുടങ്ങി. വുണ്ടിന്റെ ശിഷ്യനായ എഡ്വേര്‍ഡ് ടിച്ച്നറാണ് പ്രധാന വക്താവ്. മനുഷ്യമനസ്സിനെ ഘടകങ്ങളായി വിഭജിക്കാനാവുമെന്നും ഈ ഘടകങ്ങളെ കുറിച്ചാണ് മന:ശാസ്ത്രത്തില്‍ പഠിക്കേണ്ടതെന്നും ഇവര്‍ കരുതി. മനസ്സിനെ സംവേദനങ്ങളായും ആശയങ്ങളായും വികാരങ്ങളായുമൊക്കെ ഇഴപിരിക്കാമെന്ന് ഇവര്‍ വാദിച്ചു. ഇങ്ങനെ മനസ്സിന്റെ ഘടകങ്ങളെ വേര്‍തിരിച്ചറിയാന്‍ അന്തര്‍ദര്‍ശനം എന്ന രീതിയെയും അവര്‍ ആശ്രയിച്ചു. എന്നാല്‍ രസതന്ത്രത്തില്‍ ഒരു സംയുക്തത്തെ ഘടകമൂലകങ്ങളാക്കി വിഭജിക്കും പോലെ മനസ്സിനെ വേര്‍തിരിക്കാനാവില്ലെന്ന് മറ്റു പലരും വാദിച്ചു. പ്രത്യേകിച്ചും വില്യം ജെയിംസിനെ പോലുള്ള ധര്‍മവാദികള്‍.http://en.wikipedia.org/wiki/Structuralism_%28psychology%29
http://www.britannica.com/EBchecked/topic/569652/structuralism
2. ധര്‍മവാദം ( Functionalism )
ജീവികളുടെ അടിസ്ഥാന ജീവിതലക്ഷ്യം തന്നെ പരിസരവുമായി നന്നായി ഇഴുകിച്ചേരലാണ്. ഇതിനായി മനസ്സ് പല പ്രവര്‍ത്തനങ്ങളും നടത്തുന്നു. ഇത്തരത്തിലുള്ള മനസ്സിന്റെ ധര്‍മങ്ങളാണ് പ്രധാനമെന്ന് ധര്‍മവാദികള്‍ കരുതുന്നു. പഠനം, ഓര്‍മ, പ്രചോദനം, പ്രശ്നാപഗ്രഥനം തുടങ്ങിയവ ഇത്തരം ധര്‍മങ്ങളാണ്. വില്യം ജെയിംസാണ് ധര്‍മവാദത്തിന്റെ പ്രമുഖവക്താവ്. ജോണ്‍ ഡ്യൂയിയെയും ധര്‍മവാദിയായി കണക്കാക്കാം.
http://www.britannica.com/EBchecked/topic/222123/functionalism
http://en.wikipedia.org/wiki/Functional_psychology
http://ml.wikipedia.org/wiki/നിര്‍വഹണമന:ശാസ്ത്രം
3. ഗസ്റ്റാള്‍ട് സിദ്ധാന്തം ( Gestaltism )
ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമറാണ് ഇതിന്റെ പ്രധാന വക്താവ്. കര്‍ട് കൊഫ്ക, വുള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍. 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്. ഭാഗങ്ങളുടെ ആകെത്തുകയെക്കാള്‍ വലുതാണ് സമഗ്രത എന്നതാണ് ഇതിന്റെ അടിസ്ഥാന കാഴ്ചപ്പാട്. ഫലത്തില്‍ ഘടനാവാദത്തിന്റെ ഏറ്റവും വലിയ വിമര്‍ശകരായി ഇവര്‍ മാറി. ഒരു വ്യവഹാരത്തെ ചോദക-പ്രതികരണ ബന്ധമായി കാണുമ്പോള്‍ വിശ്ലേഷണമാണ് നടക്കുന്നത്.പ്രത്യേക തരത്തിലുള്ള മനോമുദ്രകളുടെ രൂപീകരണമാണ് പഠനം എന്നും ഇവര്‍ വിശദീകരിക്കുകയുണ്ടായി.
സംവേദനങ്ങളെ സ്വാധീനിക്കുന്ന നാല് ദൃശ്യഘടകങ്ങളെ കുറിച്ചും ഇവര്‍ വിശദീകരിക്കുകയുണ്ടായി. സാമീപ്യം, സാദൃശ്യം, പൂര്‍ത്തീകരണം, ലാളിത്യം എന്നിവയാണവ.
കൊഹ്ലര്‍ സുല്‍ത്താന്‍ എന്ന കുരങ്ങില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന് മൂര്‍ത്തരൂപം നല്‍കി. സുല്‍ത്താന് പഴം സ്വന്തമാക്കാന്‍ കഴിഞ്ഞത് പ്രശ്നസന്ദര്‍ഭത്തെ സമഗ്രമായി കാണാന്‍ കഴിഞ്ഞതുകൊണ്ടാണ്.
http://en.wikipedia.org/wiki/Gestalt_psychology
http://www.britannica.com/EBchecked/topic/232098/Gestalt-psychology
4. മനോവിശ്ലേഷണ സിദ്ധാന്തം ( Psycho analytic theory )
ആസ്ട്രിയന്‍ മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിന്റെ ആവിഷ്കര്‍ത്താവ്. ബോധതലമല്ല മറിച്ച്, അബോധതലമാണ് ശരിയായ യാഥാര്‍ഥ്യമെന്ന് അദ്ദേഹം കരുതി. അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിന്റെ മൂന്നു ഭാഗങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കാള്‍ യുങ്ങ്, ആല്‍ഫ്രഡ് അഡ്ലര്‍ എന്നിവരാണ് മറ്റു വക്താക്കള്‍.
http://en.wikipedia.org/wiki/Psychoanalytic_theory
5. വ്യവഹാരവാദം ( behaviourism)
പാവ് ലോവിന്റെ പഠനങ്ങളെയും സ്വന്തം നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ജോണ്‍ ബി. വാട്സണ്‍ ഇതിനു രൂപം നല്‍കി. ജീവികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടത്തിയ കാര്യങ്ങള്‍ മനുഷ്യര്‍ക്കും ബാധകമാണെന്ന് കരുതി. മനസ്സ് നിരീക്ഷണവിധേയമല്ലാത്തതിനാല്‍ അതിനെ അവര്‍ തീര്‍ത്തും അവഗണിച്ചു. മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവികളുടെയും വ്യവഹാരങ്ങള്‍ ചോദക-പ്രതികരണബന്ധങ്ങളില്‍ അധിഷ്ഠിതമാണെന്ന് വാദിച്ചു. അനുകരണം, ആവര്‍ത്തനം എന്നിവ വഴി ഏതൊരു വ്യവഹാരത്തെയും നാം ആഗ്രഹിക്കുന്ന രീതിയിലേക്കു മാറ്റാനാവുമെന്ന വിശ്വാസത്തെ ബലപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ അംഗീകാരം എളുപ്പത്തില്‍ കിട്ടി. 1920 മുതല്‍ 1960 വരെ മന:ശാസ്ത്രമേഖല അടക്കി വാണു. സ്കിന്നര്‍, തോണ്ടെയ്ക്ക് എന്നിവരായിരുന്നു മറ്റു പ്രധാന വക്താക്കള്‍.
http://en.wikipedia.org/wiki/Behaviorism
ബിഹേവിയറിസം-വിക്കിപ്പീഡിയ
http://en.wikipedia.org/wiki/Behaviorism
ബിഹേവിയറിസം-വിക്കിപ്പീഡിയ
6. ജ്ഞാതൃവാദം ( cognitivism )
ജീന്‍ പിയാഷെയുടെ സിദ്ധാന്തങ്ങള്‍ ആണ് പ്രധാന അടിത്തറ. 1959 ല്‍ സ്കിന്നറുടെ വ്യഹാരവാദത്തെ എതിര്‍ത്ത് നോം ചോംസ്കി മുന്നോട്ടു വച്ച ആശയങ്ങള്‍ ജ്ഞാതൃവാദത്തെ ബലപ്പെടുത്തി. മനുഷ്യന്‍ ചിന്തിക്കുന്ന ജീവിയാണെന്നും അതുകൊണ്ട് മാനസികപ്രക്രിയകളാണ് പഠനവിധേയമാക്കേണ്ടതെന്നുമായിരുന്നു ഇവരുടെ വാദം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ ജ്ഞാതൃവാദത്തെ ഒന്നുകൂടി ശക്തമാക്കി. അനുഭവങ്ങളിലൂടെ കടന്നുപോവുമ്പോല്‍ അറിവു നിര്‍മിക്കപ്പെടുന്നുവെന്ന ജ്ഞാതൃവാദ കാഴ്ചപ്പാട് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നു. ജെറോം എസ്.ബ്രൂണര്‍, ലവ് വിഗോട്സ്കി എന്നിവരാണ് ജ്ഞാതൃവാദത്തിന്റെ കാഴ്ചപ്പാടുകളെ വികസിപ്പിച്ച മറ്റു പ്രധാനികള്‍.
http://en.wikipedia.org/wiki/Cognitivism_%28psychology%29
http://en.wikipedia.org/wiki/Cognitive_psychology
7. മാനവികതാവാദം ( humanism )
കാള്‍ റോജേഴ്സിന്റെയും അബ്രഹാം മാസ്ലോവിന്റെയും ആശയങ്ങളില്‍ നിന്നും രൂപപ്പെട്ടു. വ്യവഹാരവാദത്തെയും മാനസികവിശ്ലേഷണ സിദ്ധാന്തത്തെയും ഒരുപോലെ എതിര്‍ത്തു. കാരണം അവ മനുഷ്യരെ മൃഗതുല്യരായി കാണുന്നു. പകരം മനുഷ്യന്റെ ആത്മശേഷികളെ മാനവികതാവാദം ഉയര്‍ത്തിപ്പിടിച്ചു. പ്രശ്നങ്ങളെ സ്വയം വിശകലനം ചെയ്യാനും പരിഹാരങ്ങള്‍ കണ്ടെത്താനും മനുഷ്യനു കഴിയുമെന്നു വിശ്വസിക്കുകയും അപ്രകാരം രോഗചികില്‍സയില്‍ ഏര്‍പ്പെടുകയും ചെയ്തു. മനുഷ്യന്റെ സവിഷേഷമായ കഴിവുകളില്‍ ഊന്നുന്ന മാനവികതാവാദം വ്യക്തിപരമായ വളര്‍ച്ചയ്ക്കുള്ള ശേഷിയെയും സ്വാതന്ത്ര്യത്തെയും പ്രധാനമായി കാണുന്നു.
http://en.wikipedia.org/wiki/Humanistic_education
http://en.wikipedia.org/wiki/Humanistic_psychology
വ്യത്യസ്ത മന:ശാസ്ത്ര ശാഖകള്‍
1. വിദ്യാഭ്യാസ മന:ശാസ്ത്രം (Educational psychology)
കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട സമായോജനം, പഠനപ്രശ്നങ്ങള്‍, പഠനതന്ത്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മന:ശാസ്ത്രപരമായ തിരിച്ചറിവുകള്‍ പ്രയോഗിക്കല്‍
2. ചികിത്സാ മന:ശാസ്ത്രം (Clinical psychology)
മാനസികപ്രശ്നങ്ങള്‍ തിരിച്ചറിയല്‍, അവയുടെ കാരണങ്ങള്‍ കണ്ടെത്തല്‍, അതു പരിഹരിക്കാന്‍ രോഗികളെ സഹായിക്കല്‍ എന്നിവ തികച്ചും മന:ശാസ്ത്രപരമായ സമീപനത്തിലൂടെ നിര്‍വഹിക്കുന്ന ശാസ്ത്രശാഖ
3. ക്രിമിനല്‍ മന:ശാസ്ത്രം (Criminal psychology)
കറ്റവാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും സാഹചര്യങ്ങള്‍ പഠിക്കല്‍, അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയല്‍, അവരെ മാറാന്‍ സഹായിക്കല്‍ എന്നിവ ഇതിന്റെ പരിധിയില്‍ വരുന്നു.
4. വ്യവസായ മന:ശാസ്ത്രം (Industrial psychology)
വ്യാവസായിക പുരോഗതി കൈവരിക്കുന്നതിന് മന:ശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ പ്രയോഗിക്കുന്ന ശാസ്ത്രശാഖ. ശാസ്ത്രീയമായ ടെസ്റ്റുകള്‍ നടത്തി മെച്ചപ്പെട്ട ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും തെരഞ്ഞെടുക്കല്‍, അവരുടെ പ്രവര്‍ത്തനത്തെ ഫലപ്രദമായി സൂപ്പര്‍വൈസ് ചെയ്യല്‍ എന്നിവ ഇതിന്റെ ഭാഗമാണ്. പ്രോത്സാഹനം നല്‍കിയും മെച്ചപ്പെട്ട വ്യക്ത്യാന്തര ബന്ധങ്ങള്‍ സൂക്ഷിച്ചും ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഇതിലുള്ള അറിവ് സഹായിക്കുന്നു. അതുപോലെ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളുടെ മനസ്സിനെ കീഴ്പെടുത്താന്‍ നടത്തുന്ന പ്രവര്‍ത്തനവും ഇതിന്റെ ഭാഗമാണ്.
5. വികാസ മന:ശാസ്ത്രം (Developmental psychology)
ജനനം മുതല്‍ മരണം വരെ വിവിധ മേഖലകളില്‍ ഉണ്ടാവുന്ന വികാസത്തിന്റെ വിവിധ വശങ്ങള്‍ ഇതില്‍ പഠനവിധേയമാക്കുന്നു. വികസനത്തില്‍ പാരമ്പര്യം, പക്വത, കുടുംബസാഹചര്യം, സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകള്‍ എന്നിവ വഹിക്കുന്ന പങ്ക് ഇതില്‍ ഉള്‍പ്പെടുന്നു.
6. സാമൂഹ്യ മന:ശാസ്ത്രം (Social psychology)
സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള വ്യക്തിയുടെ പ്രവര്‍ത്തനങ്ങളാണ് ഇവിടെ പഠനവിധേയമാകുന്നത്. സാമൂഹ്യകാഴ്ചപ്പാടുകള്‍, സാമൂഹ്യബന്ധങ്ങള്‍, സാമൂഹ്യ ഇടപെടലുകള്‍ എന്നിവ ഇവിടുത്തെ പരിഗണനാവിഷയങ്ങളാണ്.
7. നാഡീമന:ശാസ്ത്രം (Neuro-psychology)
മനുഷ്യവ്യവഹാരങ്ങള്‍ക്കു പിന്നിലെ നാഡീസംബന്ധമായ മാറ്റങ്ങള്‍ സ്കാനിങ്ങ് തുടങ്ങിയ രീതികളുപയോഗിച്ച് പഠിക്കുന്നു.
8. പരിസര മന:ശാസ്ത്രം (Environmental psychology)
പരിസരത്തിലെ വിവിധ ഘടകങ്ങള്‍ മനുഷ്യവ്യവഹാരത്തില്‍ ചെലുത്തുന്ന സ്വാധീനമാണ് ഈ ശാഖയില്‍ പഠനവിധേയമാക്കുന്നത്.
9. കായിക മന:ശാസ്ത്രം (Sports psychology)
കായികതാരങ്ങളെ മെച്ചപ്പെട്ട പ്രകടനത്തിന് പ്രാപ്തമാക്കുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയലും പ്രയോജനപ്പെടുത്തലുമാണ് ഇതിന്റെ ഉള്ളടക്കം
മന:ശാസ്ത്ര പഠനരീതികള്‍ ( methods of psychological studies)

- അന്തര്‍ദര്‍ശനം ( introspection)ഒരാള്‍ തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ സ്വയം വിവരിക്കുന്ന രീതി. ഇതിലൂടെ അയാളുടെ മനസ്സില്‍ നടക്കുന്നത് എന്തെന്ന് അറിയാനാവും എന്ന് കരുതപ്പെടുന്നു.വില്യം വുണ്ടും വില്യം ജെയിംസും ഈ രീതി ഉപയോഗിക്കുകയുണ്ടായി.എന്നാല്‍ ഈ രീതി ഒട്ടും വിശ്വസനീയമല്ലെന്ന് മറ്റു പലരും കരുതി. കുട്ടികള്‍, അബ് നോര്‍മലായ മുതിര്‍ന്നവര്‍, വൈകാരികമായ അവസ്ഥയില്‍ അകപ്പെട്ടവര്‍ എന്നിവര്‍ക്ക് വസ്തുനിഷ്ഠമായ ഒരു വിവരണം നല്‍കാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ അവര്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വസനീയമല്ല.
- നിരീക്ഷണം ( observation)പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള നേരിട്ടുള്ള വിവരശേഖരണം.വിവരശേഖരണത്തിന് പല രീതികള്‍ അനുവര്‍ത്തിക്കാം. നേരിട്ടുള്ളത് / അല്ലാത്തത്, നിയന്ത്രിതം / അനിയന്ത്രിതം, പങ്കാളിത്തപരം / അല്ലാത്തത് എന്നിവ ഉദാഹരണം.സ്വാഭാവികമായ വിവരശേഖരണം എന്ന മികവ് ഈ രീതിക്കുണ്ട്.
- അഭിമുഖം ( interview)മുഖാമുഖത്തിലൂടെ വിവരശേഖരണം നടത്തുന്ന രീതിയാണിത്. നേരിട്ടും ടെലഫോണിലൂടെയും ഇന്റര്‍നെറ്റ് വഴിയുമൊക്കെ അഭിമുഖം നടത്താം.ഇന്റര്‍വ്യൂവും പല തരത്തിലാവാം. ക്രമീകൃതമായത് / അര്‍ധക്രമീകൃതമായത് / ക്രമീകൃതമല്ലാത്തത് എന്നത് ഒരു തരംതിരിവാണ്
- ഉപാഖ്യാനരീതി ( anecdotal method)ഒരാള്‍ ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമാറുന്നു എന്ന് പഠിക്കുന്നത് ഉപാഖ്യാനരീതിക്ക് ഉദാഹരണമാണ്. ഇതിലൂടെ അയാളുടെ വ്യക്തിത്വത്തെ സംബന്ധിച്ച പല വിലപ്പെട്ട സൂചനകളും ലഭിക്കുന്നു.ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ നിരീക്ഷകന്‍ അപ്പപ്പോള്‍ രേഖപ്പെടുത്തുന്നു. ഇത് രണ്ട് കോളത്തില്‍ ചെയ്യാം. ഒന്നാം കോളത്തില്‍ സംഭവവിവരണവും രണ്ടാം കോളത്തില്‍ അതിന്റെ വ്യാഖ്യാനവും.സ്കൂള്‍ അധ്യാപകരെ സംബന്ധിച്ച് കുട്ടികളെ മനസ്സിലാക്കാന്‍ വളരെ ഉപകാരപ്പെടുന്ന രീതിയാണിത്.
- സഞ്ചിതരേഖാരീതി ( cumulative record)ഒരു വ്യക്തിയെ സംബന്ധിച്ച വിവിധ വിവരങ്ങള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന രീതിയാണിത്. ഉദാഹരണമായി ശാരീരികസ്ഥിതികള്‍, ആരോഗ്യനില, പഠനനേട്ടങ്ങള്‍, വ്യക്തിത്വസവിശേഷതകള്‍ എന്നിവ. വിദ്യാഭ്യാസരംഗത്ത് കുട്ടികളുടെ സമഗ്രമായ വിലയിരുത്തലിന് ഇത് സഹായിക്കും. അതുവഴി കുട്ടി ഏത് മേഖലയില്‍ പഠനം തുടരുന്നതാണ് ഗുണകരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ കുട്ടിയെയും രക്ഷിതാവിനെയും സഹായിക്കാനാവും.
http://learningdisabilities.about.com/od/ac/g/Cumulative_File.htm - പരീക്ഷണരീതി ( experimental method)ഇതില്‍ മനുഷ്യന്റെ ഒരു വ്യവഹാരത്തില്‍ വരുന്ന മാറ്റം മറ്റൊന്നില്‍ എന്ത് മാറ്റമുണ്ടാക്കുന്നു എന്നു പഠിക്കുന്നു. ഇതില്‍ ആദ്യത്തെ ഘടകത്തെ സ്വതന്ത്രവ്യതിരേകം (independent variable) എന്നും രണ്ടാമത്തെ ഘടകത്തെ പരതന്ത്രവ്യതിരേകം (dependent variable) എന്നും പറയുന്നു. രണ്ടാമത്തെ ഘടകത്തില്‍ വരുന്ന മാറ്റത്തെ അതിനെ നേരിട്ട് വ്യക്തമാക്കുന്ന ഏതെങ്കിലും വ്യവഹാരത്തില്‍ വരുന്ന മാറ്റത്തിലൂടെ അളന്നെടുക്കുന്നു.പരീക്ഷണം നടത്തുന്നതിനായി വ്യക്തികളെ രണ്ടു ഗ്രൂപ്പുകളാക്കുന്നു. ആദ്യഗ്രൂപ്പിനെ പരീക്ഷണഗ്രൂപ്പായും രണ്ടാമത്തെ ഗ്രൂപ്പിനെ നിയന്ത്രിതഗ്രൂപ്പായും കണക്കാക്കുന്നു. പരീക്ഷണഗ്രൂപ്പില്‍ വരുന്ന മാറ്റത്തെ നിയന്ത്രിതഗ്രൂപ്പിന്റെ മാറ്റവുമായി താരതമ്യം ചെയ്യുന്നു. അതിലൂടെ പരീക്ഷണഫലം നിര്‍ണയിക്കുന്നു.
http://www.holah.karoo.net/experimental_method.htm - ഏകവ്യക്തിപഠനം ( case study)ഒരു വ്യക്തിയെ സംബന്ധിച്ച ആഴത്തിലുള്ള പഠനമാണിത്. ഇതിനായി പല തന്ത്രങ്ങളും ഉപയോഗിക്കേണ്ടതായി വരും. പലതരം വിവരങ്ങള്‍ ശേഖരിക്കേണ്ടതായി വരും. ചില പ്രത്യേകതകളുള്ള കുട്ടികളെ സംബന്ധിച്ച് പഠിക്കാന്‍ ഇത് സഹായിക്കും. ഉദാഹരണമായി അന്തര്‍മുഖനായ ഒരു കുട്ടി.
http://www.simplypsychology.org/case-study.html
http://en.wikipedia.org/wiki/Case_study_in_psychology - സര്‍വെ (survey)ഒരുവിഭാഗം ആള്‍ക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക കാര്യത്തോടുള്ള സമീപനം എന്തെന്നു മനസ്സിലാക്കാന്‍ സര്‍വെ ഉപകരിക്കുന്നു. രക്ഷിതാക്കള്‍ക്ക് / ഉപഭോക്താക്കള്‍ക്ക് ഇടയിലൊക്കെ സര്‍വെ നടത്താറുണ്ട്. സര്‍വെയിലൂടെ ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്തിച്ചേരുന്നു.
http://en.wikipedia.org/wiki/Survey_methodology
http://psychology.about.com/od/researchmethods/f/survey.htm - ക്രിയാഗവേഷണം ( action research)ഏതെങ്കിലും പ്രത്യേകമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന ഗവേഷണപ്രവര്‍ത്തനമാണ് ഇത്.
http://en.wikipedia.org/wiki/Action_research
മന:ശാസ്ത്ര
പഠനോപാധികള്‍ (Tools
of psychological studies)
1. ചെക്
ലിസ്റ്റ് (check list)
- വളര്‍ച്ച എന്നത് ശരീരത്തിനുണ്ടാവുന്ന അളവുപരമായ മാറ്റമാണ്. എന്നാല്‍ വികാസം വ്യക്തിത്വത്തിന്റെ വിവിധ മേഖലകളിലുണ്ടാവുന്ന അളവുപരവും ഗുണപരവുമായ മാറ്റമാണ്
- വളര്‍ച്ച എന്നത് ഒരു നിശ്ചിതപ്രായം വരെയുണ്ടാകുന്ന മാറ്റമാണ്. എന്നാല്‍ വികാസം എന്നത് ജീവിത്തിലുടനീളം നടക്കുന്ന മാറ്റമാണ്
- വളര്‍ച്ച അളക്കാനാവുന്ന മാറ്റമാണ്. വികാസമെന്നത് നിരീക്ഷിക്കാനാവും. എന്നാല്‍ പൂര്‍ണമായും അളക്കുക പ്രയാസമാണ്.
- വളര്‍ച്ച കോശവിഭജനത്തിന്റെ ഫലമാണ്. വികാസമെന്നത് ശാരീരികമാറ്റത്തോടൊപ്പം മറ്റു പല മേഖലകളിലുമുള്ള മാറ്റമാണ്.
- ശാരീരികം (തോംസണ്‍, ഹര്‍ലോക്ക്)
- വൈജ്ഞാനികം (പിയാഷെ, ബ്രൂണര്‍, വിഗോട്സ്കി)
- വൈകാരികം (ബ്രിഡ്ജസ്, ബെന്‍ഹാം)
- സാമൂഹികം (എറിക്സണ്‍, ബന്ദൂര)
- ഭാഷാപരം (ചോംസ്കി, വിഗോട്സ്കി, ബ്രൂണര്‍)
- നൈതികം (കോള്‍ബര്‍ഗ്)
- സ്ഥൂലചലനങ്ങളില്‍ നിന്ന് സൂക്ഷ്മചലനങ്ങളിലേക്ക്
- സ്ഥൂലപേശികളില്‍നിന്ന് സൂക്ഷ്മപേശികളിലേക്ക്
- ശിരോഭാഗത്തുനിന്ന് പാദങ്ങളിലേക്ക്
- അധികോര്‍ജവിനിമയത്തില്‍നിന്ന് ലഘുപ്രയത്നത്തിലേക്ക്...
- ജനിക്കുമ്പോള്‍ ഉയരം ഏതാണ്ട് 50 സെ.മീ. , ഭാരം 3 കി.ഗ്രാം
- ആദ്യ രണ്ടുവര്‍ഷങ്ങള്‍ ധൃതഗതിയിലുള്ള മാറ്റം
- 5 വയസ്സോടെ ഭാരം അഞ്ച് ഇരട്ടിയായും ഉയരം ഇരട്ടിയായും മാറുന്നു
- കൗമാരത്തില്‍ തീവ്രമായ വളര്‍ച്ച; പെണ്‍കുട്ടികളില്‍ കൂടുതല്‍
- 18 വയസ്സോടെ പരമാവധി വളര്‍ച്ച കൈവരിക്കുന്നു
- തലച്ചോറിന്റെ വലര്‍ച്ച - 4 വയസ്സില്‍ 80%, 8 വയസ്സില്‍ 80%, 20 വയസ്സില്‍ 90%
- ജനനത്തില്‍ തലക്ക് ശരീരത്തിന്റെ 1/4 ഭാഗം
- കൗമാരത്തോടെ 1/8 ഭാഗം
- ചെറുപ്പത്തില്‍ എല്ല് ചെറുത്, മൃദു, രക്തപ്രവാഹം കൂടുതല്‍
- 2 വയസ്സോടെ പാല്‍പ്പല്ല് മുഴുവനും
- 5 വയസ്സോടെ സ്ഥിരം പല്ല്
- (17-25) വയസ്സോടെ wisdom teeth- 4 എണ്ണം
- നാഡീവ്യവസ്ഥ - 4 വയസ്സുവരെ നാഡീകോശങ്ങള്‍ തീവ്രമായി വളരുന്നു. തുടര്‍ന്ന് വേഗത കുറയുന്നു.
- പേശി - ജനനശേഷം പുതിയ പേശീനാരുകള്‍ ഉണ്ടാവുന്നില്ല. ഉള്ളവയുടെ ശക്തി കൂടുന്നു, വലിപ്പം കൂടുന്നു, രൂപം മാറുന്നു
- ശ്വസനവ്യവസ്ഥ, രക്തപര്യയനവ്യവസ്ഥ - ശ്വാസകോശംവും ഹൃദയവും ജനനഘട്ടത്തില്‍ ചെറുത്. കൗമാരത്തോടെ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു
- ദഹനവ്യവസ്ഥ - ജനനസമയത്ത് ട്യൂബ് രൂപത്തില്‍. പിന്നീട് ബോളിന്റെ രൂപത്തിലേക്ക്
- പ്രത്യുല്പാദനാവയവങ്ങള്‍ - ജനനത്തില്‍ ചെറുത്. കൗമാരത്തോടെ തീവ്രവളര്‍ച്ചയിലേക്ക്
- ജനനം തൊട്ട് പലതരം വികാരങ്ങള്‍
- ആദ്യകാലത്ത് പൊതുവായ വികാരപ്രകടനം. അതാകട്ടെ ചെറിയ സമയത്തേക്ക്
- ആറു മാസം വരെ pleasant & unpleasant responses only
- സ്വന്തം സുഖത്തെ ആസ്പദമാക്കി മാത്രം
- ക്രമേണ തീവ്രത കുറയുന്നു. നിയന്ത്രണം ഉണ്ടായിത്തുടങ്ങുന്നു
- വീണ്ടും വികാരംങ്ങള്‍ തീവ്രത കൈവരിക്കുന്നു
- പെട്ടെന്നു നിയന്ത്രിക്കാന്‍ പ്രയാസകരമാവുന്നു
- ഒരു വികാരത്തില്‍നിന്ന് പെട്ടെന്ന് മറ്റൊന്നിലേക്ക് മാറുന്നു
- വൈകാരികപക്വത കൈവരിക്കുന്നു
- സമൂഹത്തിന് യോജിച്ച രീതിയില്‍ വികാരം പ്രകടിപ്പിക്കാനാവുന്നു
- വികാരം മറച്ചുവെക്കാനും സാധിക്കുന്നു
- ചിന്ത, യുക്തി എന്നിവ ഉപയോഗിക്കുന്നു
- വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust )
- സ്നേഹം, പരിചരണം, സുരക്ഷിത്വം എന്നിവ ലഭിക്കണം. മറ്റുള്ളവരില്‍ വിശ്വാസം വളരണം.
- സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള താത്പര്യം. അത് തടയപ്പെട്ടാല്‍ അസ്വാതന്ത്ര്യം അനുഭവപ്പെടുന്നു
- പുതിയ കാര്യങ്ങള്‍ ചെയ്തുനോക്കാനും പരാജയത്തെ നേരിടാനുമുള്ള കഴിവുകള്‍ വികസിക്കുന്ന ഘട്ടം
- കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശേഷികളുടെ വികസനം
- അവനവനെ കുറിച്ചുള്ള ബോധം വികസിക്കുന്നു. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് ഭാവി രൂപപ്പെടുത്തുന്നു
- മറ്റുള്ളവരുമായി അടുത്തിടപഴകേണ്ട ഘട്ടം. നല്ല പങ്കാളി / സുഹൃത്ത് ആവശ്യമാണ്
- കുഞ്ഞുങ്ങളെ പരിചരിച്ചുകൊണ്ട് അടുത്ത തലമുറക്കായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഘട്ടം
- സ്വന്തം ജീവിതത്തെ തിരിഞ്ഞുനോക്കി വിലയിരുത്തുന്നു. തൃപ്തികരമായി അനുഭവപ്പെട്ടാല്‍ നന്ന്
- കുട്ടികളില്‍ ജന്മസിദ്ധമായ ഭാഷാഘടകമുണ്ട്
- ഭാഷ എന്നത് ജീവശാസ്ത്രപരമായി ചിട്ടപ്പെടുന്ന ഒരു സംവിധാനമാണ്
- കുട്ടിക്ക് സ്വന്തമായി ഭാഷ ഉത്പാദിപ്പിക്കാനുള്ള അസാമാന്യമായ ശേഷിയുണ്ട്
- അനുകരണത്തിലൂടെയും ആവര്‍ത്തനത്തിലൂടെയും ഭാഷാപഠനം സാധ്യമല്ല
- 2 മുതല്‍ 12 വയസ്സുവരെയാണ് ഭാഷാപഠനം തീവ്രമായി നടക്കുക
- പ്രകടമായ തിരുത്തലുകള്‍ ഭാഷാപഠനത്തെ ദോഷകരമായി ബാധിക്കും
- ചിന്തയുടെ സംഘാടനത്തിനുള്ള മുഖ്യ ഉപാധിയാണ് ഭാഷ
- 2 വയസ്സുവരെ ചിന്തയും ഭാഷയും സമാന്തരമായാണ് വികസിക്കുന്നത്
- 2 വയസ്സിനുശേഷം ഇവ രണ്ടും സംയോജിക്കുന്നു. അതോടെ ഭാഷാശേഷിയില്‍ ഒരു കുതിച്ചുചാട്ടം തന്നെ ദൃശ്യമാകുന്നു
- ഭാഷ ഏറ്റവും കരുത്തുള്ള സാംസ്കാരിക ഉപകരണമാണ്. അതുകൊണ്ട് ഭാഷാവികാസം മറ്റു മേഖലകളിലുള്ള വികാസത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നു
- ഭാഷയുടെ വികാസത്തില്‍ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷം നിര്‍ണായകമായ പങ്കു വഹിക്കുന്നു
- സാമൂഹ്യസാഹചര്യത്തില്‍ നിന്നാണ് കുട്ടി ഭാഷ പഠിക്കുന്നത്
- ശരിയായ പഠനം ത്വരിതപ്പെടാന്‍ ഭാഷ സഹായിക്കുന്നു
- ഭാഷയിലൂടെ കുട്ടിയുടെ താത്പര്യത്തെ ഉണര്‍ത്താന്‍ കഴിയും
- ശാരീരികമായ അനന്തരഫലങ്ങളെ കുറിച്ചുമാത്രം ചിന്തിക്കുന്നു
- അതിനാല്‍ ശിക്ഷ ഒഴിവാക്കാന്‍ അധികാരികളെ അനുസരിക്കുന്നു
- ഭാവിയിലെ നേട്ടം പ്രതീക്ഷിച്ച് പ്രവര്‍ത്തിക്കുക.
- വ്യക്തിപരമായ നേട്ടം ആണ് പ്രധാനം. വ്യക്തിപരമായ ഗുണമുണ്ടെങ്കില്‍ നിയമങ്ങള്‍ പാലിക്കാം. ഇല്ലെങ്കില്‍ എന്തിന് നിയമം പാലിക്കണം എന്നു ചിന്തിക്കുന്ന ഘട്ടം. നീതിനിഷ്ഠ എന്നത് ലാഭത്തെ അടിസ്ഥാനമാക്കി വീക്ഷിക്കുന്ന കാലം
- മറ്റുള്ളവരുടെ പ്രതീക്ഷകള്‍ അനുസരിച്ച് ജീവിക്കുക
- മറ്റുള്ളവരെ കൊണ്ട് നല്ലതു പറയിക്കാന്‍ ശ്രമിക്കുക
- സാമൂഹിക നിയമങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുക
- നിയമം അനുസരിക്കുക
- സമൂഹത്തിന്റെ നിയമങ്ങള്‍ മനുഷ്യനന്മ ഉറപ്പുവരുത്തുന്നേടത്തോളം നല്ലത്
- നിയമം ആപേക്ഷികം. വ്യക്തികളുടെ ഗുണത്തിന് ഉതകുന്നില്ലെങ്കില്‍ നിയമം തിരുത്തിയെഴുതേണ്ടതുണ്ട്
- ന്യായം, നീതി, സമത്വം തുടങ്ങിയ സാര്‍വദേശീയ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മന:സാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കല്‍
വിവിധ
വ്യവഹാരങ്ങള്‍, കഴിവുകള്‍,
താത്പര്യമേഖലകള്‍
തുടങ്ങിയവ വിലയിരുത്താനും
കണ്ടെത്താനും ഉപയോഗിക്കുന്നു.
പഠനോദ്ദേശവുമായി
ബന്ധപ്പെട്ട ഘടകങ്ങളുടെ /
സവിശേഷതകളുടെ ചെക്
ലിസ്റ്റ് തയ്യാറാക്കുന്നു. ഒരു
ഇനം ബാധകമെങ്കില്‍ അതിനു
നേരെ ടിക് ചെയ്യുന്നു. ഇങ്ങനെ
ലഭിക്കുന്ന വിവരങ്ങളുടെ
അടിസ്ഥാനത്തിന്‍ ചില
നിഗമനങ്ങളിലെത്തുന്നു
2. റേറ്റിങ്ങ്
സ്കെയില്‍ (rating scale)
ഇതില്‍
ഒരോ സവിശേഷതയുടെയും നിലയെ
സൂചിപ്പിക്കുന്ന പോയിന്റുകള്‍
/ ഗ്രേഡ് /
നിലവാരസൂചിക
നല്‍കിയിരിക്കും. 3,5,7 തുടങ്ങിയ
പോയിന്റുകള്‍ ആണ് സാധാരണ
നല്‍കാറുള്ളത്.
3. ചോദ്യാവലി
( questionnaire)
ഒരു
വലിയ പ്രശ്നത്തിന്റെ
വിശദാംശങ്ങള്‍ തേടാന്‍
കുറേയേറെ ചോദ്യങ്ങള്‍
തയ്യാറാക്കിയാല്‍
ചോദ്യാവലിയായി. സര്‍വേകളില്‍
ഇത്തരം ചോദ്യാവലികളാണ്
ഉപയോഗിക്കുന്നത്.
പ്രതികരിക്കുന്ന
വ്യക്തിക്ക് എഴുതിയോ പറഞ്ഞോ
മറുപടി നല്‍കാം.
4. മന:ശാസ്ത്രശോധകം
( psychological tests)
വ്യക്തികളുടെ
ബുദ്ധി, വ്യക്തിത്വം,
വികാരം തുടങ്ങിയവ
കണ്ടെത്താന്‍ ശാസ്ത്രീയമായി
തയ്യാറാക്കിയ ശോധകങ്ങള്‍
ഉപയോഗിക്കാറുണ്ട്. ഇവയാണ്
മന:ശാസ്ത്രശോധകങ്ങള്‍.
ഇവ വാചികം, ലിഖിതം,
നിര്‍വഹണം എന്നിങ്ങനെ
മൂന്നു രീതികളിലാവാം.
5. സാമൂഹ്യാലേഖനരീതി
( sociometry)
വ്യക്തികള്‍ക്കിടയില്‍
നിലനില്‍ക്കുന്ന ബന്ധങ്ങളെ
സംബന്ധിച്ച വിവരം ലഭിക്കാന്‍
ഈ രീതി പ്രയോജനപ്പെടും.
വ്യക്തികള്‍
തങ്ങള്‍ക്ക് ചേര്‍ന്നു
പ്രവര്‍ത്തിക്കാന്‍
താത്പര്യമുള്ളവരുടെ പേരുകള്‍
എഴുതുകയാണെങ്കില്‍ കൂടുതല്‍
പേര്‍ ആരെയാണ് തെരഞ്ഞടുത്തതെന്ന്
അറിയാനാകും. ഇവരാണ്
stars. പരസ്പരം
തെരഞ്ഞെടുത്ത ചെറുഗ്രൂപ്പുകളെയും
ഇതിലൂടെ കണ്ടെത്താം. അത്തരം
ഗ്രൂപ്പുകളാണ് cliques. ആരും
തെരഞ്ഞടുക്കാത്തവരും
ഉണ്ടായേക്കാം. അവരാണ്
isolates.
http://en.wikipedia.org/wiki/Sociometry
അധ്യായം 2
കുട്ടികളുമായി ഫലപ്രദമായി ഇടപഴകുന്നതിനും അവരുടെ വികാസത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും ശിശുവികാസത്തെ കുറിച്ചുള്ള ശാസ്ത്രീയമായ ധാരണ നമുക്ക് ആവശ്യമാണ്.
ശിശുവിന്റെ വളര്‍ച്ചയും വികാസവും ഒന്നല്ല.
വികാസം ഒട്ടേറെ മേഖലകളിലുണ്ടാവുന്ന മാറ്റമാണ്. അതുകൊണ്ട് വിവിധ വികാസമേഖലകളിലുള്ള മാറ്റമായാണ് വികാസത്തെ കുറിച്ച് പഠിക്കുക പതിവ്. ഇവ പ്രധാനമായും താഴെ ചേര്‍ത്തവയാണ്.
ശാരീരികവികാസം എന്നത് ശാരീരികാവയവങ്ങളുടെ വലിപ്പം, ആകൃതി, മറ്റു സവിശേഷതകള്‍ എന്നിവയില്‍ വരുന്ന കാലാനുസൃതമായ മാറ്റമാണ്. പ്രധാനമായും ഉയരം, ഭാരം, ശാരീരിക അനുപാതത്തിലുള്ള മാറ്റം, ബാഹ്യവും ആന്തരികവുമായ അവയവങ്ങളില്‍ വരുന്ന മാറ്റം, അസ്ഥി-പല്ല്-പേശി എന്നിവയില്‍ വരുന്ന മാറ്റം തുടങ്ങിയവ ഉള്‍പ്പെടുന്നു.
ശാരീരികമാറ്റത്തിന് ചില പൊതുസവിശേഷതകള്‍ കാണാവുന്നതാണ്.
അധ്യായം 2
ശിശുവികാസം
കുട്ടികളുമായി ഫലപ്രദമായി ഇടപഴകുന്നതിനും അവരുടെ വികാസത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും ശിശുവികാസത്തെ കുറിച്ചുള്ള ശാസ്ത്രീയമായ ധാരണ നമുക്ക് ആവശ്യമാണ്.
വളര്‍ച്ചയും വികാസവും
ശിശുവിന്റെ വളര്‍ച്ചയും വികാസവും ഒന്നല്ല.
വികാസമേഖലകള്‍
വികാസം ഒട്ടേറെ മേഖലകളിലുണ്ടാവുന്ന മാറ്റമാണ്. അതുകൊണ്ട് വിവിധ വികാസമേഖലകളിലുള്ള മാറ്റമായാണ് വികാസത്തെ കുറിച്ച് പഠിക്കുക പതിവ്. ഇവ പ്രധാനമായും താഴെ ചേര്‍ത്തവയാണ്.
ശാരീരികവികാസം
ശാരീരികവികാസം എന്നത് ശാരീരികാവയവങ്ങളുടെ വലിപ്പം, ആകൃതി, മറ്റു സവിശേഷതകള്‍ എന്നിവയില്‍ വരുന്ന കാലാനുസൃതമായ മാറ്റമാണ്. പ്രധാനമായും ഉയരം, ഭാരം, ശാരീരിക അനുപാതത്തിലുള്ള മാറ്റം, ബാഹ്യവും ആന്തരികവുമായ അവയവങ്ങളില്‍ വരുന്ന മാറ്റം, അസ്ഥി-പല്ല്-പേശി എന്നിവയില്‍ വരുന്ന മാറ്റം തുടങ്ങിയവ ഉള്‍പ്പെടുന്നു.
ശാരീരികമാറ്റത്തിന് ചില പൊതുസവിശേഷതകള്‍ കാണാവുന്നതാണ്.
വൈജ്ഞാനിക വികാസം
സാമൂഹ്യവികാസം
നൈതിക വികാസം
ലോറന്‍സ് കോള്‍ബര്‍ഗ് (Lawrence Kohlberg)
c) അന്തര്‍വൈയക്തിക സമന്വയം (Interpersonal concordance)
e) സാമൂഹിക ഉടമ്പടി പാലനം (Social contract orientation)
കുട്ടികളുടെ വൈജ്ഞാനികവികാസം വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതായി വിദ്യാഭ്യാസഗവേഷകന്‍മാര്‍ സിദ്ധാന്തിക്കുന്നു. പ്രധാനപ്പെട്ട മൂന്ന് വിദ്യാഭ്യാസസൈദ്ധാന്തികന്മാരുടെ വിശദീകരണങ്ങള്‍ക്ക് താഴെ നല്‍കിയിട്ടുള്ള പവര്‍പോയിന്റുകള്‍ ക്ലിക്ക് ചെയ്യുക
വൈകാരിക വികാസം
a) ആദിബാല്യം / ശൈശവം
സാമൂഹ്യവികാസം
എറിക് എറിക്സണ്‍ (Eric Erikson) 8 മനോസാമൂഹ്യ വികാസഘട്ടങ്ങളെ കുറിച്ചു പറയുന്നു. ഓരോന്നും ഓരോ പ്രതിസന്ധിഘട്ടങ്ങള്‍ ആയാണ് അനുഭവപ്പെടുക.
- (1-2) വയസ്സ്
- (3-5) വയസ്സ്
4. കര്‍മോത്സുകത Vs അപകര്‍ഷതാബോധം ( Industry Vs Inferiority )
- (6-10) വയസ്സ്
5. സ്വത്വബോധം Vs വ്യക്തിത്വശങ്ക ( Identity Vs Identity confusion )
- (10-20) വയസ്സ്
6. അടുപ്പം Vs ഏകാകിത ( Intimacy Vs Isolation )
- (20-30) വയസ്സ്
7. ക്രിയാത്മകത Vs മന്ദത ( Creativity Vs Stagnation )
- (40-50) വയസ്സ്
8. സമ്പൂര്‍ണതാബോധം Vs നിരാശ ( Integrity Vs Despair )
- (60 നു മുകളില്‍)
പവര്‍ പോയിന്റ് പ്രസന്റേഷന് ഇവിടെ ക്ലിക്ക് ചെയ്യുക. ( അവലംബം-nipissing university)
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ( അവലംബം - യൂ ട്യൂബ് )
ഭാഷാവികാസം
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ( അവലംബം - യൂ ട്യൂബ് )
ഭാഷാവികാസം
നോം ചോംസ്കി
ലവ് വിഗോട്സ്കി
ജെറോം എസ്. ബ്രൂണര്‍
നൈതിക വികാസം
ലോറന്‍സ് കോള്‍ബര്‍ഗ് (Lawrence Kohlberg)
കുട്ടികളുടെ നൈതികവികാസത്തെ 6 ഘട്ടങ്ങളടങ്ങിയ 3 തലങ്ങളായി തിരിച്ചു.
ഇതിന്റെ മുന്നോടിയായി അദ്ദേഹം 11 കഥകള്‍ തയ്യാറാക്കി. പല പ്രായക്കാരോടും ഈ കഥകള്‍ പറഞ്ഞു. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ചോദിച്ചു. നൈതികപ്രശ്നങ്ങള്‍ അടങ്ങിയ ആ ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത പ്രായക്കാര്‍ വ്യത്യസ്ത ഉത്തരങ്ങളാണ് നല്‍കിയത്. അതിലൊന്ന് കാന്‍സര്‍ രോഗിയായ ഭാര്യയുള്ള ഒരാളെക്കുറിച്ചായിരുന്നു. ഭാര്യ മരണത്തിലേക്കു നീങ്ങുകയാണ്. എന്നാല്‍ ഒരു പ്രത്യേകമരുന്നു നല്‍കിയാല്‍ ഭാര്യയുടെ ജീവന്‍ രക്ഷിക്കാം. അതിനാകട്ടേ പത്തിരട്ടി വിലയാണ് മരുന്നു കച്ചവടക്കാരന്‍ ചോദിക്കുന്നത്. അയാളുടെ കയ്യില്‍ അതിന്റെ പകുതി തുകയേ ഉള്ളൂ. ആ തുകയ്ക്ക് മരുന്ന് നല്‍കാന്‍ കച്ചവടക്കാരന്‍ തയ്യാറായില്ല. നിവൃത്തികേടു കൊണ്ട് ഒടുവില്‍ അയാള്‍ മരുന്ന് മോഷ്ടിക്കുന്നു. ഭാര്യയുടെ രോഗം മാറ്റുന്നു. ഭര്‍ത്താവിന്റെയും മരുന്നുകച്ചവടക്കാരന്റെയും നടപടികള്‍ ശരിയോ എന്ന ചോദ്യമാണ് കോള്‍ബര്‍ഗ് ഉയര്‍ത്തിയത്. ഈ ഉത്തരങ്ങളെ അപഗ്രഥിച്ചപ്പോഴാണ് വ്യക്തികള്‍ നൈതികബോധത്തിന്റെ വിവിധ പടവുകളിലൂടെ കടന്നുപോകുന്നുവെന്ന് കോള്‍ബര്‍ഗ് കണ്ടെത്തിയത്.
പ്രായം കൂടുന്നതിനനുസരിച്ച് വ്യക്തികള്‍ക്ക് സ്വയം മികച്ച നിലപാടുകളിലേക്ക് എത്താനാവുന്നതായി കോള്‍ബര്‍ഗിനു കാണാനായി. ബാഹ്യനിയന്ത്രണങ്ങളില്‍ നിന്ന് ആന്തരികനിലപാടുകളിലേക്കുള്ള വളര്‍ച്ചയാണ് അദ്ദേഹം പൊതുവില്‍ കണ്ടത്.
പ്രാഗ്-യാഥാസ്ഥിതിക ഘട്ടം ( Pre-conventional stage)
മൂല്യപരമായ ആന്തരികവത്കരണം നടക്കാത്ത ഘട്ടമാണിത്. അതുകൊണ്ട് ഏറ്റവും താഴ്ന്ന നൈതികബോധത്തിന്റെ ഘട്ടമായി ഇത് കണക്കാക്കപ്പെടുന്നു. ഇതിന് രണ്ട് ഉപഘട്ടങ്ങള്‍ ഉണ്ട്
യാഥാസ്ഥിതിക ഘട്ടം (Conventional stage)
ഭാഗികമായ ആന്തരികവത്കരണം നടക്കുന്ന ഘട്ടമാണിത്.c) അന്തര്‍വൈയക്തിക സമന്വയം (Interpersonal concordance)
യാഥാസ്ഥിതിക പൂര്‍വ ഘട്ടം (Post-Conventional stage)
പൂര്‍ണമായ ആന്തരികവത്കരണംe) സാമൂഹിക ഉടമ്പടി പാലനം (Social contract orientation)
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
അധ്യായം 3
പഠനം
പഠനത്തെ
സംബന്ധിച്ച് ഓരോ മന:ശാസ്ത്ര
സമീപനവും വ്യത്യസ്ത കാഴ്ചപ്പാടുകളാണ്
അവതരിപ്പിച്ചിട്ടുള്ളത്.
അവയെ
സംബന്ധിച്ച വിവരങ്ങള്‍
ശേഖരിച്ച് കുറിപ്പുകളും
പ്രസന്റേഷനുകളും തയ്യാറാക്കേണ്ടതുണ്ട്.
1. ബിഹേവിയറിസം
ഇവാന്‍
പാവ് ലോവ്,
ജെ.ബി.വാട്സണ്‍,
ബി.എഫ്.
സ്കിന്നര്‍
തുടങ്ങിയവര്‍ വികസിപ്പിച്ച
ബിഹേവിയറിസമാണ് 1920
മുതല്‍ 1960
വരെ ലോകമാകെ
ക്ലാസ്റൂം പ്രവര്‍ത്തനങ്ങളെ
ഏറ്റവും ശക്തമായി സ്വാധീനിച്ചത്.
പരമ്പരാഗതമായ
പഠനരീതിയിലും പ്രബലമായിരുന്നത്
ഈയൊരു സമീപനമാണ് എന്നു
കാണാവുന്നതാണ്.
അതുകൊണ്ട്
ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ സമീപകാലം വരെയും ഈ സമ്പ്രദായമാണ്
നിലനിന്നുപോന്നിരുന്നത്.
കേരളത്തില്‍
പ്രത്യേകമായും,
ഇന്ത്യയാകെ
പൊതുവിലും അടുത്ത കാലത്തു
നടന്ന പാഠ്യപദ്ധതി പരിഷ്കരണങ്ങള്‍
ഈ സ്ഥിതിക്കു മാറ്റം വരുത്തി.
ഇന്ന്
ബിഹേവിയറിസത്തിന്റെ സ്ഥാനത്ത്
കണ്‍സ്ട്രക്റ്റിവിസമാണ്
കേരളത്തിലും ഇന്ത്യയാകെയും
ഇന്ന് പ്രോല്‍സാഹിപ്പിക്കപ്പെടുന്നത്.
പാവ്
ലോവിന്റെ classical
/ respondent conditioning
1906 ല്‍
നായയില്‍ നടത്തിയ പരീക്ഷണങ്ങളാണ്
പഠനത്തെ സംബന്ധിച്ച വ്യവഹാരവാദപരമായ
കാഴ്ചപ്പാടുകള്‍ക്ക്
അടിത്തറയിട്ടത്.
പ്രസ്തുത
പരീക്ഷണത്തിന്റെ ഒരു വീഡിയോ
ആവിഷ്കാരം താഴെ ലഭ്യമാണ്.
വീഡിയോ - ( യൂ ട്യൂബ് )
ഇവിടെ ബന്ധിച്ചു നിര്‍ത്തിയ വിശക്കുന്ന നായയുടെ മുമ്പില്‍ ഭക്ഷണം കൊണ്ടുവരുമ്പോള്‍ അതിന്റെ വായില്‍ ധാരാളം ഉമിനീര് ഉത്പാദിപ്പിക്കപ്പെടുന്നു. ഉമിനീരിന്റെ അളവു കണക്കാക്കാന്‍ ഉമിനീര്‍ ഗ്രന്ഥിയിലേക്ക് ഒരു ട്യൂബും കടത്തിവെക്കുന്നു. പിന്നീട് ഭക്ഷണം കൊണ്ടുവന്നപ്പോഴെല്ലാം പരീക്ഷകന്‍ ഒരു മണിശബ്ദവും കേള്‍പ്പിച്ചു. അടുത്ത ഘട്ടത്തില്‍ ഭക്ഷമില്ലാതെ തന്നെ മണിശബ്ദം കേള്‍പ്പിച്ചപ്പോഴും നായയുടെ വായില്‍ ഉമിനീര്‍ ഊരുന്നതായി കണ്ടു.
ഇതില്‍ നിന്നും സ്വാഭാവികചോദനയായ ഭക്ഷണത്തോടൊപ്പം ചേര്‍ത്തുപയോഗിച്ചതുകൊണ്ടാണ് നിഷ്ക്രിയ ചോദനയായിട്ടുകൂടി മണിശബ്ദത്തിന് ഉമിനീര്‍ എന്ന പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്ന് അനുമാനിക്കപ്പെട്ടു. ഇങ്ങനെ ഈ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ ഉപയോഗക്രമത്തിലൂടെ ജീവികളില്‍ നിശ്ചിതമായ പ്രതികരണം ഉണ്ടാക്കാനാവുമെന്ന വ്യവഹാരവാദ പഠനസിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടു.
പാവ് ലോവിന്റെ പരീക്ഷണങ്ങളെയും സ്വന്തമായ പരീക്ഷണനിരീക്ഷണങ്ങളെയും ആസ്പദമാക്കി ജെ.ബി.വാട്സണ്‍ ഈ സിദ്ധാന്തത്തെ വിപുലീകരിച്ചു. 11 മാസം മാത്രം പ്രായമുള്ള ആല്‍ബര്‍ട്ട് എന്ന കുഞ്ഞില്‍ വാട്സണ്‍ നടത്തിയ പരീക്ഷണം ഏഠെ പ്രശസ്തമാണ്. ഇവിടെ വെളുത്ത എലിയുമായി നല്ല പോലെ ഇടപെട്ടിരുന്ന കുട്ടി പിന്നീട് അതിനെ ഭയപ്പെടുന്നു. അതിന് ഇടവരുത്തിയത് വെളുത്ത എലിയ്ക്കൊപ്പം കളിക്കുന്ന ഘട്ടത്തില്‍ വലിയ ശബ്ദം കൂടി കേള്‍പ്പിച്ചതാണ്. ഇത് ആവര്‍ത്തിച്ചപ്പോള്‍ എലിയെ മാത്രമല്ല മറ്റു വെളുത്ത വസ്തുക്കളെയും ഭയപ്പെടുന്ന സ്ഥിതി ഉണ്ടാകുന്നു.
പ്രസ്തുത പരീക്ഷണത്തിന് താഴെ ക്ലിക്ക് ചെയ്യുക.
വീഡിയോ - (യു ട്യൂബ് )
സ്കിന്നറുടെ operant / instrumental conditioning
1938 ല്‍ സ്കിന്നര്‍ നടത്തിയ പരീക്ഷണങ്ങള്‍ പഠനത്തെ സംബന്ധിച്ച വ്യവഹാരവാദ കാഴ്ചപ്പാടില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. സ്കിന്നര്‍ സവിശേഷമായ ഒരു പെട്ടിയുണ്ടാക്കി. അതില്‍ വിശന്ന എലിയെ പൂട്ടിയിട്ടു. പെട്ടിക്കു പുറത്ത് ഭക്ഷണവും ഒരുക്കി. ഭക്ഷണം വായിലാക്കാനുള്ള ശ്രമത്തില്‍ അത് വെപ്രാളത്തോടെ പെട്ടിയില്‍ തലങ്ങും വിലങ്ങും ഓടിത്തുടങ്ങി. ഈ ഓട്ടത്തിനിടയില്‍ യാദൃശ്ചികമായി ഒരു ലിവറില്‍ തട്ടിയപ്പോള്‍ ഭക്ഷണം ലഭ്യമായി. പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ എലി ഭക്ഷണം കൈക്കലാക്കാന്‍ എടുക്കുന്ന സമയം കുറഞ്ഞുവരുന്നതായി സ്കിന്നര്‍ കണ്ടു. ഇതില്‍ നിന്നും പഠനത്തെ സംബന്ധിച്ച ചില അനുമാനങ്ങളില്‍ സ്കിന്നര്‍ എത്തിച്ചേര്‍ന്നു. ഈ പരീക്ഷണത്തിന്റെ ഒരു വീഡിയോ ആവിഷ്കരണത്തിന് താഴെ ക്ലിക്ക് ചെയ്യുക.
ഈ പരീക്ഷണത്തില്‍, അനുകൂലമായ പ്രതികരണം ഉണ്ടായതിനാല്‍ ഒരു നിശ്ചിത പ്രവര്‍ത്തനം എലി ആവര്‍ത്തിക്കുന്നതായും അതുവഴി ആ പ്രവര്‍ത്തനം പ്രബലനം ചെയ്യപ്പെടുന്നതായും നാം കാണുന്നു. ഇവിടെ എലി തന്റെ പരിസരത്ത് പ്രവര്‍ത്തിക്കുന്നു (operates). ഭക്ഷണത്തിന്റെ ലഭ്യതയ്ക്ക് ആ പ്രവര്‍ത്തനം നിദാനമായി ( instrumental) തീരുന്നു. ഭക്ഷണം എന്നത് ഒരു സമ്മാനമായി (reward) അനുഭവപ്പെടുന്നു. അഥവാ അനുകൂലപ്രബലനം നടക്കുന്നു (positive reinforcement).
ജീവിതത്തില്‍ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഉടനുടനുള്ള ഗുണഫലങ്ങള്‍ ചില കാര്യങ്ങളില്‍ തുടര്‍ന്നും ഏര്‍പ്പെടാനുള്ള പ്രചോദനം നമുക്കും ഉണ്ടാക്കുന്നു എന്നത് വസ്തുതയാണ്.
എന്നാല്‍ പഠനം നടക്കണമെങ്കില്‍ ഒരോ ഘട്ടത്തിലും സമ്മാനങ്ങള്‍ കിട്ടണം എന്നു വരുന്നത് ആശാസ്യമല്ല. മനുഷ്യന്‍ എല്ലാ കാര്യങ്ങളും പഠിക്കുന്നത് ബാഹ്യമായ പ്രചോദനം കൊണ്ടാണോ എന്ന ചോദ്യവും പ്രസക്തമാണ്.

വര്‍ത്തീമര്‍, കൊഹ്ലര്‍, കൊഫ്ക എന്നിവര്‍ രൂപം കൊടുത്ത ഗസ്റ്റാള്‍ട്ടിസം 'ഘടകങ്ങളില്‍ നിന്നും വ്യത്യസ്തമാണ് അവ ചേര്‍ന്നുണ്ടാകുന്ന സമഗ്രമായ അനുഭവം' എന്നു പറയുന്നു.
ഈ കാഴ്ചപ്പാടിന്റെ പ്രധാനമായ അടിസ്ഥാനം സുല്‍ത്താന്‍ എന്ന മനുഷ്യക്കുരങ്ങില്‍ കൊഹ് ലര്‍ നടത്തിയ പരീക്ഷണമാണ്. ഈ പരീക്ഷണത്തില്‍ പഴം കിട്ടാന്‍ ആഗ്രഹിച്ച സുല്‍ത്താന്‍ പ്രശ്നസന്ദര്‍ഭത്തെ സമഗ്രമായി വീക്ഷിക്കുകയും പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. ഇവിടെ ഉള്‍ക്കാഴ്ച ( insight )വഴിയാണ് സുല്‍ത്താന്‍ പ്രശ്നം പരിഹരിച്ചത്.
3. ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviourism)

- സാമീപ്യം (proximity )
- സാദൃശ്യം ( similarity )
- പൂര്‍ത്തീകരണം ( closure )
- ലാളിത്യം( simplicity )
3. ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviourism)
ബെഞ്ചമിന്‍ എസ്. ബ്ലൂം, ആല്‍ബര്‍ട്ട് ബന്ദൂര, ഇ.സി.ടോള്‍മാന്‍ എന്നിവരാണ് ഇതിന്റെ മുഖ്യവക്താക്കള്‍. ബിഹേവിയറിസത്തില്‍ നിന്ന് കണ്‍സ്ട്രക്റ്റിവിസത്തിലേക്കുള്ള പരിണാമഘട്ടത്തിന്റെ പ്രതിനിധികളായാണ് ഇവരെ പൊതുവെ കണക്കാക്കുന്നത്. അതായത് ഇവരുടെ പല കാഴ്ചപ്പാടുകളിലും ബിഹേവിയറിസത്തിന്റെ സ്വാധീനം ഉണ്ടെങ്കിലും ഇവര്‍ ഒരു പരിധിയോളം കണ്‍സ്ട്രക്റ്റിവിസ്റ്റ് നിലപാടുകളും പ്രദര്‍ശിക്കുന്നതായി കാണാം.
ആല്‍ബര്‍ട്ട് ബന്ദൂര
നിരീക്ഷണപഠനം ( observational learning ) അഥവാ സാമൂഹ്യപഠനസിദ്ധാന്തത്തിന്റെ
( Social learning theory ) വക്താവായാണ് ബന്ദൂരയെ കണക്കാക്കുന്നത്. കുട്ടികള്‍ പല സാമൂഹ്യവ്യവഹാരങ്ങളും നിരീക്ഷണത്തിലൂടെ സ്വായത്തമാക്കുന്നതായി കാണാം. അഥവാ കുട്ടികള്‍ അവര്‍ കാണുന്ന പല വ്യവഹാരങ്ങളും അതുപോലെ അനുകരിക്കുന്നതായി കാണാം. പരസ്യങ്ങള്‍, സിനിമയിലെ രംഗങ്ങള്‍ തുടങ്ങിയവ അനുകരിച്ച് കുട്ടികള്‍ അപകടത്തില്‍ ചെന്നു ചാടുന്നത് നിരീക്ഷണപഠനത്തിന് തെളിവായി കണക്കാക്കപ്പെടുന്നു.
ബന്ദൂര നടത്തിയ 'ബോബോ ഡോള്‍' പരീക്ഷണം വളരെ പ്രസിദ്ധമാണ്. ഇതില്‍ ഒരാള്‍ പാവയെ അടിക്കുന്ന രംഗം കണ്ട കുട്ടി അവസരം വന്നപ്പോള്‍ അത് അനുകരിക്കുന്നു.
പ്രസ്തുത പരീക്ഷണം കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക.
വീഡിയോ - ( യൂ ട്യൂബ് )
ബെഞ്ചമിന്‍ എസ്.ബ്ലൂം
1956 ല്‍ വിദ്യാഭ്യാസ ഉദ്ദേശ്യങ്ങളുടെ വര്‍ഗീകരണം നടത്തി. പഠനം നടക്കുമ്പോള്‍ കുട്ടികളില്‍ മൂന്ന് മണ്ഡലങ്ങളിലുള്ള വ്യവഹാരപരിവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് സിദ്ധാന്തിച്ചു. വൈജ്ഞാനിക മണ്ഡലം (cognitive domain), വൈകാരികമണ്ഡലം ( affective domain), മനശ്ചാലകമണ്ഡലം
( psycho-motor domain) എന്നിവയാണ് ഈ മണ്ഡലങ്ങള്‍.
ഇതിന്റെ ഫലമായി അറിവ് (knowledge), ഗ്രഹണം (understanding), പ്രയോഗം (application), അപഗ്രഥനം (analysis), ഉദ്ഗ്രഥനം (synthesis), മൂല്യനിര്‍ണയം (evaluation) തുടങ്ങിയ മേഖലകളില്‍ വ്യക്തമായി നിരീക്ഷിക്കാവുന്ന മാറ്റങ്ങള്‍ ഉണ്ടാവും. അഭിലഷണീയമായ മാറ്റങ്ങള്‍ ഉണ്ടാക്കാനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടത്. ഇവയോരോന്നിനെയും പഠനത്തിന്റെ ഉദ്ദേശങ്ങളെന്നും അവ പ്രകടമാകുന്നത് ഏത് രൂപത്തിലാണോ അവയെ സ്പഷ്ടീകരണങ്ങള്‍ എന്നും വിളിക്കുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളക്കാരെ തെരഞ്ഞെടുക്കാനാണ് ഈ പദ്ധതി ആദ്യം തയ്യാറാക്കപ്പെട്ടത്. സ്കൂളില്‍ പഠനത്തിനു ശേഷം ഇവയോരോന്നും നേടിയോ എന്ന് മൂല്യനിര്‍ണയം ചെയ്യുന്നു. മൂല്യനിര്‍ണയത്തിനുള്ള ലക്ഷ്യങ്ങള്‍ എന്ന നിലയില്‍ ഇവ പ്രയോജനകരമാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
പഠനത്തിന്റെ ഉദ്ദേശ്യങ്ങള്‍ വ്യക്തമായി നിര്‍വചിക്കാന്‍ ബ്ലൂം ശ്രമിച്ചു എന്നതില്‍ സംശയമില്ല. ആ ലക്ഷ്യങ്ങള്‍ ചിന്തയുടെ തലങ്ങളായാണ് ഒറ്റനോട്ടത്തില്‍ അനുഭവപ്പെടുന്നതും. എന്നാല്‍ അവ എങ്ങനെ നേടണം എന്നതിനെ സംബന്ധിച്ച് കൃത്യമായ ഒരു പദ്ധതി അവതരിപ്പിക്കാന്‍ ബ്ലൂമിനായില്ല എന്ന വിമര്‍ശനം പിന്നീട് ഉയരുകയുണ്ടായി.
ഇ.സി.ടോള്‍മാന്‍
കൂട്ടിനകത്തെ എലിയുടെ ചലനം യാന്ത്രികമല്ലെന്ന വാദമാണ് ടോള്‍മാന്‍ മുന്നോട്ടുവെച്ചത്. അതിന്റെ ചലനം ഉദ്ദേശപൂര്‍വമാണ് (purposive). അതിന് ഒരു പ്രതീക്ഷയുണ്ട്. ഭക്ഷണം കിട്ടും എന്നതാണ് ആ പ്രതീക്ഷ. ആ പ്രതീക്ഷയോടെ, കൃത്യമായ ഉദ്ദേശത്തോടെ നടത്തുന്ന പരിശ്രമങ്ങളെ യാന്ത്രികമായ ഒരു വ്യവഹാരമായി മാത്രം കാണാന്‍ ടോള്‍മാന്‍ ഒരുക്കമായിരുന്നില്ല.
എലിയുടെ പഠനത്തില്‍ ചോദക-പ്രതികരണബന്ധം ഉണ്ടെങ്കിലും
അതിന്റെയുള്ളില്‍ ചില മാനസികപ്രക്രിയകള്‍ നടക്കുന്നുണ്ട് എന്നാണ് ടോള്‍മാന്‍ പറയാന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് സോദ്ദേശചേഷ്ടാവാദം ( purposive behaviourism) എന്നറിയപ്പെടുന്ന ഈ കാഴ്ചപ്പാടിനെയും ജ്ഞാതൃവ്യവഹാരവാദമായി കണക്കാക്കുന്നത്.

4. മാനവികതാവാദം (Humanism)
കാള്‍ റോജേഴ്സും അബ്രഹാം മാസ്ലോവുമാണ് മാനവികതാവാദം പ്രധാനമായും മുന്നോട്ടുവെച്ചത്.
കാള്‍ റോജേഴ്സ്
ഓരോ വ്യക്തിക്കും തന്റെ വിധിയെ തിരുത്തിയെഴുതാനും തന്റെ സ്വത്വത്തെ താനാഗ്രഹിക്കുന്ന രീതിയില്‍ സാക്ഷാത്കരിക്കാനും കഴിയുമെന്ന് ഉദ്ഘോഷിച്ച വ്യക്തിയാണ് കാള്‍ റോജേഴ്സ്. വ്യക്തിയുടെ ആത്മബോധത്തെ തട്ടിയുണര്‍ത്തുകയാണ് വേണ്ടത്. കുട്ടികളുടെ കാര്യത്തില്‍ അധ്യാപകര്‍ ഈ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് റോജേഴ്സ് കരുതുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ചുകൊടുക്കുകയല്ല വേണ്ടത്. മറിച്ച് അത് സ്വയം പരിഹരിക്കാനുള്ള കഴിവും ആത്മവിശ്വാസവും വളര്‍ത്തുകയാണ്.
ഒരു വ്യക്തിക്കും മറ്റൊരാളെ പഠിപ്പിക്കാനാവില്ലെന്നും മറിച്ച് പഠനത്തെ സുഗമമാക്കാനേ സാധിക്കൂ എന്നും റോജേഴ്സ് ചൂണ്ടിക്കാട്ടി. ഫലപ്രദമായ പഠനത്തിന് ചില ഉപാധികള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നു.
- കുട്ടിക്കു ബന്ധമുള്ള യഥാര്‍ഥ പഠനപ്രശ്നങ്ങളുമായി കുട്ടിയെ ബന്ധപ്പെടുത്തണം
- അധ്യാപകന്‍ പഠിതാവുമായി താദാത്മ്യം പ്രാപിക്കണം
- അധ്യാപകന്‍ ഊഷ്മളതയോടെ പഠിതാവിനെ സ്വീകരിക്കണം
- അധ്യാപകന് പഠിതാവിനോട് ഉപാധികളില്ലാത്ത താത്പര്യം വേണം
- പുതിയ സന്ദര്‍ഭത്തില്‍ കുട്ടിക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ അനുതാപത്തോടെ ഉള്‍ക്കൊള്ളണം
ഏതാനും പഠനതത്വങ്ങളും റോജേഴിസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
- മനുഷ്യന് പഠിക്കാനുള്ള കഴിവ് ജന്മസിദ്ധമായിത്തന്നെ ഉണ്ട്
- പഠിതാവിന്റെ സ്വത്വത്തെ അംഗീകരിക്കണം
- ബാഹ്യഭീഷണി നാമമാത്രമായിരിക്കണം
- ഉത്തരവാദിത്വത്തില്‍ പഠിതാവ് പങ്കാളിയായിരിക്കണം
- പഠനച്ചുമതല സ്വയം ഏറ്റെടുക്കുന്നതാണ് നല്ലത്
- സ്വയം വിലയിരുത്തലിന് അവസരമുണ്ടാക്കണം
- പഠിക്കാന്‍ പഠിക്കുന്നതിന് ഊന്നല്‍ നല്കണം
- പ്രവര്‍ത്തിച്ചു പഠിക്കുന്നതാണ് ഉത്തമം
അബ്രഹാം മാസ്ലോ
പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.
ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു. അവ ഇവയാണ്.

- ശാരീരികാവശ്യങ്ങള്‍
- സുരക്ഷാപരമായ ആവശ്യങ്ങള്‍
- മാനസികാവശ്യങ്ങള്‍
-സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം
- ആദരക്കപ്പെടണമെന്ന ആഗ്രഹം
-ആത്മവിശ്വാസം, ബഹുമാനം
- ആത്മസാക്ഷാത്കാരം
-ധാര്‍മികത, സര്‍ഗാത്മകത, പ്രശ്നപരിഹരണശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണല്‍
5. ജ്ഞാതൃവാദം (Cognitivism)
ജ്ഞാതൃവാദത്തിന്റെ പ്രധാനവക്താവ് ജീന്‍ പിയാഷെയാണ്. ജീവികള്‍ ചുറ്റുപാടുമായി ശാരീരികമായി പൊരുത്തപ്പെടുന്നതിനു സമാനമായി മാനസികമായും പൊരുത്തപ്പെടുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ പ്രക്രിയയാണ് അനുരൂപീകരണം (adaptation).
ചുറ്റുപാടുമായി ബന്ധപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ വ്യക്തികള്‍ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. വ്യക്തിയുടെ നിലവിലുള്ള വൈജ്ഞാനികനിലവാരത്തിന് അപ്പുറമുള്ള കാര്യങ്ങളാവും പ്രശ്നമായി അനുഭവപ്പെടുന്നത്. അതോടെ വ്യക്തിയുടെ വൈജ്ഞാനികഘടനയില്‍ ഒരു അസന്തുലിതാവസ്ഥ (disequilibrium) ഉടലെടുക്കുന്നു. ഈ അസന്തുലിതാവസ്ഥ ഇല്ലാതാവണമെങ്കില്‍ പ്രസ്തുതപ്രശ്നം പരിഹരിക്കപ്പെടണം. ഇത് രണ്ടുതരത്തില്‍ നടക്കാമെന്ന് പിയാഷെ പറയുന്നു. ഒന്നാമത്തെ മാര്‍ഗം നിലവിലുള്ള അറിവുപയോഗിച്ച് പ്രശ്നപരിഹരണം നടത്തലാണ്. അതിനു സാധ്യമല്ലെങ്കില്‍ പുതിയ വിജ്ഞാനം സൃഷ്ടിച്ചുകൊണ്ട് പ്രശ്നപരിഹരണം ഉണ്ടാക്കണം. ഇതില്‍ ആദ്യത്തെ പ്രക്രിയക്ക് സ്വാംശീകരണം (assimilation) എന്നും രണ്ടാമത്തെ പ്രക്രിയയ്ക്ക് സംസ്ഥാപനം (accommodation) എന്നും പറയുന്നു.
പഠിതാവിന്റെ മനസ്സില്‍ ഇപ്രകാരം സൃഷ്ടിക്കപ്പെട്ട അനവധി അറിവുകളുണ്ട്. ഓരോ അറിവിനെയും ഓരോ സ്കീമ എന്നു വിളിക്കുന്നു. അനവധി സ്കീമകള്‍ ചേരുമ്പോഴാണ് വിജ്ഞാനഘടനകള്‍ (schemes) ഉണ്ടാവുന്നത്. ഓരോ പുതിയ നിഗമനം രൂപീകരിക്കുമ്പോഴും പല അറിവുകളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് പുതിയ ഒരു വിജ്ഞാനഘടനയ്ക്കു രൂപംകൊടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ അറിവുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് സംയോജനം (organisation).
ചുരുക്കത്തില്‍ ചുറ്റുപാടുമായി ഇടപെടുന്ന കുട്ടികള്‍ തുടര്‍ച്ചയായി നടത്തുന്ന സ്വാംശീകരണവും സംയോജനവുമാണ് പഠനത്തിന്റെയും അതുവഴി വികാസത്തിന്റെയും അടിസ്ഥാനം.
പിയാഷെ മുന്നോട്ടുവെച്ച പഠനസങ്കല്‍പത്തിന്റെ സവിശേഷതകള്‍ താഴെ ചേര്‍ക്കുന്നു.
- അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അറിവു നിര്‍മിക്കപ്പെടുന്ന പ്രക്രിയയാണ് പഠനം
- പരിസരവുമായി ഇടപഴകുമ്പോഴാണ് പഠനം നടക്കുന്നത്.
- വൈജ്ഞാനിക അസന്തുലിതാവസ്ഥയാണ് പഠനത്തിലേക്ക് നയിക്കുന്നത്.
- പഠനം സ്വാഭാവികമായ പ്രക്രിയയാണ്
- പഠനം തുടര്‍ച്ചയായ പ്രക്രിയയാണ്
- പഠനം ഒരു ബൗദ്ധികപ്രക്രിയയാണ്
- കുട്ടി അറിവ് നിര്‍മിക്കുകയാണ്
- കുട്ടി ഏകാകിയായ ഗവേഷകനാണ്
6. സാമൂഹ്യജ്ഞാതൃവാദം (Social constructivism)
ജെറോം എസ്.ബ്രൂണര്‍, ലവ് വിഗോട്സ്കി എന്നിവരാണ് ഇതിന്റെ വക്താക്കള്‍.
ജെറോം എസ്.ബ്രൂണര്‍
ബ്രൂണര്‍ ആശയരൂപീകരണത്തിന് ചില ഘട്ടങ്ങള്‍ നിര്‍ദേശിക്കുകയുണ്ടായി.
- പ്രവര്‍ത്തനഘട്ടം (enactive stage)
- ഈ ഘട്ടത്തില്‍ മൂര്‍ത്തവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക
- രൂപാത്മകഘട്ടം (iconic stage)
- അടുത്ത ഘട്ടത്തില്‍ ചിത്രങ്ങള്‍, മോഡലുകള്‍ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍
ആവാം.
ആവാം.
- പ്രതീകാത്മകഘട്ടം (symbolic stage)
- മുന്‍പറഞ്ഞ രണ്ടുഘട്ടങ്ങളും പിന്നിട്ടുകഴിഞ്ഞ നിലയ്ക്ക് ഇനി ആശയരൂപീകരണത്തിലേക്കു കടക്കാം.
നിര്‍വചനം, പ്രതീകങ്ങള്‍, സൂത്രവാക്യങ്ങള്‍ തുടങ്ങിയ രൂപങ്ങളില്‍ ആശയം രൂപപ്പെടുത്താം.
ചുരുക്കത്തില്‍ ആശയരൂപീകരണം നേരിട്ടു നടത്തരുത് എന്ന് ബ്രൂണര്‍ ചൂണ്ടിക്കാട്ടുന്നു. മൂര്‍ത്താനുഭവങ്ങളില്‍ തുടങ്ങുകയും അര്‍ധമൂര്‍ത്താവസ്ഥയിലേക്കു കടക്കുകയും ഒടുവില്‍ ആശയരൂപീകരണം നടത്തുകയും ചെയ്താല്‍ കുട്ടിക്ക് ഏത് ആശയം മനസ്സിലാവുമെന്ന് ബ്രൂണര്‍ വ്യക്തമാക്കി.
ഇത്തരം ആശയരൂപീകരണത്തില്‍ കുട്ടി ജീവിക്കുന്ന സമൂഹത്തിന്റെ പങ്ക് വലുതാണെന്ന് അംഗീകരിക്കുന്നതു കൊണ്ടാണ് അദ്ദേഹത്തെ ഒരു സാമൂഹ്യജ്ഞാനനിര്‍മിതിവാദിയായി കണക്കാക്കുന്നത്. (ആദ്യകാലത്ത് ബ്രൂണര്‍ ഒരു പിയാഷിയന്‍ ആശയഗതിക്കാരനായിരുന്നു. പിന്നീടാണ് അദ്ദേഹം വിഗോട്സ്കിയന്‍ സമീപനത്തില്‍ എത്തിച്ചേരുന്നത്.)

പഠനത്തില്‍ കുട്ടി ഇടപെടുന്ന സാമൂഹ്യ-സാംസ്കാരിക സാഹചര്യത്തിന് വമ്പിച്ച സ്വാധീനം ചെലുത്താനാവുമെന്ന് വിശദീകരിച്ച മന:ശാസ്ത്രജ്ഞനാണ് വിഗോട്സ്കി.
- വിഗോട്സ്കിയുടെ പഠിതാവ് സമൂഹവുമായി നിരന്തരം ഇടപെടുന്നു.
- ഈ ഇടപെടലിന്റെ ഫലമായി കുട്ടിയുടെ ഉള്ളില്‍ അതിനകം രൂപപ്പെട്ടിട്ടുള്ള ദൈനംദിനധാരണകള്‍ ശാസ്ത്രീയധാരണകളായി മാറുന്നു.
- കുട്ടി കൂടുതല്‍ അറിവുള്ളവരുമായി നടത്തുന്ന സംവാദമാണ് ഈ മാറ്റത്തിന്റെ അടിസ്ഥാനം.
- ഇക്കാര്യത്തില്‍ ഭൗതികവും മാനസികവുമായ ഉപകരണങ്ങള്‍ കുട്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. എഴുതാനും വായിക്കാനും വിവരശേഖരണം നടത്താനും പരീക്ഷണത്തിലേര്‍പ്പെടാനും കണക്കുകൂട്ടാനും നിര്‍മാണം നടത്താനും ഒക്കെ സഹായിക്കുന്ന വസ്തുക്കളും സാമഗ്രികളും യന്ത്രങ്ങളുമൊക്കെയാണ് ഭൗതിക ഉപകരണങ്ങള്‍. കുട്ടി അതിനകം നേടിയിട്ടുള്ള അറിവുകളും മാനസികപ്രക്രിയകളും ചിഹ്നങ്ങളും ഭാഷാപ്രയോഗവും ഒക്കെയാണ് കുട്ടി പ്രയോജനപ്പെടുത്തുന്ന മാനസിക ഉപകരണങ്ങള്‍.
- മറ്റുള്ളവര്‍ നല്‍കുന്ന കൈത്താങ്ങുകള്‍ പഠനത്തിന്റെ വേഗതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുമെന്നും വിഗോട്സ്കി സൂചിപ്പിച്ചിരിക്കുന്നു.
- ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത് കുട്ടിയുടെ വികസനത്തിന്റെ സമീപസ്ഥമണ്ഡലത്തിലാണെന്ന വിശദീകരണവും അദ്ദേഹം മുന്നോട്ടു വെച്ചിരിക്കുന്നു.
- മികച്ച സാമൂഹ്യ-സാംസ്കാരിക വളര്‍ച്ച നേടിയ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന കുട്ടിയിലാണ് കൂടുതല്‍ മെച്ചപ്പെട്ട വികാസം ഉണ്ടാവുക എന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.
മികച്ച പഠനം സാധ്യമാവാന്‍ ZPD യില്‍ വരുന്ന ഒരു പഠനപ്രശ്നം തന്നെ നല്‍കണം. ആവശ്യമായ ഭൗതിക ഉപകരണങ്ങള്‍ നല്‍കിയും സ്വന്തം മാനസിക ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയും ഉചിതമായ കൈത്താങ്ങുകള്‍ പ്രദാനം ചെയ്തും പഠനത്തെ ഫലപ്രദമാക്കേണ്ട ചുമതലയാണ് അധ്യാപകനില്‍ അര്‍പ്പിതമായിരിക്കുന്നത്.
7. നാഡീമന:ശാസ്ത്രം (neuropsychology)
പഠനം എന്നത് നാഡീശാസ്ത്രപരമായ ഒരു പ്രക്രിയയാണ് എന്നതാണ് നാഡീമന:ശാസ്ത്രം മുന്നോട്ടുവെക്കുന്നത്. അതായത് നാഡീകോശങ്ങള്‍ക്ക് പഠനപ്രക്രിയയില്‍ കാര്യമായ പങ്കുണ്ട്.
തലച്ചോറില്‍ കോടിക്കണക്കിന് നാഡീകോശങ്ങള്‍ ഉണ്ട്. ജനിക്കുമ്പോള്‍ അവ തമ്മില്‍ വളരെ കുറച്ചു മാത്രമേ പരസ്പരം ബന്ധിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ ജനനശേഷം കുഞ്ഞ് നിരവധി അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ഒരോ അനുഭവവും കുഞ്ഞിന്റെ തലച്ചോറിലുള്ള നാഡീകോശങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് കാരണമാവുന്നു. കൂടുതല്‍ ബന്ധങ്ങള്‍ ഉണ്ടാകുന്നതിന് അനുസരിച്ച് കോശങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണമായ വലക്കണ്ണികള്‍ രൂപ്പെടുന്നു. അനുഭവത്തില്‍ നിന്നും എന്താണോ പഠിക്കുന്നത് അതാണ് ഈ വിധത്തില്‍ തലച്ചോറില്‍ രേഖപ്പെടുത്തപ്പെടുന്നത്.

ഒരു കോശത്തിന്റെ ഡെന്‍ഡ്രോണ്‍ മറ്റൊരു കോശത്തിന്റെ ആക്സോണുമായാണ് ബന്ധിക്കപ്പെടുന്നത്. ഒരു കോശത്തിന് മറ്റ് ഒട്ടേറെ കോശങ്ങളുമായി ബന്ധമുണ്ടാവാം. ഇങ്ങനെയാണ് ബന്ധങ്ങളുടെ വലക്കണ്ണികള്‍ ഉണ്ടാവുന്നത്. ഇവ തമ്മിലുള്ള പരസ്പരബന്ധത്തിന്റെ ദാര്‍ഢ്യമാണ് ആ അറിവിന്റെ ഓര്‍മയെ നിര്‍ണയിക്കുന്നത്. ഒരോ അനുഭവത്തിനും പുനരനുഭവം ഉണ്ടാകുമ്പോള്‍ ഈ ബന്ധം കൂടുതല്‍ ദൃഢവും സങ്കീര്‍ണവുമാടിത്തീരുന്നു. പുനരനുഭവം എത്രകണ്ട് രസകരമായും താത്പര്യമുണര്‍ത്തിന്നതും ആകാമോ അത്രയും നല്ലത്. അതുകൊണ്ട് അര്‍ഥപൂര്‍ണമായ പുനരനുഭവം ഓരോ അനുഭവത്തിനും നല്‍കാന്‍ ശ്രമിക്കണമെന്ന് നാഡീമന:ശാസ്ത്രജ്ഞര്‍ ഓര്‍മിപ്പിക്കുന്നു.
പ്രായമാകുന്നതോടെ നാഡീകോശങ്ങള്‍ക്ക് ക്ഷയം സംഭവിക്കുന്നു. അത് ഓര്‍മയുടെ ക്ഷയത്തിന് കാരണമാവുന്നു.
പഠനത്തെ സംബന്ധിച്ച ചില വിശദാംശങ്ങള്‍
പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
പഠനത്തെ സംബന്ധിച്ച ചില വിശദാംശങ്ങള്‍
- പഠനപ്രക്രിയ
- ചിന്താപ്രക്രിയ
- പഠനശൈലി
- പഠനവേഗത
- സംഘപഠനം
- സഹകരണാത്മക പഠനം
- സഹവര്‍ത്തിത പഠനം
- സ്വയംപഠനം
- കണ്ടെത്തല്‍ പഠനം
- പഠനപ്രവര്‍ത്തനത്തിന്റെ സവിശതകള്‍
- ഭിന്നതലപഠനം
- ചാക്രികാരോഹണം
പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
- പ്രചോദനം (motivation)
- ഓര്‍മ (memory)
- ശ്രദ്ധ (attention)
- പക്വത (maturity)
- താത്പര്യം (interest)
- മനോഭാവം (attitude)
- അഭിരുചി (aptitude)
- അഭിലാഷനില (level of aspiration)
- ഉത്കണ്ഠ (anxiety)
- പിരിമുറുക്കം (stress)
- കുടുംബ-സാമൂഹ്യഘടകം (social-familial aspects)
അധ്യായം 4
ബുദ്ധി (Intelligence)
അമൂര്‍ത്തമായ ആശയങ്ങള്‍ ഗ്രഹിക്കുന്നതിലും യുക്തിപരമായി ചിന്തിക്കുന്നതിലും നേടിയ അറിവ് പുതിയ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുന്നതിലും സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നതിലുമൊക്കെ വ്യക്തികള്‍ തമ്മില്‍ അന്തരം കാണാം. ഈ അന്തരത്തിന് കാരണം അവരുടെ 'ബുദ്ധി'യിലുള്ള വ്യത്യാസമാണ്.
എങ്കില്‍ എന്താണ് ബുദ്ധി ?
ബുദ്ധിയെ പല മന:ശാസ്ത്രജ്ഞരും പലരീതികളിലാണ് നിര്‍വചിട്ടുള്ളത്.
- അനുഭവങ്ങളില്‍ നിന്ന് അനായാസം പഠിക്കുന്നതിനും അമൂര്‍ത്തമായി ചിന്തിക്കുന്നതിനുമുള്ള കഴിവാണ് ബുദ്ധി എന്ന് ഫ്ലിന്‍ പറയുന്നു.
- വ്യക്തിയുടെ ഉള്ളിലുള്ള പൊതുവായ ബൗദ്ധികശേഷിയാണ് ബുദ്ധിയെന്ന് സിറില്‍ ബര്‍ട്ട് അഭിപ്രായപ്പെടുന്നു.
- യുക്തിപൂര്‍വം ചിന്തിക്കുന്നതിനും സോദ്ദേശപൂര്‍വം പ്രവര്‍ത്തിക്കുന്നതിനും പരിതോവസ്ഥകളോട് ഫലപ്രദമായി പൊരുത്തപ്പെടുന്നതിനുമുള്ള എല്ലാവിധത്തിലുമുള്ള കഴിവിനെയാണ് ഡേവിഡ് വെഷ്ലര്‍ ബുദ്ധിയെന്നു വിശേഷിപ്പിക്കുന്നത്.
ഇതില്‍ വെഷ്ലറുടെ നിര്‍വചനമാണ് കൂടുതല്‍ അംഗീകാരം നേടിയത്.
ബുദ്ധിയെ സംബന്ധിച്ച വിവിധ കാഴ്ചപ്പാടുകള്‍ നോക്കാം.
1. ആല്‍ഫ്രഡ് ബീനെ
1905 ല്‍ പാരീസ് സ്കൂള്‍ ബോര്‍ഡിനുവേണ്ടി ആല്‍ഫ്രഡ് ബീനെയും തിയോഡര്‍ സിമണും ചേര്‍ന്ന് ബുദ്ധി അളക്കുന്നതിനുള്ള ഒരു മാര്‍ഗം ആവിഷ്കരിക്കുകയുണ്ടായി. മന്ദപഠിതാക്കളായ വിദ്യാര്‍ഥികളെ കണ്ടെത്താനും അവര്‍ക്ക് പ്രത്യേകവിദ്യാഭ്യാസം നല്‍കുവാനും വേണ്ടിയാണ് അവര്‍ ഇത്തരമൊരു അന്വേഷണത്തില്‍ ഏര്‍പ്പെട്ടത്.
ഇവരുടെ നിഗമനമനുസരിച്ച് ഏത് വ്യക്തിയുടെയും ബുദ്ധിമാനം (intelligence quotient) താഴെ ചേര്‍ത്ത സമവാക്യം ഉപയോഗിച്ച് കണക്കാക്കാം.
IQ = MA(മാനസികവയസ്സ്) x 100
CA(കാലികവയസ്സ്)
പിന്നീട് ലൂയി എം. ടെര്‍മാന്‍ ബിനെയുടെ ആശയത്തെ പരിഷ്കരിച്ചു.
മേല്‍ സൂചിപ്പിച്ച സമവാക്യത്തിന്റെ അടിസ്ഥാനത്തില്‍ വെഷ്ലര്‍ ഒരു സ്കെയില്‍ ആവിഷ്കരിച്ചു. ഇതാണ് വെഷ്ലര്‍ സ്കെയില്‍.
> = 130 വളരെ മികച്ചത്
120-129 മികച്ചത്
110-119 ശരാശരിക്കു മുകളില്‍
90-109 ശരാശരി
80-89 ശരാശരിയില്‍ താഴെ
70-79 കുറവ്
60-69 വളരെ കുറവ് (mentally retarded)
വ്യക്തികളെ താരതമ്യം ചെയ്യുന്നതിനും മിടുക്കരെന്നും മണ്ടന്മാരെന്നും തരംതിരിക്കുന്നതിനും ബീനെയുടെ IQ സ്കെയില്‍ ഇന്നും പല സ്ഥലത്തും ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ ബീനെയുടെ ബുദ്ധിസങ്കല്‍പവും ബുദ്ധി അളക്കുന്ന രീതിയും പലരുടെയും വിമര്‍ശനവും ഏറ്റുവാങ്ങുകയുണ്ടായി.
- അത് ഒരു വ്യക്തിയുടെ വിഭിന്നങ്ങളായ കഴിവുകളെ ഒറ്റസ്കോറില്‍ ഒതുക്കുന്നു.
- ബുദ്ധി എന്നത് ചുറ്റുപാടിന്റെ സ്വാധീനം കൊണ്ടുകൂടിയാണ് രൂപപ്പെടുന്നത്. അതായത് ഒരാളുടെ ബുദ്ധി വികസിക്കുന്നതില്‍ സാമൂഹ്യ-സാംസ്കാരിക സാഹചര്യത്തിന് കാര്യമായ പങ്കുണ്ട്. ഇതു കണക്കിലെടുക്കാതെ ആളുകളെ കഴിവുള്ളവരെന്നും മണ്ടന്മാരെന്നും തരംതിരിക്കുന്നതില്‍ അപാകതയുണ്ട്
- ബുദ്ധിക്ക് പല മുഖങ്ങളുണ്ടെന്ന കാര്യം ഇവിടെ പരിഗണിക്കപ്പെടുന്നേയില്ല
- യുക്തിചിന്ത, ഭാഷാപരമായ ശേഷി തുടങ്ങിയ ചുരുക്കം കാര്യങ്ങള്‍ പരിഗണിച്ചാണ് IQ കണക്കാക്കുന്നത്. ഈ മേഖലകളില്‍ കഴിവുള്ളവര്‍ ബുദ്ധിമാന്മാരായും അല്ലാത്തവര്‍ കഴിവു കുറഞ്ഞവരായും കണക്കാക്കപ്പെടുന്നത് നീതിയുക്തമല്ല. പല ജോലിക്കും ആളെ തെരഞ്ഞടുക്കുമ്പോള്‍ IQ വിന് വലിയ പ്രാധാന്യം കൊടുക്കുന്ന സാഹചര്യത്തില്‍ ആ അളവുരീതി ചിലര്‍ക്ക് ഗുണമായും മറ്റു ചിലര്‍ക്ക് ദോഷമായും ഭവിക്കുന്നു. ജ്ഞാതൃശേഷിയുടെ ചില വശങ്ങളെ മാത്രം പരിഗണിക്കുന്ന ആ സ്കെയില്‍ ഭൂരിഭാഗം പേരോടും അനീതിയാണ് കാണിക്കുന്നത്. അതുകൊണ്ട് IQ വിനെ മാത്രം കണക്കിലെടുത്തുകൊണ്ട് കോഴ്സുകള്‍ക്കും തൊഴിലുകള്‍ക്കും ആളുകളെ തെരഞ്ഞടുക്കുന്ന രീതി ആശാസ്യമല്ല.
2. റെയ്മണ്ട് കേറ്റല്‍
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബുദ്ധിക്ക് രണ്ടു ഘടകങ്ങള്‍ ഉണ്ട്. ക്രിസ്റ്റലൈസ്ഡ് ഇന്റലിജന്‍സ്, ഫ്ലൂയിഡ് ഇന്റലിജന്‍സ് എന്നിവയാണവ.
ക്രിസ്റ്റലൈസ്ഡ് ഇന്റലിജന്‍സ്
- നേരത്തെ നേടിയ അറിവ്, നൈപുണി, അനുഭവങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഘടകമാണിത്
- ആഴത്തിലുള്ളതും വിശാലവുമായ പൊതുവിജ്ഞാനം, പദപരിചയം, സംഖ്യാബോധം തുടങ്ങിയവ ഇവിടെ പ്രയോജനപ്പെടുത്തുന്നു
- ദീര്‍ഘകാല ഓര്‍മയും ക്രിസ്റ്റലൈസ്ഡ് ഇന്റലിജന്‍സിനെ സഹായിക്കുന്നു
- വിദ്യാഭ്യാസ അനുഭവങ്ങളും ഇത് വികസിപ്പിക്കുന്നു
- ഇത് ജീവിത്തിലുടനീളം വര്‍ധിച്ചുകൊണ്ടിരിക്കുന്നു
ഫ്ലൂയിഡ് ഇന്റലിജന്‍സ്
- മുന്നേ നേടിയ അറിവ് പ്രയോജനപ്പെടുത്താതെ തന്നെ, പുതിയ സന്ദര്‍ഭങ്ങളില്‍ യുക്തിപരമായി ചിന്തിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നത് ആ ബുദ്ധിഘടകമാണെന്ന് കേറ്റല്‍ പറയുന്നു.
- പുതിയ പ്രശ്നങ്ങള്‍ അപഗ്രഥിക്കുക, പാറ്റേണുകളും ബന്ധങ്ങളും കണ്ടെത്തുക, യുക്തിയുപയോഗിച്ച് പ്രശ്നപരിഹാരത്തിലേക്കു നീങ്ങുക - ഇതിനൊക്കെ ഫ്ലൂയിഡ് ഇന്റലിജന്‍സ് സഹായിക്കുന്നു.
- ഈ ബുദ്ധിക്ക് ജീവശാസ്ത്രപരമായ അടിത്തറയുണ്ട്.
- ഇത് യൗവനാരംഭത്തോടെ ഉച്ചസ്ഥായിയിലെത്തുന്നു
- ശാസ്ത്ര - ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ പ്രധാനമായും ഈ ബുദ്ധിഘടകമാണ് പ്രവര്‍ത്തിക്കുന്നത്
- ഇതില്‍ inductive reasoning ഉം deductive reasoning ഉം അടങ്ങിയിരിക്കുന്നു
3. ഗില്‍ഫോര്‍ഡ്
180 ഓളം ബൗദ്ധികശേഷികള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു സങ്കല്‍പനമാണ് ഗില്‍ഫോര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.
ഈ കഴിവുകള്‍ 3 തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചിരിക്കുന്നു.
അവ ഇവയാണ്.
- പ്രക്രിയകള്‍ ( operations)
- ഉള്ളടക്കം (content)
- ഉത്പന്നങ്ങള്‍ (products)
പ്രക്രിയകള്‍ 5 എണ്ണമാണ്
- ചിന്ത (cognition)
- ഓര്‍മയില്‍ രേഖപ്പെടുത്തല്‍ (memory recording)
- ഓര്‍മയില്‍ സൂക്ഷിക്കല്‍ (memory retention)
- ഉദ്ഗ്രഥിത നിര്‍മാണം (convergent production)
- വിലയിരുത്തല്‍ (evaluation)
ഉള്ളടക്കം 4 തരത്തിലുണ്ട്
- ദൃശ്യപരം (visual)
- ശബ്ദപരം (auditory)
- അര്‍ഥവിജ്ഞാനീയം (semantics)
- വ്യവഹാരപരം (behavioral)
- പ്രതീകാത്മകം (symbolic)
ഉത്പന്നങ്ങള്‍ 6 തരത്തിലാണ്
- ചെറുഘടകങ്ങള്‍ (units)
- സംയോജിതഘടകങ്ങള്‍ (classes)
- ബന്ധങ്ങള്‍ (relations)
- ഘടനകള്‍ (systems)
- പരിവര്‍ത്തനങ്ങള്‍ (transformations)
- പ്രതിഫലനങ്ങള്‍ (implications)
4. ഹവാര്‍ഡ് ഗാര്‍ഡ്നര്‍
മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു. മസ്തിഷ്കത്തിന് കേടു പറ്റിയവര്‍, പ്രതിഭാശാലികള്‍, മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
- ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
- യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
- ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
- ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
- സംഗീതപരമായ ബുദ്ധി (musical intelligence)
- വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
- ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
- പ്രകൃതിപരമായ ബുദ്ധി (natural intelligence)
- അസ്തിത്വപരമായ ബുദ്ധി (existential intelligence)
1999 ല്‍ രചിച്ച 'Intelligence re-framed : multiple intelligence for the 21st century' എന്ന ഗ്രന്ഥത്തിലാണ് മറ്റു രണ്ടെണ്ണത്തെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ഒടുവിലത്തേതിനെ കുറിച്ച് വേണ്ടത്ര വിശദാംശങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി.
ഭാഷാപരമായ ബുദ്ധി
- എല്ലാ വ്യക്തികളിലും ഇതുണ്ടാവുമെങ്കിലും ഇതില്‍ മുന്‍തൂക്കമുള്ളവര്‍ക്ക് നന്നായി എഴുതാനും പ്രഭാഷണങ്ങള്‍ നടത്താനും കഴിയും.
- സംവാദങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, വ്യത്യസ്ത ഭാഷാരൂപങ്ങള്‍ തയ്യാറാക്കല്‍, പ്രഭാഷണം, അഭിമുഖം തുടങ്ങിയവ ഈ ബുദ്ധി വളരാന്‍ സഹായിക്കും
യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി
- യുക്തിപൂര്‍വം ചിന്തിക്കാനും പരസ്പരബന്ധം കണ്ടെത്താനും അമൂര്‍ത്തമായി ചിന്തിക്കാനും സഹായിക്കുന്നു. ഗണിതപരവും ശാസ്ത്രപരവുമായ വിഷയങ്ങളില്‍ മികവു പുലര്‍ത്താന്‍ ഇതു സഹായിക്കുന്നു.
- പാറ്റേണുകള്‍ നിര്‍മിക്കല്‍, ചാര്‍ട്ടുകള്‍, പട്ടികകള്‍, ഗ്രാഫുകള്‍ തുടങ്ങിയവ തയ്യാറാക്കല്‍, പരസ്പരബന്ധം കണ്ടെത്തല്‍, വ്യാഖ്യാനിക്കല്‍, നിരീക്ഷിക്കല്‍, അളക്കല്‍, തരംതിരിക്കല്‍, ഊഹിക്കല്‍, പ്രവചിക്കല്‍, അപഗ്രഥിക്കല്‍, നിഗമനം രൂപീകരിക്കല്‍, പരീക്ഷണങ്ങളില്‍ ഏര്‍പ്പടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നല്‍കണം.
ദൃശ്യ-സ്ഥലപര ബുദ്ധി
- വിവിധ രൂപങ്ങള്‍ നിര്‍മിക്കാനും ത്രിമാനരൂപങ്ങള്‍ ഉള്‍ക്കൊള്ളാനും ദിക്കുകള്‍ തിരിച്ചറിയാനും മറ്റും സഹായിക്കുന്ന ബുദ്ധി
- ചിത്രം വരയ്ക്കല്‍, മാപ്പുകള്‍ തയ്യാറാക്കല്‍, രൂപങ്ങള്‍ നിര്‍മിക്കല്‍, നിറം നല്‍കല്‍, കൊളാഷുകള്‍ തയ്യാറാക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തണം
സംഗീതപരമായ ബുദ്ധി
- സംഗീതാലാപനം, താളബോധം, സംഗീതാസ്വാദനം തുടങ്ങിയവയില്‍ മികവു കാണിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുമ്പില്‍ നില്‍ക്കുന്നവരാണ്.
- താളവും ഈണവും കണ്ടെത്തല്‍, സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍, ദൃശ്യ-ശ്രാവ്യ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തല്‍, സമാനതാളമുള്ളവ കണ്ടെത്തല്‍, കവിതാസ്വാദനവും ആലാപനവും തുടങ്ങിയവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
ശാരീരിക-ചലനപരമായ ബുദ്ധി
- സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്തോടെയാണ്. നൃത്തം, കായികമത്സരങ്ങള്‍ എന്നീ മേഖലകളില്‍ മികവു തെളിയിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുന്നിട്ടുനില്‍ക്കുന്നവരാണ്.
- നിര്‍മാണം, പരീക്ഷണം, കളികള്‍, കായികവിനോദം, നീന്തല്‍, സൈക്കിള്‍ പഠനം, അനുകരണം, നാടകീകരണം, മൈമിങ്ങ്, ചലനസാദ്ധ്യതയുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിനു സഹായിക്കും.
വ്യക്ത്യാന്തര ബുദ്ധി
- മറ്റുള്ളവരുമായി നല്ലരീതിയില്‍ ഇടപഴകുന്നതിനും അവരുടെ പ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനും നല്ല ബന്ധങ്ങള്‍ വികസിക്കുന്നതിനുമൊക്കെ സഹായിക്കുന്ന ബുദ്ധി. മികച്ച സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ ബുദ്ധിയില്‍ മുന്നില്‍ നില്‍ക്കുന്നു.
- ചര്‍ച്ചകള്‍, സംവാദങ്ങള്‍, സംഘപ്രവര്‍ത്തനങ്ങള്‍, സഹകരണാത്മക-സഹവര്‍ത്തിത പ്രവര്‍ത്തനങ്ങള്‍, പഠനയാത്ര, അഭിമുഖം, ആതുരശുശ്രൂഷ, സര്‍വേ, സാമൂഹികപഠനങ്ങള്‍, പരസ്പരവിലയിരുത്തല്‍ എന്നിവ ഇതിനു സഹായിക്കും.
ആന്തരിക വൈയക്തിക ബുദ്ധി
- സ്വന്തം ശക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനും മാനസികസംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും സ്വന്തം കഴിവിന്റെ പരമാവധിയിലേക്കുയരാനും തെറ്റുകള്‍ തിരുത്തി മെച്ചപ്പെടാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്താലാണ്.
- സ്വതന്ത്രമായി ചിന്തിക്കാനും സ്വയം പ്രകടിപ്പിക്കാനും തന്റെ നിലപാടുകള്‍ അവതരിപ്പിക്കാനും സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് വികസിപ്പിക്കാനും സ്വയം വിമര്‍ശനം നടത്താനും അവസരങ്ങള്‍ നല്‍കുന്നത് നല്ലതാണ്.
പ്രകൃതിപരമായ ബുദ്ധി
- പ്രകൃതിയെ നിരീക്ഷിക്കാനും സവിശേഷതകള്‍ കണ്ടെത്താനും പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്താലാണ്.
- പ്രകൃതിപഠനയാത്ര, ക്യാമ്പുകള്‍, തോട്ടനിര്‍മാണം, സസ്യപരിപാലനം, കാര്‍ഷികപ്രവര്‍ത്തനങ്ങള്‍, ആല്‍ബങ്ങള്‍ തയ്യാറാക്കല്‍, പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിനു സഹായിക്കും
വൈകാരികബുദ്ധി (emotional intelligence)
ഗാര്‍ഡ്നറുടെ കണ്ടെത്തലുകള്‍ ഐ. ക്യൂ. സങ്കല്‍പത്തിന്റെ ആശയാടിത്തറ തകര്‍ത്തു. ഒരു മനുഷ്യന്റെ ജീവിതവിജയത്തില്‍ ഏറെ പങ്കുവഹിക്കുന്നത് വ്യക്ത്യാന്തരബുദ്ധിയും ആന്തരികവൈയക്തികബുദ്ധിയും ചേര്‍ന്ന വ്യക്തിപരബുദ്ധി (personal intelligence) ആണെന്ന് പീറ്റര്‍ സലോവെ, ജോണ്‍ മേയര്‍ എന്നിവര്‍ 1990 ല്‍ വെളിപ്പെടുത്തി. ഈ ബുദ്ധിയെ അവര്‍ വൈകാരികബുദ്ധി എന്നു വിശേഷിപ്പിച്ചു.
ഈ ബുദ്ധിയെ അഞ്ചു മണ്ഡലങ്ങളിലുള്ള കഴിവായി പീറ്റര്‍ സലോവെ വിശദീകരിച്ചു. അവ ഇവയാണ്.
- സ്വന്തം വൈകാരികതയെ കുറിച്ചു തിരിച്ചറിയല്‍
- വൈകാരികമായ നിയന്ത്രണശേഷി
- സ്വന്തം വൈകാരികതയെ ക്രമപ്പടുത്താനും ലക്ഷ്യപ്രാപ്തിക്കായി സ്വയം മുന്നേറാനുമുള്ള കഴിവ്
- മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാനുല്ള കഴിവ്
- ആരോഗയകരമായ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള കഴിവ്
വൈകാരികമാനം (emotional quotient - EQ)
ഡാനിയല്‍ ഗോള്‍മാന്‍ ഈ മേഖലയില്‍ ഒട്ടേറെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തുകയും ജീവിതവിജയത്തിന് വൈകാരികമാനമാണ് (Emotional Quotient - EQ) ഏറെ ആവശ്യമെന്ന് തെളിയിക്കുകയും ചെയ്തു. 1995 ല്‍ ഇദ്ദേഹമെഴുതിയ 'Emotional Intelligence' എന്ന പുസ്തകം പ്രശസ്തമാണ്.
മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിക്കാണാനുമുള്ള കഴിവ്, സഹകരണാത്മകത, അനുതാപം, പ്രതിപക്ഷബഹുമാനം, സമന്വയപാടവം, സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണല്‍, കൂടിയാലോചനകളിലൂടെ പൊതുധാരണകളില്‍ എത്തിച്ചേരല്‍, തീരുമാനങ്ങളെടുക്കല്‍, മറ്റുള്ളവരുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ മികച്ച വൈകാരികശേഷിയുടെ ലക്ഷണങ്ങളായി കരുതപ്പെടുന്നു. ആത്മപരിശോധന നടത്തല്‍, ലക്ഷ്യബോധം, വൈകാരികപക്വത, ജയപരാജയങ്ങളെ ആരോഗ്യകരമായി കാണല്‍, ആത്മനിയന്ത്രണം തുടങ്ങിയവയും വൈകാരികമാനത്തിന്റെ ഉള്ളില്‍ വരുന്നവയാണ്.
ആത്മബുദ്ധിമാനം (Spiritual Quotient - SQ)
സ്വന്തം ജീവിതലക്ഷ്യത്തെ കുറിച്ചുള്ള അന്വേഷണത്തിലൂടെ സ്വത്വത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ബുദ്ധിഘടകത്തെയാണ് ആത്മബുദ്ധിമാനം എന്നതിലൂടെ മാര്‍ഷലും സോഹലും ഉദ്ദേശിച്ചത്. ആത്മബുദ്ധിമാനത്തിന്റെ ഘടകങ്ങളായി കരുതപ്പെടുന്നത് ഇനിപ്പറയുന്നവയാണ്.

- സന്ദര്‍ഭാനുസരണം സ്വാഭാവികമായും അയവോടെയും പ്രതികരിക്കാനുള്ള കഴിവ്
- സ്വന്തം കഴിവിനെക്കുറിച്ചും പരിമിതികളെ കുറിച്ചുമുള്ള ഉയര്‍ന്ന ബോധം
- പ്രശ്നസന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി
- വേദനകളെ അഭിമുഖീകരിക്കാനും അവയെ സന്തോഷകരമായി പരിവര്‍ത്തിപ്പിക്കാനുമുള്ള കഴിവ്
- മൂല്യങ്ങളാലും കാഴ്ചപ്പാടുകളാലും പ്രചോദിതമാവാനുള്ള കഴിവ്
- മറ്റുള്ളവരുടെ വ്യക്തിത്വത്തെ മനസ്സിലാക്കാനും ആദരിക്കാനുമുള്ള കഴിവ്
- വൈവിധ്യങ്ങള്‍ പൊരുത്തപ്പെടുത്താനും അവയെ സമഗ്രമായി കാണാനുമുള്ള കഴിവ്
- എന്തുകൊണ്ട്, അങ്ങനെയെങ്കിലെന്ത് തുടങ്ങിയ ചോദ്യങ്ങളിലൂടെ അടിസ്ഥാനപരമായ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള കഴിവ്
- മാറിനിന്ന് കാര്യങ്ങള്‍ കാണാനും സ്വയം പ്രകടിപ്പിക്കാനുമുള്ള കഴിവ്
മുന്‍വര്‍ഷത്തെ ചോദ്യങ്ങള്‍
2009, 2010, 2011, 2012 വര്‍ഷങ്ങളില്‍ പരീക്ഷാഭവന്‍ നടത്തിയ വാര്‍ഷികപരീക്ഷയില്‍ വന്ന ചോദ്യങ്ങള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
this attempt is very helpful to ttc BEd students.congrates
ReplyDeleteThanks for your kind words. It gives us much energy to continue.
DeleteIt is a very good work. really helpful for all teacher trainees and researches.thank you.
ReplyDeletekindly write something about divergent thinking.
thank u
by vinodkumar perumbala
സര്‍,
ReplyDeleteകാസര്‍ഗോഡ് ഡയറ്റിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച വീദ്യാഭ്യാസ മനശ്ശാസ്ത്രം പാഠങ്ങള്‍ കോഴിക്കോട് ഡയറ്റിലെ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെട്ടു എന്ന് സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. ഒന്നാം വര്‍ഷവിദ്യാര്‍ത്ഥികള്‍ എല്ലാവരും രണ്ടു വിഷയങ്ങളും പാസായി. ബ്ലോഗിന് നന്ദി രേഖപ്പെടുത്തുന്നു.
ബ്ലോഗ് പ്രയോജനപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇക്കാര്യം അറിയിച്ചതിന് നന്ദി രേഖപ്പെടുത്തുന്നു. ഈ വര്‍ഷവും ഉള്ളടക്കം മെച്ചപ്പെടുത്തിക്കൊണ്ട് ഈ പേജ് തുടരും എന്നറിയിക്കട്ടെ....
DeleteVery concise and presice presentation...
ReplyDeleteVery useful...
sir can you send the powerpoint presentation please
ReplyDeleteVery useful
ReplyDeletePls apload importance of educational psychology
ReplyDeleteVery use full
ReplyDeleteThanks for this page please add സെക്കന്റ് യൂണിറ്റിലെ വികസമേഖലകൾ, അതിനുള്ള കാരണങ്ങൾ, പരിഹാരങ്ങൾ, എന്നിവ കൂടി ഉൾപ്പെടുത്തണം 🙏
ReplyDelete