ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Wednesday, 25 November 2015

ക്ലസ്റ്റര്‍ പരിശീലനം - മൊഡ്യൂള്‍ നിര്‍മാണം

28.11.2015 ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തിന്റെ മൊഡ്യൂള്‍ നിര്‍മാണം രണ്ടു കേന്ദ്രങ്ങളിലായി നടന്നു. ഹൈസ്കൂള്‍ വിഭാഗം കാസര്‍ഗോഡ് അനക്സിലും പ്രൈമറി വിഭാഗം ഹോസ്ദുര്‍ഗ് ബി ആര്‍ സി യിലും നടന്നു. അനക്സില്‍ നടന്ന പരിശീലനം ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി ഇ ഒ വേണുഗോപാലന്‍ അധ്യക്ഷനായിരുന്നു. ഡി ഇ ഒ മഹാലിംഗേശ്വര്‍ രാജ് , ആര്‍ എം എസ് എ ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശ്രീനിവാസ്, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ പി ഭാസ്കരന്‍, ഡോ. പി വി പുരുഷോത്തമന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഹോസ്ദുര്‍ഗില്‍ നടന്ന ശില്പശാല എസ് എസ് എ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എം ബാലന്‍ ഉദ്ഘാടനം ചെയ്തു. എ ഇ ഒ മാരായ പ്രകാശന്‍, സദാനന്ദന്‍ എന്നിവര്‍ സംബന്ധിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി ടി ആര്‍ ജനാര്‍ദനന്‍ പരിശീലനത്തിന് നേത‍ൃത്വം നല്‍കി.




No comments:

Post a Comment