ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Saturday, 14 June 2014

വിദ്യാഭ്യാസ ആഫീസര്‍മാരുടെ യോഗം

 വിദ്യാഭ്യാസ ആഫീസര്‍മാരുടെ യോഗം


 
  കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ ആഫീസര്‍മാരുടെയോഗം IT@School ല്‍ വച്ചു നടന്നു.ഡിഡിഇ സി.രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പിവി കൃഷ്ണകുമാര്‍,ഐടി@സ്ക്കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍,   ഡിഇഒ മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാര്‍. ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ തുടങ്ങിയവര്‍ 04.06.2014 നു നടന്ന യോഗത്തില്‍ പങ്കെടുത്തു.

        ഒന്നാം ക്ലാസ്സിലെ പ്രവേശനം, പരിസ്ഥിതി ദിനാചരണം, പ്രവേശനോത്സവത്തിന്റെ അവലോകനം, സ്ക്കൂള്‍ വികസന പദ്ധതി 2014-15, പ്രതിമാസ പരിപാടികളുടെ രൂപീകരണം, മോണിറ്ററിംഗ് ഈ അക്കാദമിക വര്‍ഷം നടക്കേണ്ട പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഒന്നാം ക്ലാസ്സിലെ പ്രവേശനം, പരിസ്ഥിതി ദിനാചരണം, പ്രവേശനോത്സവത്തിന്റെ അവലോകനം എന്നിവ ഡിഡിഇ സി രാഘവന്‍ നടത്തി.  മോണിറ്ററിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പിവി കൃഷ്ണകുമാര്‍ അവതരിപ്പിച്ചു.  ഡയറ്റ് ലക്ചറര്‍ രാമചന്ദ്രന്‍ നായര്‍ ,  വേണു തുടങ്ങിയവര്‍ പ്രധാനാധ്യാപക പരിശീലന മൊഡ്യൂള്‍ പരിചയപ്പെടുത്തി, മുമ്പേ പറക്കാം പദ്ധതിയുടെ അവലോകനവും തുടര്‍പ്രവര്‍ത്തനങ്ങളും  ഡയറ്റ് ഫാക്കല്‍റ്റി പി.ഭാസ്ക്കരന്‍, ടിആര്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ അവതരിപ്പിച്ചു. ഡയറ്റ് ലക്ചറര്‍ കെ . വിനോദ് കുമാര്‍  BLEND ( Blog for dynamic educational network) പദ്ധതി അവതരിപ്പിച്ചു.

       മുമ്പേ പറക്കാം പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന ശേഷി വികസന പദ്ധതി സാക്ഷരം ജില്ലയിലെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. കാസറഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ബ്ലോഗ് ഉണ്ടാവുകയും അത് കൃത്യമായും ശാസ്ത്രീയമായും അപ്ഡേറ്റു ചെയ്യുകയും ആവശ്യമായ ടെക്നിക്കല്‍ സപ്പോര്‍ട്ട്, അക്കാദമിക പിന്തുണ എന്നിവ നല്‍കി അത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിമാറ്റുകയും ചെയ്യുന്ന തരത്തിലുള്ള BLEND ( Blog for Dynamic Educational Network) പദ്ധതി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നടത്താന്‍ തീരുമാനിച്ചു.


No comments:

Post a Comment