ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

പരിസരദിനാചരണം

     മാവിന്‍തൈകള്‍ നടല്‍, പരിസര ക്ലാസ്, പോസ്റ്റര്‍ പ്രദര്‍ശനം എന്നിങ്ങനെ വൈവിവിധ്യമാര്‍ന്ന പരിപാടികള്‍ ഇതിന്റെ ഭാഗമായി നടന്നു. 
ശ്രീ. പി.വി.പുരുഷോത്തമന്‍ മാവിന്‍തൈ നട്ട് ഉദ്ഘാടനം നിര്‍വഹിക്കുന്നു
എന്‍.എസ്.എസ്.കോര്‍ഡിനേറ്റര്‍ ശ്രീ.ഡോ.രഘുറാം ഭട്ട് സ്വാഗതം നേരുന്നു
ശ്രീ.പ്രവീണ്‍ (നൈതല്‍)ക്ലാസെടുക്കുന്നു.














വായനാവാരാചരണം
വായനാവാരത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ടി.ടി.ഐ.കളെ സംഘടിപ്പിച്ചുകൊണ്ട് വിപുലമായ വായനാപ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം നടന്നത്. ശിശുകേന്ദ്രിതവും പ്രവര്‍ത്തനാധിഷ്ഠിതവുമായ പഠനത്തിന്റെ എക്കാലത്തെയും മാതൃകകളിലൊന്നായി കരുതപ്പെടുന്ന ജപ്പാനിലെ റ്റോമോ സ്കൂളിന്റെ അനുഭവങ്ങള്‍ ഹൃദ്യമായി അവതരിപ്പിക്കുന്ന "ടോട്ടോച്ചാന്‍" എന്ന പുസ്തകത്തിന്റെ സംയുക്തവായന എല്ലാ ടി.ടി.ഐ.കളിലും നടന്നു. ഇതിന്റെ സമാപനം കറിച്ചുകൊണ്ട് ഡയറ്റില്‍ നടന്ന സെമിനാര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ.സി.എം.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ ലക്ചറര്‍ ശ്രീ.എ.മധുസൂദനന്‍ ചടങ്ങില്‍ സ്വാഗതമാശംസിച്ചു. നായമ്മാര്‍മൂല ടി.ടി.ഐ. പ്രിന്‍സിപ്പല്‍ ശ്രീ.കുഞ്ഞിരാമന്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ ടി.ടി.ഐ.കളിലെ വിദ്യാര്‍ഥികളും അധ്യാപകരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ശ്രീ.പി.വി.പുരുഷോത്തമന്‍ മോഡറേറ്ററായിരുന്നു.
ശ്രീ.സി.എം.ബാലകൃഷ്ണന്‍ ഉട്ഘാടനം ചെയ്യുന്നു
  
ശ്രീ.എ.മധുസൂദനന്‍

ശ്രീ.കുഞ്ഞിരാമന്‍ മാസ്റ്റര്‍

ശ്രീ.പി.വി.പുരുഷോത്തമന്‍

ശ്രീ.എം.വി.ഗംഗാധരന്‍