ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Thursday, 18 December 2014

ബ്ലോഗ് പറയും സ്കൂള്‍ വിശേഷങ്ങള്‍

2014 ഡിസംബര്‍ 19 ന്റെ മാതൃഭൂമി കാഴ്ചയില്‍ പി പി ലിബീഷ് കുമാര്‍ എഴുതിയ വാര്‍ത്ത ചുവടെ

പ്രധാനാധ്യാപകര്‍ക്ക് ബ്ലോഗ് പരിശീലനം


ബ്ലോഗിന്റെ സാങ്കേതികവശങ്ങളെ കുറിച്ചും അതില്‍ പോസ്റ്റിങ്ങ് നടത്തുന്ന രീതിയെ കുറിച്ചും പ്രധാനാധ്യാപകര്‍ അറിയുന്നത് ഉചിതമാണ്. അത്യാവശ്യഘട്ടങ്ങളില്‍ പോസ്റ്റിങ്ങുംഎഡിറ്റിങ്ങും നടത്താന്‍ ഇതവരെ പ്രാപ്തരാക്കും. സ്കൂള്‍ബ്ലോഗിന്റെ സജീവത തുടര്‍ന്നും നിലനിര്‍ത്താനും ഇതു പ്രയോജനപ്പെടും.
ഈ ലക്ഷ്യം മുന്‍നിര്‍ത്തി ജില്ലയിലെ മുഴുവന്‍ എല്‍ പി, യു പി, ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍ക്കായി ഒരുദിവസത്തെ ബ്ലോഗ് പരിശീലനം സംഘടിപ്പിക്കുകയാണ്. ഹൈസ്കള്‍ പ്രധാനാധ്യാപകര്‍ വിദ്യാഭ്യാസജില്ലാ കേന്ദ്രങ്ങളിലും എല്‍ പി, യു പി പ്രധാനാധ്യാപകര്‍ ഉപജില്ലാ കേന്ദ്രങ്ങളിലുമാണ് പങ്കെടുക്കേണ്ടത്. ഓരോ ബാച്ചിലും ആരൊക്കെയാണ് പങ്കെടുക്കേണ്ടത് എന്ന കാര്യം ബന്ധപ്പെട്ട ഡി ഇ ഒ മാരും എ ഇ ഒ മാരും തീരുമാനിച്ച് ഉടന്‍തന്നെ അധ്യാപകരെ അറിയിക്കുന്നതായിരിക്കും. ഒരു ബാച്ചില്‍  ശരാശരി 20 പേരാണ് പങ്കെടുക്കേണ്ടതാണ്.
പരിശീലനത്തിനു വരുന്ന പ്രധാനാധ്യാപകര്‍ ഉബുണ്ടു ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുമായാണ് പരിശീലനത്തിന് എത്തേണ്ടത്.
ബന്ധപ്പെട്ട പരശീലനകേന്ദ്രങ്ങളുടെ പ്രധാനാധ്യാപകര്‍ കമ്പ്യൂട്ടര്‍ ലാബും പ്രവര്‍ത്തനക്ഷമമായ കമ്പ്യൂട്ടറുകളും എല്‍ സി ഡിയും സ്കൂളിലെ ജനറേറ്ററും ബന്ധപ്പെട്ട ദിവസങ്ങളില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തും.