ഫ്ലാഷ് ന്യൂസ്

... .ജില്ലയിലെ പ്രഥമാധ്യാപകർക്കുള്ള പരിശീലനം VISION 100 നവം൩൪ 24,25 വിവിധ കേന്ദ്രങ്ങളിൽ നടക്കും ....................... .SRADHA.പ്രഥമാധ്യാപകർക്കുള്ള പരിശീലനം.2017 ഡിസം൩൪.4,5 തീയ്യതികളിൽ നടക്കും ....

Wednesday, 21 November 2012

ഐ മാത്ത് ക്യാംപ് - 2012

ദേശീയ ഗണിതവര്‍ഷാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ഡയറ്റും എസ്.എസ്. എ യും ജില്ലാ മാത് സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഐ മാത് ഗണിതശാസ്ത്രക്യാംപ് - 2012 ശ്രദ്ധേയമായി. ജില്ലയിലെ 1500 ഓളം പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളും 225 ഓളം അധ്യാപകരും രണ്ടു ദിവസം നീണ്ടുനിന്ന സഹവാസക്യാംപില്‍ സജീവമായി പങ്കെടുത്തു. ജില്ലയിലെ 38 പഞ്ചായത്തുകളിലെയും 3 മുനിസിപ്പാലിറ്റികളിലെയും മുഴുവന്‍ യു. പി. സ്കൂള്‍ വിദ്യാര്‍ഥികളും ക്യാംപിന്റെ ഭാഗമായി. നവമ്പര്‍ 14, 15 തീയതികളില്‍ 21 കേന്ദ്രങ്ങളില്‍ ഒരേസമയത്ത് ഗണിതവിസ്മയത്തിന്റെ ആകാശങ്ങളിലൂടെ കുട്ടികള്‍ ഒരേ മനസ്സോടെ സഞ്ചരിക്കുകയായിരുന്നു. ഒരേസമയം നടന്ന ഇത്തരമൊരു കൂട്ടായ്മ കാസര്‍ഗോഡ് ജില്ലയെ സംബന്ധിച്ച് പുതിയ ഒരനുഭവമായിരുന്നു.

 ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം കുന്നുംകൈ യു. പി. സ്കൂളില്‍ വെച്ചു നടന്നു. കാസര്‍ഗോഡ് ഡപ്യൂട്ടി കളക്ടര്‍ ആണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. ഡി. ഡി. ഇ, ഡയറ്റ് പ്രിന്‍സിപ്പല്‍, ഡി.ഇ.ഒ മാര്‍, എ. ഇ. ഒ മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കുട്ടികളില്‍ ചിന്തയുടെ ഗണിതവല്‍കരണം വികസിപ്പിക്കുന്നതില്‍ ക്യാംപ് വലിയ പങ്കു വഹിച്ചു.

No comments:

Post a Comment