ഫ്ലാഷ് ന്യൂസ്

... 2017-18 അധ്യയനവ൪ഷത്തേക്ക് അധ്യാപക൪ക്കുള്ള അവധിക്കാല പരിശീലനത്തിന് മുന്നോടി ആയുളള ഡി ആര്‍ ജി പരിശീലനം 05.04.2017 മുതല്‍ 08.04.2017വരെ വിവിധ കേന്ത്രങളില്‍ വച്ച് നടത്തുന്നു...... യുപി വിഭാഗം അധ്യാപകര്‍ക്കുള്ള നാല് ദിവസത്തെ അവധിക്കാല ഐ സി ടി പരിശീലനം തിങ്കള്‍, 10 ഏപ്രല്‍ 2017 മുതല്‍ വിവിധ കേന്ത്രങളില്‍ വച്ച് നടക്കുന്നതാണ്.

Saturday, 17 November 2012

കമ്പ്യൂട്ടര്‍ പരിശീലനം കന്നഡയില്‍

ഡയറ്റിലെ കന്നഡ മീഡിയം അധ്യാപകവിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക കമ്പ്യൂട്ടര്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയായി. കന്നഡ മീഡിയത്തില്‍ തന്നെ പരിശീലനം നടത്താന്‍ ഐ.ടി.അറ്റ് സ്കൂളിലെ മാസ്റ്റര്‍ ട്രെയിനര്‍മാരായ ബര്‍ണാര്‍ഡ്, നാരായണ എന്നിവരുടെ സേവനം ലഭ്യമായി. കന്നഡയില്‍ കീബോര്‍ഡ് ക്രമീകരിക്കാനും അതുവഴി വിവരണം തയ്യാറാക്കല്‍, പ്രസന്റേഷന്‍ തയ്യാറാക്കല്‍, മെയില്‍ അയക്കല്‍, ശബ്ദം നല്‍കല്‍ തുടങ്ങിയവ നിര്‍വഹിക്കാനും കഴിഞ്ഞത് അധ്യാപകരാവാന്‍ തയ്യാറെടുക്കുന്ന പഠിതാക്കള്‍ക്ക് വലിയ ആത്മവിശ്വാസം പ്രദാനം ചെയ്തു. കൂടാതെ സൗണ്ട്, വീഡിയോ എന്നിവ എഡിറ്റ് ചെയ്യാനും ശബ്ദം, ചിത്രം, വീഡിയോ തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യാനും പഠിച്ചത് ഭാവിയിലെ അധ്യാപകരാവാനുള്ള അവരുടെ ശേഷി പതിന്മടങ്ങ് വര്‍ധിപ്പിച്ചതായി പഠിതാക്കള്‍ വിലയിരുത്തി.കമ്പ്യൂട്ടര്‍ പരിശീലനം കൂടി നേടി അധ്യാപകരാവാന്‍ തയ്യാറെടുക്കുന്ന പുതിയ തലമുറയെ പഴയ തലമുറയില്‍ പെട്ട തന്നെപ്പോലുള്ളവര്‍ അസൂയയോടെയാണ് വീക്ഷിക്കുന്നതെന്ന് കോഴ്സ് ഉദ്ഘാടനം ചെയ്ത ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.കമലാക്ഷന്‍ പറഞ്ഞു. ഇത്തരം സാങ്കേതികവിദ്യകള്‍ പുതിയ കാലത്തെ അധ്യാപനത്തില്‍ അനന്തസാധ്യതകള്‍ ഒരുക്കുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കന്നഡ ടീച്ചര്‍ എജുക്കേറ്റര്‍ കെ.വി.സത്യനാരായണറാവു അധ്യക്ഷത വഹിച്ചു. പി.വി.പുരുഷോത്തമന്‍, നാരായണ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment