ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Thursday, 10 December 2015

ഇക്കോക്ലബ്ബ് പ്രദര്‍ശനം

കന്നട ഡി എഡ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരിശീലനത്തിന്റെ ഭാഗമായി പരിസ്ഥിതി പ്രദര്‍ശനം നടന്നു. ഗ്രൂപ്പുളായി തിരിഞ്ഞ് മത്സരബുദ്ധിയോടെ നടത്തിയ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. ടീച്ചര്‍ എജുക്കേറ്റര്‍ ടി പുഷ്പയുടെ നിര്‍ദേശപ്രകാരമാണ് അധ്യാപകവിദ്യാര്‍ഥികള്‍ പ്രദര്‍ശനമൊരുക്കിയത്. ഔഷധസസ്യങ്ങള്‍, സസ്യങ്ങളുടെ വിവിധ ഭാഗങ്ങള്‍, പഴയ ഉപകരണങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിന് മാറ്റു കൂട്ടി.
പ്രദര്‍ശനം ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ടീച്ചര്‍ എജുക്കേറ്റര്‍ നാരായണന്‍ ദേലമ്പാടി അധ്യക്ഷനായിരുന്നു. ടീച്ചര്‍ എഡുക്കേറ്റര്‍ ടി പുഷ്പ ആശംസകള്‍ നേര്‍ന്നു. എ യു ശില്‍പ സ്വാഗതം പറഞ്ഞു. പ്രൈമറി വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി പേര്‍ പ്രദര്‍ശനം കണ്ടു.









No comments:

Post a Comment