ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Thursday, 6 August 2015

പ്രവൃത്തിപരിചയം - ഡി ആര്‍ ജി

പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട് സ്കൂളില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഡയറ്റ് വിവിധ ഉപജില്ലകളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഏകദിന കോഴ്സിന്റെ ഡി ആര്‍ ജി പരിശീലനം ജി എം യു പി കാസര്‍ഗോഡ് നടന്നു.
ഡയറ്റ് ഫാക്കല്‍ട്ടി ടി ആര്‍ ജനാര്‍ദ്ദനന്‍ സ്വാഗതമോതി. ഡിഇഒ ഇ വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എഇഒ രവീന്ദ്രനാഥ റാവു അധ്യക്ഷനായിരുന്നു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍, ഡി ആര്‍ ജി മാര്‍ തുടങ്ങിയവര്‍  പങ്കെടുത്തു. ഭാര്‍ഗവിക്കുട്ടി ടീച്ചര്‍ നന്ദി പറഞ്ഞു.
 പരിശിലനത്തിന് സീനിയര്‍ ലക്ചറര്‍ ടി ആ ര്‍ ജനാര്‍ദ്ദനന്‍, ആര്‍ പി മാരായ ബെന്നി, ഹരി എന്നിവര്‍ നേതൃത്വം നല്‍കി.





No comments:

Post a Comment