31.10.2015 ന് നടന്ന ക്ലസ്റ്ററിലൂടെ കാസര്‍ഗോഡ് ഡയറ്റും ഐ ടി @ സ്കൂളും ചേര്‍ന്ന് രൂപം കൊടുത്ത TERMS എന്ന ബൃഹത്ത് പദ്ധതി അധ്യാപകരെ പരിചയപ്പെടുത്തി. ഡിജിറ്റല്‍ സാമഗ്രികള്‍ കണ്ടെത്താനും നിര്‍മിക്കാനും പ്രയാസപ്പെടുന്ന അധ്യാപകരെ സംബന്ധിച്ച് ഇതൊരു വലിയ അനുഗ്രഹമാണെന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ചേര്‍ത്തിരിക്കുന്ന സാമഗ്രികള്‍ പരിശോധിച്ച് ഏതൊക്കെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്ന ലഘുചര്‍ച്ച പല കേന്ദ്രങ്ങളിലും നടന്നു. നിര്‍ദേശങ്ങള്‍ അറിയിക്കാനുള്ള മെയില്‍ ഐ ഡി, ഫോണ്‍ നമ്പര്‍ എന്നിവ പരിചയപ്പെടുത്തി. മെച്ചപ്പെട്ട സാമഗ്രികള്‍ കൈയിലുള്ളവര്‍ അവ മെയില്‍ ചെയ്തോ അവയുടെ സ്രോതസ്സിനെ സംബന്ധിച്ച വിവരം നല്‍കിയോ പദ്ധതി മെച്ചപ്പെടുത്താന്‍ അധ്യാപകരുടെ സഹകരണം തേടിക്കൊണ്ടാണ് സെഷന്‍ സമാപിച്ചത്. കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിവിധ ഹൈസ്കൂള്‍ പരിശീലന കേന്ദ്രങ്ങള്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, ആര്‍ എം എസ് എ അസി. പ്രോജക്റ്റ് ഓഫീസര്‍ ശ്രീനിവാസ്. ഡയറ്റ് ഇ ടി സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ഉപജില്ലാ കേന്ദ്രങ്ങള്‍ എ ഇ ഒ മാര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ പി ഭാസ്കരന്‍, ടി എം രാമനാഥന്‍, ടി ആര്‍ ജനാര്‍ദ്ദനന്‍, ഡോ. രഘുറാം ഭട്ട്, കെ വിനോദ്കുമാര്‍, എം വി ഗംഗാധരന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു
TERMS ന്റെ അഡ്രസ് : termsofdiet.blogspot.in
TERMS ന്റെ അഡ്രസ് : termsofdiet.blogspot.in
No comments:
Post a Comment