ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Sunday 22 July 2012

വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും

      ഇന്ത്യയിലെ 6നും 14 നും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അവകാശമാക്കിക്കൊണ്ടുള്ള ഒരു നിയമം 2009 ആഗസ്റ്റ്  4 ന് പാര്‍ലമെന്റ് പാസ്സാക്കുകയുണ്ടായി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21A പ്രകാരമാണ് ഈ അവകാശം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. 2010 ഏപ്രില്‍ 1 ന് നിയമം നടപ്പിലാക്കിത്തുടങ്ങിയതോടെ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി പ്രഖ്യാപിച്ച 135 രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (RTE Act-2009) പൂര്‍ണരൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.

     ഇതിന്റെ തുടര്‍ച്ചയായി വിവിധ സംസ്ഥാനങ്ങള്‍ അതത് സംസ്ഥാനത്തിന് അനുയോജ്യമായ തരത്തില്‍ വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിച്ചു കൊണ്ടിരിക്കുകയാണ്. കേരളസംസ്ഥാനം രൂപം കൊടുത്ത ചട്ടങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

No comments:

Post a Comment