എജുക്കേഷന്‍ ടെക് നോളജി (ET) ഫാക്കല്‍ട്ടിയുടെ നേതൃത്വത്തില്‍ ടി.ടി.സി. വിദ്യാര്‍ഥികള്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം നടന്നു. വിവരസാങ്കേതികവിദ്യ ക്ലാസ്റൂം പഠനത്തില്‍ പ്രയോഗിക്കുന്നതിനുള്ള വിവിധ സാധ്യതകളാണ് അഞ്ചുദിവസം നീണ്ടുനിന്ന പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കന്നട , മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്ക് വെവ്വേറെയാണ് പരിശീലനം നല്‍കിയത്. ഐ.ടി@സ്കൂളിലെ മാസ്റ്റര്‍ ട്രെയിനര്‍മാരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്. ഐ.ടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറേറര്‍ മത്തായി മാസ്റ്റരുടെ അധ്യക്ഷതയില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന് പരിശീലനം ഉദ്ഘാടനം ചെയ്തു. ET ഫാക്കല്‍ട്ടി സീനിയര്‍ ലക്ചറര്‍ പി.വി.പുരുഷേത്തമന്, ലക്ചറര്‍ സുരേഷ് കോക്കോട്ട് എന്നിവര്‍ നേതൃത്വം നല്കി.