ഫ്ലാഷ് ന്യൂസ്
Thursday, 18 December 2014
പ്രധാനാധ്യാപകര്‍ക്ക് ബ്ലോഗ് പരിശീലനം
ബ്ലോഗിന്റെ
സാങ്കേതികവശങ്ങളെ കുറിച്ചും
അതില്‍ പോസ്റ്റിങ്ങ് നടത്തുന്ന
രീതിയെ കുറിച്ചും പ്രധാനാധ്യാപകര്‍
അറിയുന്നത് ഉചിതമാണ്.
അത്യാവശ്യഘട്ടങ്ങളില്‍
പോസ്റ്റിങ്ങുംഎഡിറ്റിങ്ങും
നടത്താന്‍ ഇതവരെ പ്രാപ്തരാക്കും.
സ്കൂള്‍ബ്ലോഗിന്റെ
സജീവത തുടര്‍ന്നും നിലനിര്‍ത്താനും
ഇതു പ്രയോജനപ്പെടും.
ഈ
ലക്ഷ്യം മുന്‍നിര്‍ത്തി
ജില്ലയിലെ മുഴുവന്‍ എല്‍ പി,
യു
പി,
ഹൈസ്കൂള്‍
പ്രധാനാധ്യാപകര്‍ക്കായി
ഒരുദിവസത്തെ ബ്ലോഗ് പരിശീലനം
സംഘടിപ്പിക്കുകയാണ്.
ഹൈസ്കള്‍
പ്രധാനാധ്യാപകര്‍ വിദ്യാഭ്യാസജില്ലാ
കേന്ദ്രങ്ങളിലും എല്‍ പി,
യു
പി പ്രധാനാധ്യാപകര്‍ ഉപജില്ലാ
കേന്ദ്രങ്ങളിലുമാണ്
പങ്കെടുക്കേണ്ടത്.
ഓരോ
ബാച്ചിലും ആരൊക്കെയാണ്
പങ്കെടുക്കേണ്ടത് എന്ന കാര്യം
ബന്ധപ്പെട്ട ഡി ഇ ഒ മാരും എ
ഇ ഒ മാരും തീരുമാനിച്ച്
ഉടന്‍തന്നെ അധ്യാപകരെ
അറിയിക്കുന്നതായിരിക്കും. ഒരു ബാച്ചില്‍
ശരാശരി
20 പേരാണ് പങ്കെടുക്കേണ്ടതാണ്.
പരിശീലനത്തിനു
വരുന്ന പ്രധാനാധ്യാപകര്‍
ഉബുണ്ടു ഓപ്പറേറ്റിങ്ങ്
സിസ്റ്റം ഇന്‍സ്റ്റാള്‍
ചെയ്ത കമ്പ്യൂട്ടറുമായാണ്
പരിശീലനത്തിന് എത്തേണ്ടത്.
ബന്ധപ്പെട്ട
പരശീലനകേന്ദ്രങ്ങളുടെ
പ്രധാനാധ്യാപകര്‍ കമ്പ്യൂട്ടര്‍
ലാബും പ്രവര്‍ത്തനക്ഷമമായ
കമ്പ്യൂട്ടറുകളും എല്‍ സി
ഡിയും സ്കൂളിലെ ജനറേറ്ററും
ബന്ധപ്പെട്ട ദിവസങ്ങളില്‍
ലഭ്യമാണെന്ന് ഉറപ്പുവരുത്തും.
Monday, 24 November 2014
ജി എച്ച് എസ് എസ് അടൂര്‍
മണ്ണില്‍ പൊന്നുവിളയിച്ച് 'കുട്ടിപ്പൊലീസ് '; ജനകീയ കൂട്ടായ്‌മയായി കൊയ്‌ത്തുത്സവം
'എല്ലാരും പാടത്ത് സ്വര്‍ണം വിതച്ചു
ഏനെന്റെ പാടത്ത് സ്വപ്നം വിതച്ചു
സ്വര്‍ണം വിളഞ്ഞതും നൂറുമേനി
സ്വപ്നം വിളഞ്ഞതും നൂറുമേനി'
ശരിയാണ്. കുന്നുകള്‍ ഇടിച്ചുനിരത്തി കെട്ടിടങ്ങളും ഫ്ളാറ്റുകളും കെട്ടിപ്പൊക്കി പണം കൊയ്യാനുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി വ്യാപകമാകുന്ന കാലത്താണ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ്മ മണ്ണില്‍ വിത്തിട്ട് നൂറുമേനി വിളയിച്ചത്. ആഗസ്‌റ്റ് രണ്ടിനാണ് അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന ഒരേക്കര്‍ പാടത്ത് ഇവര്‍ കൃഷിയിറക്കിയത്.
അത്യുല്‍പാദനശേഷിയുള്ള 'ജ്യോതി' വിത്തുപയോഗിച്ച് ഒറ്റ ഞാര്‍ കൃഷിരീതിയാണ്
അവലംബിച്ചത്. സാധാരണ ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാന്‍ 30 കിലോ
നെല്‍വിത്ത്
വേണമെന്നിരിക്കേ ഒറ്റ ഞാറിന് ഒരേക്കറില്‍ രണ്ടു കിലോ വിത്ത് മതി. പത്ത്
ദിവസം മൂപ്പുള്ള ഞാര്‍ ഒരടി വിട്ടാണ് പറിച്ചുനട്ടത്.
ഇതുമൂലം
കീടശല്യം കുറഞ്ഞു. കളകള്‍ എളുപ്പത്തില്‍ പറിക്കാനും സാധിച്ചു.
പറിച്ചുനട്ട്നൂറ്റിപത്താം ദിവസമാണ് കൊയ്‌തത്. ഏകദേശം പന്ത്രണ്ട് ക്വിന്റല്‍
നെല്ല് മെതിയന്ത്രത്തിന്റെ സഹായത്തോടെ വേര്‍തിരിച്ചെടുത്തു. കൂടുതല്‍
ഉയരത്തില്‍ വളരാത്തതിനാല്‍ ഞാറ് പാടത്ത് മറിഞ്ഞ് വീണ് നെല്‍മണികള്‍
നശിക്കുന്ന പതിവും ഇവിടെ ഉണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ പ്രതീക്ഷ
പ്രവര്‍ത്തകരുടെയും 'കുട്ടിപ്പൊലീസു'കാരുടെയും പരിചരണവുമുണ്ടായിരുന്നു.
മണ്ണില്‍ പൊന്നുവിളയിക്കാന്‍ എല്ലാം മറന്ന് ഒത്തുകൂടിയപ്പോള്‍ സഫലമായത് ഒരു
നാടിന്റെ കാര്‍ഷിക സംസ്‌കാരമാണ്. പഴയതലമുറ കൂടെ കൊണ്ടുനടന്നതും പുതിയ
തലമുറക്ക് അന്യമായതുമായ കാര്‍ഷിക സംസ്‌കാരം തിരിച്ചുകൊണ്ടുവരാനുള്ള
തീരുമാനം അഡൂര്‍ പാടത്ത്
യാഥാര്‍ത്ഥ്യമാവുകയായിരുന്നു. തരിശായി
കിടന്ന പാടം ഒരു കൂട്ടായ്‌മയുടെ
നെല്‍ക്കതിരുകള്‍ കൊണ്ട് പച്ചപ്പായപ്പോള്‍ പര്യാപ്‌തതയിലൂന്നിയ ഒരു
നാടിന്റെ വികസന വിപ്ലവം പൂവണിയുകയായിരുന്നു. മണ്ണിന്റെയും പ്രകൃതിയുടെയും
മാറ്റം കണ്ടറിഞ്ഞ് പച്ചത്തത്തകളും കിളികളും
പൂമ്പാറ്റകളും പാടത്ത് ഉത്സവമേളം തീര്‍ക്കുകയായിരുന്നു. പച്ചപ്പട്ട് പുടവ
ചാര്‍ത്തിയ മാതിരി പ്രകൃതിരമണീയതയുടെ സൌന്ദര്യത്തിന് ആക്കം
കൂട്ടുകയായിരുന്നു. തരിശുനിലം പൊന്നണിഞ്ഞപ്പോള്‍ എസ്.പി.സി.
കേഡറ്റുകള്‍ക്ക് പ്രവര്‍ത്തനാനുഭവമായി കിട്ടിയത് അവരുടെ ഭാവി
ജീവിതത്തിലേക്കുള്ള മഹത്തായ ഒരു പാഠമാണ്.
ഉപഭോക്തൃരീതികളെ പഴിപറഞ്ഞ് കാലം കഴിക്കുന്നവര്‍ തിരിച്ചറിയണം അഡൂരിന്റെ
പുതിയ തലമുറയിലെ ഈ കൂട്ടായ്‌മയെ. ഓരോ നാടിന്റെയും
സാധ്യതകള്‍ക്കനുസരിച്ച് പ്രാദേശിക ഇടപെടലുകള്‍ ഉണ്ടായാല്‍
സ്വയംപര്യാപ്‌തമായ
ഒരു കാര്‍ഷിക സംസ്‌കാരം നമ്മുടെ നാട്ടില്‍ ഉണ്ടാകും.
തരിശുഭൂമി കൃഷിഭൂമിയാക്കുകയെന്നത് ശ്രമകരമായ ദൌത്യമാണ്. പക്ഷെ,
താല്‍പര്യവും സജീവ ഇടപെടലും ഏത് ശ്രമകരമായ ദൌത്യത്തെയും
വിജയത്തിലെത്തിക്കും. നെല്‍കൃഷിയെ പരിചയമില്ലാത്തവര്‍ക്ക് അഡൂരിലെ
കൂട്ടായ്മ നല്‍കുന്നത്
അനുഭവ സമ്പത്ത് നിറഞ്ഞ പുതിയ പാഠമാണ്. കര്‍ഷകാനുഭവങ്ങളും ശാസ്ത്രീയ
നിര്‍വചനങ്ങളും ആനുപാതികമായി ഒത്തുകൂടിയപ്പോള്‍ അഡൂരിലെ
നെല്‍പാടത്തില്‍ നെല്‍ക്കതിരുകള്‍ സമൃദ്ധിയോടെ വിളഞ്ഞു. 120 ദിവസത്തെ
ആവേശത്തിനും അധ്വാനത്തിനും പരിസമാപ്‌തിയായി നടത്തിയ
കൊയ്‌ത്തുത്സവം യഥാര്‍ത്ഥത്തില്‍ നാടിന്റെ ഉത്സവമായി മാറുകയായിരുന്നു.
വിവിധ മേഖലകളില്‍ നിന്നായി എത്തിയവര്‍ കതിരണിഞ്ഞ പാടത്തേക്കിറങ്ങിയപ്പോള്‍
അതൊരു ഉത്സവാനുഭവമായി. അതില്‍ ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍,
അധ്യാപകര്‍, കര്‍ഷകര്‍,
വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍, പ്രതീക്ഷ പ്രവര്‍ത്തകര്‍, നാട്ടുകാര്‍
എന്നിങ്ങനെയുണ്ടായി. കൃഷിയിറക്കിയത് മുതലുള്ള വിവിധഘട്ടങ്ങളുടെ
ഫോട്ടോപ്രദര്‍ശനവും ഒരുക്കിയിരുന്നു.
കൊയ്‌ത്തുത്സവം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്‌തു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.പി.ടി.എ. പ്രസിഡന്റ് സി.കെ. കുമാരന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി.ഉഷ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് അംഗം രത്തന്‍ കുമാര്‍ പാണ്ടി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ രാഗവേന്ദ്ര, ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, വ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ് സെക്രട്ടറി എം.പി.മൊയ്‌തു, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് എ.ധനഞ്ജയന്‍, പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പ്രകാശ് പാണ്ടി, സെക്രട്ടറി സുനില്‍, അഗ്രികള്‍ച്ചറല്‍ അസിസ്‌റ്റന്റ് പ്രകാശ, അധ്യാപകരായ കൃഷ്‌ണപ്പ, രാജാറാമ, കര്‍ഷകനും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ മാധോജി റാവു, അടുക്കം മുഹമ്മദ് ഹാജി, ഡി. കുഞ്ഞമ്പു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.ഒ. എ. ഗംഗാധരന്‍ സ്വാഗതവും എ.സി.പി.ഒ. പി.ശാരദ നന്ദിയും പറഞ്ഞു.
ഏനെന്റെ പാടത്ത് സ്വപ്നം വിതച്ചു
സ്വര്‍ണം വിളഞ്ഞതും നൂറുമേനി
സ്വപ്നം വിളഞ്ഞതും നൂറുമേനി'
ശരിയാണ്. കുന്നുകള്‍ ഇടിച്ചുനിരത്തി കെട്ടിടങ്ങളും ഫ്ളാറ്റുകളും കെട്ടിപ്പൊക്കി പണം കൊയ്യാനുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി വ്യാപകമാകുന്ന കാലത്താണ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ്മ മണ്ണില്‍ വിത്തിട്ട് നൂറുമേനി വിളയിച്ചത്. ആഗസ്‌റ്റ് രണ്ടിനാണ് അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന ഒരേക്കര്‍ പാടത്ത് ഇവര്‍ കൃഷിയിറക്കിയത്.
![]() |
കൃഷിയുടെ വിവിധഘട്ടങ്ങളുടെ ഫോട്ടോപ്രദര്‍ശനം |
![]() |
മെതിയന്ത്രം ഉപയോഗിച്ച് നെല്ല് വേര്‍തിരിക്കുന്നു |
![]() |
കട്ടിപ്പൊലീസുകാര്‍ കുട്ടിക്കര്‍ഷകരായപ്പോള്‍...! |
കൊയ്‌ത്തുത്സവം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്‌തു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.പി.ടി.എ. പ്രസിഡന്റ് സി.കെ. കുമാരന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി.ഉഷ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് അംഗം രത്തന്‍ കുമാര്‍ പാണ്ടി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ രാഗവേന്ദ്ര, ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, വ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ് സെക്രട്ടറി എം.പി.മൊയ്‌തു, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് എ.ധനഞ്ജയന്‍, പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പ്രകാശ് പാണ്ടി, സെക്രട്ടറി സുനില്‍, അഗ്രികള്‍ച്ചറല്‍ അസിസ്‌റ്റന്റ് പ്രകാശ, അധ്യാപകരായ കൃഷ്‌ണപ്പ, രാജാറാമ, കര്‍ഷകനും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ മാധോജി റാവു, അടുക്കം മുഹമ്മദ് ഹാജി, ഡി. കുഞ്ഞമ്പു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.ഒ. എ. ഗംഗാധരന്‍ സ്വാഗതവും എ.സി.പി.ഒ. പി.ശാരദ നന്ദിയും പറഞ്ഞു.
( അവലംബം : http://www.ghssadoor.blogspot.in/ )
Saturday, 22 November 2014
" ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്...."
തച്ചങ്ങാട് സ്കൂളിന്റെ ബ്ലോഗില്‍ വന്ന ഈ കുറിപ്പ് ഡയറ്റിന് കിട്ടിയ വലിയ അംഗീകാരമായി കാണുന്നു. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ ബഹുമാനപ്പെട്ട ഡിഡിഇ സി രാഘവന്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഒരു കുട്ടിയില്‍ നിന്നും വന്ന ഈ സ്വാഭാവിക പ്രതികരണം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്ന അബ്ദുള്‍ ജമാല്‍ മാഷിന് പ്രത്യേക അഭിനന്ദനം
പഠനത്തില്‍
അത്രയൊന്നും മിടുക്കനല്ലാത്ത
ഒരു കുട്ടിയുടെ ചോദ്യമാണ്
ഈ കുറിപ്പിലേക്ക് നയിച്ചത്.
STEPS ന്റെ
ഭാഗമായ രണ്ടാം യൂണിറ്റ്
ടെസ്റ്റ് കഴിഞ്ഞ് ഇംഗ്ലീഷിന്റെ
ഉത്തരക്കടലാസുകള്‍ വിതരണം
ചെയ്യുകയായിരുന്നു.
അപ്പോഴാണ്
അതേ പരീക്ഷയുടെ ചോദ്യപ്പേപ്പറുമായി
അവന്‍ എന്റെ മുമ്പിലെത്തിയത്.
ചോദ്യപ്പേപ്പറിന്റെ
ഏറ്റവും മുകളിലായി അച്ചടിച്ച
വാചകം ചൂണ്ടിക്കാണിച്ചു
അവന്‍ ചോദിച്ചു.
"സര്‍
എന്തണ് ഈ DIET"
ചോദ്യം കേട്ട് ക്ലാസിലെ മറ്റ് കുട്ടികളും ആകാംക്ഷയോടെ എന്നെ നോക്കുന്നത് കണ്ടപ്പോള്‍ DIET നെക്കുറിച്ചു ഞാന്‍ ക്ലാസില്‍ പൊതുവായി തന്നെ വിശദീകരണം നല്‍കി. ശേഷം ഈ ചര്‍ച്ചക്ക് തുടക്കമിട്ട കുട്ടിയെ അഭിനന്ദിക്കാനും മറന്നില്ല. പിന്നീട് ഈ പരീക്ഷകളെ കുറിച്ചുള്ള അവരുടെ അഭിപ്രായം ആരാഞ്ഞു. അവരുടെ പ്രതികരണങ്ങളെല്ലാം ഏകസ്വഭാവമുള്ളവയായിരുന്നു. ഒരു പൊതുപരീക്ഷയുടെ ഗൗരവത്തിലാണ് അവര്‍ ഇതിനെ കാണുന്നത്. അവസാന പിരീഡ് ആയിരുന്നു. ചര്‍ച്ചകളും പ്രതികരണങ്ങളും ഏറെക്കുറെ അവസാനിക്കാറായപ്പോള്‍, മറ്റൊരു കുട്ടി വേറൊരു ചോദ്യവുമായി മുന്നോട്ടു വന്നു.

"സര്‍....ഇത്
പോലെയുള്ള പരീക്ഷകള്‍ കഴിഞ്ഞ
വര്‍ഷങ്ങളിലും ഉണ്ടായിരുന്നോ?"
"ഇല്ല.
ഡയറ്റിന്റെ
മേല്‍നോട്ടത്തില്‍ ആദ്യമായാണ്
ഇങ്ങിനെ ഏകീകൃത സ്വഭാവത്തില്‍
പരീക്ഷ നടക്കുന്നത്"
.
ചോദ്യങ്ങളും മറുപടികളുമായി സമയം നീങ്ങിയത് അറിഞ്ഞില്ല.
ദേശീയ ഗാനത്തിനുള്ള ബെല്ലടിച്ചു. ദേശീയ ഗാനവും കഴിഞ്ഞ്, 5 മിനുട്ട് ഇടവേളക്കായി ( പത്താംതരക്കാര്‍ക്ക് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ക്ലാസ് സമയം) പുറത്തേക്ക് ഓടുന്നതിനിടയില്‍ കുട്ടികളില്‍ ആരോ ഒരാള്‍ വിളിച്ച് പറയുന്നത് കേട്ടു....
" ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്..............."
****************************
5മണി വരെയുള്ള ക്ലാസും കഴിഞ്ഞ്, ട്രെയിനും കാത്ത് പള്ളിക്കര റെയില്‍വെ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍, ക്ലാസിലുണ്ടായ അവസാന കമന്റ് എന്റെ മനസ്സിലേക്ക് വീണ്ടും എത്തി......
" ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്..............."
ശരിയാണ്...... എന്റെ സ്കൂള്‍, കോളേജ് ജീവിത ഓര്‍മ്മകളില്‍ എവിടെയും ഡയറ്റിന് ഒരിടം കാണുന്നില്ല. അദ്ധ്യാപന പരിശീലന സമയത്താണെന്ന് തോന്നുന്നു ഈ വാക്ക് പരിചയപ്പെടുന്നത്. പക്ഷ, ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. ഒരു പത്താം ക്ലാസുകാരന്റെ ജീവിതത്തിലേക്ക് പ്രായോഗികതയോടെ കടന്ന് വരാന്‍ കാസറഗോഡ് ഡയറ്റിന് കഴിഞ്ഞു. തികച്ചും സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവും തന്നെ.....ഇതിന് ചുക്കാന്‍ പിടിച്ചവര്‍ ആരായാലും, അവര്‍ക്ക് വേണ്ടി ഞാന്‍ ആദരപൂര്‍വ്വം, അതിലേറെ അഭിമാനപൂര്‍വ്വം ഞാന്‍ ഈ കൊച്ചുമനസ്സിന്റെ നിഷ്കളങ്ക പ്രതികരണം സമര്‍പ്പിക്കുന്നു.......
" ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്..............."
By ABDUL JAMAL
H.S.A ENGLISH
G.H.S THACHANGAD

ഓഫീസര്‍മാരുടെ റിവ്യൂ മീറ്റിങ്ങ്
ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പ്രതിമാസ റിവ്യൂ മീറ്റിങ്ങ് നടന്നു. ഐ ടി @ സ്കൂളില്‍ നടന്ന യോഗത്തില്‍ എ ഡി പി ഐ ജോണ്‍സ് വി ജോണ്‍ മുഖ്യാതിഥിയായിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ നടന്നുവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്രദ്ധേയമാണെന്നും അവ മറ്റു ജില്ലക്കാരെ കൂടി അറിയിക്കുന്നതിനുള്ള ശ്രമങ്ങള്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിഡിഇ സി രാഘവന്‍ അധ്യക്ഷനായിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ നടന്ന ബ്ലെന്റ് പദ്ധതി എ ഇ ഒ മാരുടെ പരിശീലനത്തില്‍ സംസ്ഥാനതലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ജില്ലയില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന പരിപാടി നടപ്പിലാക്കുന്നതിനുള്ള പദ്ധതിയെ കുറിച്ച് വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന SAVE ന്റെ പ്രവര്‍ത്തകര്‍ വിവരിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍, ഗ്രീന്‍ കമ്മ്യൂണിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ഷൗക്കത്ത് അലി ഏരോത്ത് എന്നിവര്‍ വടകര വിദ്യാഭ്യാസ ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡയറ്റ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ. എം ബാലന്‍, ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ രാമചന്ദ്രന്‍, ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ ഡോ. പി വി പുരുഷോത്തമന്‍, കെ രാമചന്ദ്രന്‍ നായര്‍, ഡി ഇ ഒ മാരായ സൗമിനി കല്ലത്ത്, സദാശിവ നായക്ക്, എ ഇ ഒ മാര്‍, ബിപിഒ മാര്‍ എന്നിവര്‍ വിവിധ തലങ്ങളില്‍ നടന്നു വരുന്ന പരിപാടികളെ കുറിച്ച് അവലോകന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

- സാക്ഷരം പോസ്റ്റ് ടെസ്റ്റ് നവമ്പര്‍ 28 ന് നടത്താന്‍ തീരുമാനിച്ചു. സ്കൂള്‍തല മൂല്യനിര്‍ണയം 28 ന് നടത്താനും റിപ്പോര്‍ട്ടുകള്‍ അന്നുതന്നെ ബി ആര്‍ സി കളിലേക്ക് എത്തിക്കാനും നിര്‍ദേശങ്ങള്‍ നല്‍കും. സ്കൂള്‍തല പ്രഖ്യാപനങ്ങള്‍ ഡിസംബര്‍ ആദ്യവാരം പൂര്‍ത്തിയാക്കണം.
- STEPS ന്റെ ഭാഗമായി ഗണിതം, ഇംഗ്ലീഷ്, ഫിസിക്സ് തുടങ്ങിയ പ്രയാസമുള്ള വിഷയങ്ങള്‍ പ്രത്യേക കോച്ചിങ്ങ് നല്‍കുന്നതിനുള്ള സാമഗ്രികള്‍ സ്കൂളുകളില്‍ എത്തിക്കാനും ധാരണയായി.
- സ്കൂള്‍ ബ്ലോഗുകള്‍ വിജയത്തിലെത്തിച്ച മുഴുവന്‍ അധ്യാപകരെയും യോഗം അഭിനന്ദിച്ചു. ബ്ലോഗുകളില്‍ അക്കാദമിക ഉള്ളടക്കം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും വിലയിരുത്തി. ഓഫീസര്‍മാരുടെ ബ്ലോഗുകള്‍ കൂടുതല്‍ ഉള്ളടക്കം ചേര്‍ത്ത് സജീവമാക്കണമെന്നും ആഭിപ്രായങ്ങള്‍ ഉണ്ടായി.
Friday, 7 November 2014
ഡയറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമോദനം
" വിദ്യാഭ്യാസരംഗത്ത്
മാതൃകകള്‍ സൃഷ്ടിക്കാനും
നിലവിലുളള പ്രശ്നങ്ങള്‍
പരിഹരിക്കാനും ഇടപെടേണ്ട
അക്കാദമികസ്ഥാപനമാണ് ഡയറ്റ്.
പക്ഷേ പല ഡയറ്റുകളും സമൂഹത്തിന്റെ പ്രതീക്ഷയ്ക്കൊത്തുയരുന്നില്ല.ഡയറ്റുകള്‍ നടത്തുന്ന പല പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയില്ലാത്തവയോ ആവര്‍ത്തനവിരസതയുളളതോ ആണ് എന്ന വിമര്‍ശനം നിലവിലുണ്ട്. ഓരോ വര്‍ഷവും ജില്ലിയിലെ അക്കാദമിക രംഗത്ത് എന്തു ഉണര്‍വുണ്ടാക്കാന്‍ ഓരോ ഡയറ്റിനും കഴിഞ്ഞു എന്നതില്‍ ആത്മപരിശോധന നടത്താന്‍ പ്രേരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ് കാസര്‍ഗോഡ് ഡയറ്റിന്റെ ഇടപെടല്‍. ആ ഡയറ്റിലെ സാരഥികളെ എന്റെ അനുമോദനം അറിയിക്കുന്നു...."

" ചൂണ്ടുവിരല്‍ " എന്ന പ്രശസ്ത വിദ്യാഭ്യാസബ്ലോഗില്‍ വന്ന ഒരു പോസ്റ്റിലെ പരാമര്‍ശമാണിത്.
ജില്ലയില്‍ നടന്നു വരുന്ന വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മുഴുവന്‍ പേര്‍ക്കുമുള്ള അംഗീകാരമായി ഈ വാചകങ്ങളെ കാണാവുന്നതാണ്. മറ്റനേകം പേര്‍ക്കൊപ്പം ഡയറ്റും അതിലൊരു കണ്ണിയായി പ്രവര്‍ത്തിച്ചു എന്നു മാത്രം.അതിലൂടെ ഡയറ്റിന്റെ പ്രവര്‍ത്തനവും മെച്ചപ്പെട്ടു.

മികച്ച ബ്ലോഗുകള്‍
ബ്ലെന്റ് പൂര്‍ത്തീകരണ പ്രഖ്യാപനത്തോടൊപ്പം മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്കാര വിതരണം നടന്നു. താഴെ ചേര്‍ത്ത സ്കൂളുകള്‍ പുരസ്കാരത്തിന് അര്‍ഹമായി.
ഹൈസ്കൂള്‍ വിഭാഗം
കാസര്‍ഗോഡ് ഇനിമുതല്‍ ബ്ലോഗ് ജില്ല
BLEND
ജില്ലാതല പ്രഖ്യാപനവും ഐ ടി സെമിനാറും കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍
നവമ്പര്‍ 6 ന് നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനവും ജില്ലാതല
പ്രഖ്യാപനവും പി കരുണാകരന്‍ എം പി നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷയായിരുന്നു.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
സ്മാര്‍ട്ട് @ 10 ഡി വി ഡി യുടെ പ്രകാശനവും ഗൂഗിള്‍ അവാര്‍ഡ് നേടിയ നളിന്‍ സത്യനുള്ള പുരസ്കാരവിതരണവും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ സുജാത നിര്‍വഹിച്ചു.

ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ബ്ലെന്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എസ്എസ് എ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എം ബാലന്‍, ഡിഇഒ സൗമിനി കല്ലത്ത് ആശംസകള്‍ നേര്‍ന്നു.
ഡിഡിഇ സി രാഘവന്‍ സ്വാഗതവും ഡിഇഒ എന്‍ സദാശിവനായിക്ക് നന്ദിയും പറഞ്ഞു.
തുടര്‍ന്നു നടന്ന ഐ ടി സെമിനാറില്‍ ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷത വഹിച്ചു.

- ഇ പി രാജഗോപാലന്‍ ( നവമാധ്യമങ്ങള്‍-ഒരു സാംസ്കാരിക വായന)
- ടി പി കലാധരന്‍ (നവസാങ്കേതികവിദ്യയുടെ വിദ്യാഭ്യാസ സാധ്യതകള്‍)
- കെ സത്യശീലന്‍ (ടെക്സ്റ്റ് ഉത്പാദനത്തിലെ നൂതനസങ്കേതങ്ങള്‍)
Monday, 3 November 2014
BLEND ജില്ലാതല പ്രഖ്യാപനവും ഐ ടി സെമിനാറും
BLEND ജില്ലാതല പ്രഖ്യാപനവും ഐ ടി സെമിനാറും കാസര്‍ഗോഡ് മുനിസിപ്പല്‍ ഹാളില്‍ നവമ്പര്‍ 6 ന്. 10 മണിക്ക് പ്രഖ്യാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ജില്ലാതല പ്രഖ്യാപനവും പി കരുണാകരന്‍ എം പി നിര്‍വഹിക്കും.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്യും.
സ്മാര്‍ട്ട് @ 10 ഡി വി ഡി യുടെ പ്രകാശനം കാസര്‍ഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ഇ അബ്ദുള്ള നിര്‍വഹിക്കും.
ഗൂഗിള്‍ അവാര്‍ഡ് നേടിയ നളിന്‍ സത്യനുള്ള പുരസ്കാരവിതരണം കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് ചെയര്‍ പേഴ്സണ്‍ അഡ്വ. മുംതാസ് ഷുക്കൂര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷയായിരിക്കും.
11 മണിക്ക് ആരംഭിക്കുന്ന ഐ ടി സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.
ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്യും.
സ്മാര്‍ട്ട് @ 10 ഡി വി ഡി യുടെ പ്രകാശനം കാസര്‍ഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ഇ അബ്ദുള്ള നിര്‍വഹിക്കും.
ഗൂഗിള്‍ അവാര്‍ഡ് നേടിയ നളിന്‍ സത്യനുള്ള പുരസ്കാരവിതരണം കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് ചെയര്‍ പേഴ്സണ്‍ അഡ്വ. മുംതാസ് ഷുക്കൂര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷയായിരിക്കും.
11 മണിക്ക് ആരംഭിക്കുന്ന ഐ ടി സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.
ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍
- ഇ പി രാജഗോപാലന്‍ ( നവമാധ്യമങ്ങള്‍-ഒരു സാംസ്കാരിക വായന)
- ടി പി കലാധരന്‍ (നവസാങ്കേതികവിദ്യയുടെ വിദ്യാഭ്യാസ സാധ്യതകള്‍)
- കെ സത്യശീലന്‍ (ടെക്സ്റ്റ് ഉത്പാദനത്തിലെ നൂതനസങ്കേതങ്ങള്‍)
Saturday, 18 October 2014
ലേസര്‍ ഡി വി ഡി പരിശീലനം
ഏഴാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഗണിതം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുമ്പോള്‍ പ്രയോജനപ്പെടുത്താവുന്ന ഡിജിറ്റല്‍ സാമഗ്രികള്‍ അടങ്ങിയ റിസോഴ്സ് ഡി വി ഡി യുടെ പ്രകാശനവും പരിശീലനവും വിവിധ ഉപജില്ലകളില്‍ നടന്നു. ഐ ടി @ സ്കൂളിന്റെ സഹായത്തോടെ കാസ്രഗോഡ് ഡയറ്റ് ആണ് ഡി വി ഡി തയ്യാറാക്കിയത്. വീഡിയോ, ഫ്ലാഷ്, പ്രസന്റേഷന്‍, ജിയോ സിബ്ര, ഓഡിയോ, ഗെയിമുകള്‍, ചോദ്യാവലികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ സബ്‍ജില്ലകളില്‍ പരിശീലനത്തിന് നേതൃത്വം നല്‍കിയവര്‍ :
വിവിധ സബ്‍ജില്ലകളില്‍ പരിശീലനത്തിന് നേതൃത്വം നല്‍കിയവര്‍ :
- മഞ്ചേശ്വരം - എം.ജലജാക്ഷി
- കുമ്പള - എം.ജലജാക്ഷി
- കാസര്‍ഗോഡ് - കെ.രാമചന്ദ്രന്‍ നായര്‍
(ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍)
- ഹോസ്ദുര്‍ഗ് - ടി ആര്‍ ജനാര്‍ദ്ദനന്‍
- ബേക്കല്‍ - പി ഭാസ്കരന്‍
- ചിറ്റാരിക്കല്‍ - ഡോ. പി വി കൃഷ്ണകുമാര്‍
(ജി എല്‍ പി എസ് കനകപ്പള്ളി)
- ചെറുവത്തൂര്‍ - ഡോ. പി വി പുരുഷോത്തമന്‍
കുമ്പള ഉപജില്ലയില്‍ എ ഇ ഒ കൈലാസമൂര്‍ത്തി ഡി വി ഡി പ്രകാശനം ചെയ്യുന്നു
മഞ്ചേശ്വരം ഉപജില്ലയില്‍ എ ഇ ഒ നന്ദികേശന്‍ ഡി വി ഡി പ്രകാശനം ചെയ്യുന്നു
ചെറുവത്തൂര്‍ ഉപജില്ലയില്‍ ജി ഡബ്ല്യ യു പി സ്കൂള്‍ ഹെഡ്‍മാസ്റ്റര്‍ രവീന്ദ്രന്‍ പ്രകാശനം ചെയ്യുന്നു
Wednesday, 15 October 2014
ജില്ലാ വിദ്യാഭ്യാസ സമിതി കോര്‍ കമ്മിറ്റി
ജില്ലാ വിദ്യാഭ്യാസ സമിതി കോര്‍ കമ്മിറ്റി യോഗം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷയായിരുന്നു. ഡി ഡി ഇ രാഘവന്‍ റിവ്യൂ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉടന്‍ നടക്കേണ്ട പരിപാടികളുടെ രൂപരേഖ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ അവതരിപ്പിച്ചു. ഡി ഇ ഒ സൗമിനി കല്ലത്ത്, സദാശിവ നായിക്ക്, ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ ഡോ. പി വി പുരുഷോത്തമന്‍, പി ഭാസ്കരന്‍, ടി ആര്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രധാന തീരുമാനങ്ങള്‍ :
STEPS
STEPS
- പത്താം തരം ഗൃഹസര്‍വേ, ഒന്നാം ടേം വിലയിരുത്തല്‍ എന്നിവ ഉടന്‍ ക്രോഡീകരിക്കണം. ഇതിന് 18. 10.14 ന് ഐ ടി @ സ്കൂളില്‍ വെച്ച് ശില്പശാല നടത്തും
- രണ്ടാം മിഡ്ടേം പരീക്ഷ നവമ്പര്‍ ഒന്നാം വാരം നടത്തും
- ഹൈസ്കൂള്‍ ഹെഡ്‍മാസ്റ്റര്‍മാരുടെ ഒരു യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും
- പി ഇ സി യോഗം ചേര്‍ന്ന് എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സാക്ഷരം ക്ലാസ് വാര്‍ഡ് / ഡിവിഷന്‍ മെമ്പര്‍മാര്‍ മോണിറ്റര്‍ ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തണം
- എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ യോഗം ഉപജില്ലാ തലത്തില്‍ വിളിച്ചുചേര്‍ക്കും
- ഉപജില്ലാ തല / വിദ്യാഭ്യാസജില്ലാ തല പ്രഖ്യാപനങ്ങള്‍ ഒക്റ്റോബര്‍ 25 നകം പൂര്‍ത്തിയാവണം
- ജില്ലാതല പൂര്‍ത്തീകരണപ്രഖ്യാപനവും ഐ ടി സെമിനാറും നവമ്പര്‍ ആദ്യവാരത്തില്‍ നടത്തണം
- ഡി വി ഡി പരിചയപ്പെടുത്തലും പരിശീലനവും ഒക്റ്റോബര്‍ 17 ( കുമ്പള), 18 മറ്റ് ഉപജില്ലകളില്‍ നടക്കും
- ഐ ടി സെമിനാറില്‍ വെച്ച് ഡി വി ഡി വിതരണം ചെയ്യണം
Wednesday, 8 October 2014
മോട്ടിവേഷന്‍ പരിശീലനം - കുമ്പള
കുമ്പള ജി എസ് ബി എസില്‍ നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം എച് എം ഇന്‍ ചാര്‍ജ് ജോണി നിര്‍വഹിച്ചു. പരിപാടിക്ക് ഡയറ്റ് ഫാക്കല്‍ട്ടി എം വി ഗംഗാധരന്‍ നേതൃത്വം നല്‍കി. പത്മനാഭന്‍ ബ്ലാത്തൂര്‍ കുട്ടികള്‍ക്കുള്ള ട്രൈഔട്ട് ക്ലാസ് നയിച്ചു. രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണക്ലാസിന്റെ അവതരണം കൃഷ്ണകുമാര്‍ പള്ളിയത്ത് നിര്‍വഹിച്ചു. ജി വി എച് എസ് എസ് ഹെഡ്മാസ്റ്റര്‍ ശിവനന്ദന്‍ സംസാരിച്ചു. തുടര്‍ന്ന് അധ്യാപകര്‍ ഗ്രൂപ്പുകളായി ഇരുന്ന് സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.
STEPS - രക്ഷാകര്‍ത്തൃബോധവല്‍ക്കരണത്തിന് തുടക്കമായി
ഈ
വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍
ജില്ലയിലെ കുട്ടികള്‍ മികച്ച
വിജയം കൈവരിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണക്ലാസിന് തുടക്കമായി.
ജില്ലയിലെ ആദ്യത്തെ ക്ലാസ് GFHSS ബേക്കലില്‍ ഒക്ടോബര്‍
8ന് ഉച്ചയ്ക്ക്
2 മണിക്ക് നടന്നു.
111 രക്ഷിതാക്കള്‍
പങ്കെടുക്കേണ്ടിയിരുന്ന
യോഗത്തില്‍ 96 പേര്‍
ഹാജരായി. പി.ടി.എ.പ്രസിഡണ്ട് എ.കുഞ്ഞിരാമന്‍
ഉദ്ഘാടനം ചെയ്തു. ഹെഡ്
മാസ്റ്റര്‍ കെ.ജയപ്രകാശ്
അധ്യക്ഷത വഹിച്ചു. സ്റ്റാഫ്
സെക്രട്ടറി കെ.വി.കൃഷ്ണന്‍
സ്വാഗതവും എസ്.ആര്‍.ജി. കണ്‍വീനര്‍ സി.കെ.വേണു
നന്ദിയും പറഞ്ഞു.
ജില്ലാ
റിസോര്‍സ് ഗ്രൂപ്പ് അംഗമായ കെ. അനില്‍കുമാര്‍
ക്ലാസ്സെടുത്തു. രക്ഷിതാക്കള്‍
വളരെ സജീവമായി ക്ലാസ്സില്‍ പങ്കെടുത്തു.'മകന്റെ
അച്ഛന്‍' എന്ന
സിനിമയിലെ
വീഡിയോ ക്ലിപ്പ് കണ്ട ഗോവിന്ദന്‍
എന്ന രക്ഷിതാവ് (10 സി.യിലെ
ധന്യയുടെ അച്ഛന്‍) മകന്റെ
കഴിവ് അംഗീകരിക്കാത്ത സിനിമയിലെ
രക്ഷിതാവിനെ വിമര്‍ശിച്ചുകൊണ്ട്
സംസാരിച്ചു.കുട്ടികളുടെ
പഠനകാര്യങ്ങളില്‍ സദാ
ജാഗരൂകരാകുമെന്ന
ദൃഢനിശ്ചയത്തോടു കൂടിയാണ്
രക്ഷിതാക്കള്‍ ക്ല്ലാസ്സ്
കഴിഞ്ഞ് പോയത്. എസ്.ഐ.ടി.സി.
അരവിന്ദ കെ, അനിത എം,
ബിന്ദു പി.ഡി,
ഉഷാകുമാരി ബി,
സതീഷ് കുമാര്‍ കെ, പ്രശാന്ത്
എന്നിവര്‍ നേതൃത്വം
നല്‍കി. കുട്ടികള്‍ക്കുള്ള
മോട്ടിവേഷന്‍ ക്ലാസ് 10/10/2014ന്
വെള്ളിയാഴ്ച്ച നടക്കും.
Tuesday, 7 October 2014
മോട്ടിവേഷന്‍ പരിശീലനം
STEPS പദ്ധതിയുടെ ഭാഗമായി പത്താംതരത്തിലെ കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസിന്റെയും രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണക്ലാസിന്റെയും പരിശീലനം ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ നടന്നു.
ജി എച്ച് എസ് എസ് പള്ളിക്കരയില്‍ നടന്ന പരിശീലനം ഹെഡ്‍മാസ്റ്റര്‍ സി ആര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ആര്‍ പി മാരായ രാജേഷ് കൂട്ടക്കനി, അനില്‍കുമാര്‍ കെ എന്നിവര്‍ കുട്ടികളെ വെച്ച് ട്രയല്‍ ക്ലാസ് നടത്തി. പരിശീനത്തില്‍ 26 അധ്യാപകര്‍ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം സ്കൂള്‍തല ക്ലാസിന്റെ ആസൂത്രണം നടന്നു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ പരിശീലനകേന്ദ്രം സന്ദര്‍ശിച്ചു.
ചിറ്റാരിക്കല്‍ സബ്‌ജില്ലയിലെ
പരിശീലനം സെന്റ് ജൂഡ്സ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ചാണ് നടന്നത്.
ഹൈസ്ക്കൂള്‍ പ്രധാനാധ്യാപകന്‍ മാത്യൂ സര്‍ പരിശീലന പരിപാടി ഉദ്ഘാടനം
ചെയ്തു. തോമാപുരം സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ അധ്യാപിക ശ്രീമതി നിഷ
ട്രൈഔട്ട് ക്ലാസ്സ് നടത്തി. മുഴുവന്‍ അധ്യാപകരും പങ്കെടുത്ത പരിശീലന
പരിപാടിക്ക് ഡയറ്റ് ഫാക്കല്‍ട്ടി കെ വിനോദ് കുമാര്‍ നേതൃത്വം നല്‍കി.
Monday, 6 October 2014
STEPS - ട്രൈഔട്ട്
steps (Standard Ten Enrichment Programme for Schools) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ Student Motivation, Parental Orientation എന്നീ മേഖലകളില്‍ ട്രൈഔട്ട് നടക്കും. ജില്ലയിലെ മുഴുവന്‍ ഹൈസ്ക്കൂളുകളിലെയും രണ്ട് അധ്യാപകര്‍ വീതം വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കും. ഇന്നത്തെ പരിശീലനവുമായി ബന്ധപ്പെട്ട് മാതൃഭൂമി തയ്യാറാക്കിയ റിപ്പോര്‍ട്ട്.
Saturday, 4 October 2014
STEPS- മൊഡ്യൂള്‍ ട്രൈഔട്ട്
STEPS (Standard Ten Enrichment
Programme for Schools) പദ്ധതിയുടെ
ഭാഗമായി Student Motivation, Parental awareness
എന്നീ മേഖലകളുമായി
ബന്ധപ്പെട്ട മൊഡ്യൂള്‍
ട്രൈഔട്ട് ജിയുപിഎസ് കാസറഗോഡ്
അനക്സില്‍ വെച്ചു നടന്നു.
ജില്ലയിലെ പത്താംതരത്തില്‍
പഠിക്കുന്ന മുഴുവന്‍
കുട്ടികള്‍ക്കും അവരുടെ
രക്ഷിതാക്കള്‍ക്കും പരിശീലനം
നല്‍കുന്നതിനാവശ്യമായ
മൊഡ്യൂളുകളാണ് ട്രൈഔട്ടിന്
വിധേയമായത്. . കാസര്‍ഗോഡ്
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
എന്‍ സദാശിവ നായിക്ക് ട്രൈഔട്ട്
പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ജിഎച്ച്എസ്എസ്
കാസര്‍ഗോഡ് നിന്നും വന്ന
പത്താം തരം വിദ്യാര്‍ത്ഥികള്‍
ട്രൈഔട്ട് ക്ലാസ്സില്‍
പങ്കെടുത്തു. ശ്രീ
രാജേഷ് കൂട്ടക്കനി, ശ്രീ
നിര്‍മ്മല്‍കുമാര്‍ എന്നീ
അധ്യാപകരാണ് ട്രൈഔട്ട്
ക്ലാസ്സ് എടുത്തത്. ഡയറ്റ്
ഫാക്കല്‍ട്ടി എംവി ഗംഗാധരന്‍,
കെ വിനോദ് കുമാര്‍
എന്നിവര്‍ നേതൃത്വം നല്‍കി.
ഡയറ്റ് പ്രിന്‍സിപ്പാള്‍
ഡോ.പിവി കൃഷ്ണകുമാര്‍
പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു.
Monday, 29 September 2014
Friday, 26 September 2014
STEPS-പ്രധാനാധ്യാപകയോഗം - കാസര്‍ഗോഡ്

ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ സുജാത, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, ആര്‍ എം എസ് എ അസി. പ്രോജക്റ്റ് ഓഫീസര്‍ രാമചന്ദ്രന്‍, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. സിനു, ഡോ. വിജി, ഡോ. ജാസ്മിന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍, നവോദയാ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ എന്നിവര്‍ ഇടവേളകളില്‍ പരിശീലനകേന്ദ്രം സന്ദര്‍ശിക്കുകയും വിവിധ കാര്യങ്ങളെ സംബന്ധിച്ച് പ്രധാനാധ്യാപകരുമായി സംവദിക്കുകയും ചെയ്തു.
പരിശീലനത്തിന് ഡി ഇ ഒ സദാശിവ നായക്ക് എന്‍, ഡയറ്റ് ഫാക്കല്‍ട്ടിമാരായ പി ഭാസ്കരന്‍, ഡോ. പി വി പുരുഷോത്തമന്‍, ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, മാസ്റ്റര്‍ ട്രെയിനര്‍ അഗസ്റ്റിന്‍ ബര്‍ണാര്‍ഡ്, എന്‍ കെ ബാബു, റിസോഴ്സ് പേഴ്സണ്‍മാരായ എ ഇ ഒ, എന്‍ നന്ദികേശന്‍, ശിവാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്കൂള്‍ ബ്ലോഗുകളും സപ്റ്റംബര്‍ 30 നകം ഉദ്ഘാടനം ചെയ്യുക, STEPS സ്കൂള്‍തല ആക്ഷന്‍പ്ലാന്‍ മെച്ചപ്പെടുത്തുക, സാക്ഷരം ക്ലാസുകള്‍ സജീവമാക്കുക, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജില്ലാ വിദ്യാഭ്യാസസമിതി നല്‍കുന്ന ബോധവത്കരണക്ലാസുകള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ആസൂത്രണം പൂര്‍ത്തിയാക്കി. എച്. എം ഫോറം കണ്‍വീനര്‍ വി ടി കുഞ്ഞിരാമന്‍ നന്ദി പ്രകാശിപ്പിച്ചു.
Subscribe to:
Posts (Atom)