ഫ്ലാഷ് ന്യൂസ്

... പട്ടിക വ൪ഗ്ഗ വിദ്യാരത്ഥികളുടെ സമഗ്ര വികസനത്തിനായുള്ള സവിശേഷ കായിക പഠന ക്യാ൩് കാസര്‍ഗോഡ് ഡയറ്റില്‍ വച്ച് 30-09-2017 ന് ബഹൂ:കേരള റവന്യു വകുുപ്പ് മന്ത്രി ശ്രീ.ഇ. ചന്ത്രശേഖര൯ ഉദ്ഘാടനം ചെയ്യം.ചടങ്ങില്‍ ശ്രീ. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ . അധ്യക്ഷത വഹിക്കും..........

Wednesday, 25 July 2012

ഡയറ്റ് പ്ലാന്‍ രൂപീകരണം 
പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയില്‍ ഡയറ്റുകളുടെ ഘടനയും പ്രവര്‍ത്തനമേഖലയും പുനരാവിഷ്കരിച്ചുകൊണ്ട് ഡയറ്റുകളെ അധ്യാപക പരിശീലനമേഖലയിലെ മികവുറ്റ സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ആരംഭിച്ചു. ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്  ഡയറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നത്. കാസര്‍ഗോഡ് ഡയറ്റിന്റെ അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതികള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായുള്ള കണ്‍സല്‍ട്ടേറ്റീവ് വര്‍ക്ക്ഷോപ്പ് ഡയറ്റില്‍ 25.07.2012 ന് നടന്നു. ഡി.ഇ.ഒ.മാര്‍, എ.ഇ.ഒ പ്രതിനിധി, ടി.ടി.ഐ. പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാധ്യാപകര്‍, പ്രൈമറി-ഹൈസ്കൂള്‍ അധ്യാപകര്‍, ട്രെയിനര്‍മാര്‍, സാക്ഷരതാസമിതി പ്രതിനിധി, റിസോഴ്സ് ടീച്ചര്‍മാര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍, ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ.പി.രാജന്‍, കെ. രാമചന്ദ്രന്‍, പി.ഭാസ്കരന്‍, എം.വി. ഗംഗാധരന്‍, എം.ജലജാക്ഷി, അബ്ദുല്‍ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


സ്വാഗതം : ശ്രീ.കെ.രാമചന്ദ്രന്‍
ആമുഖഭാഷണം : ശ്രീ.സി.എം.ബാലകൃഷ്ണന്‍

ചര്‍ച്ചയ്ക്കുള്ള ആമുഖം : ശ്രീ.എം.വി.ഗംഗാധരന്‍
ആശംസ : ശ്രീ.പി.കെ.വേലായുധന്‍

ഗ്രൂപ്പ ചര്‍ച്ച
 
 ചര്‍ച്ച : ശ്രീ.കെ.വി.രാഘവന്‍


ഗ്രൂപ്പ് അവതരണം

No comments:

Post a Comment