ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Tuesday, 24 September 2013

വീട്ടില്‍ നിന്നൊരു പതിപ്പുമായി ആലന്തട്ടയിലെ കുട്ടികള്‍

ആലന്തട്ടയിലെ ഓണാഘോഷത്തിന് ഇക്കുറി സവിശേഷതകളേറെ. ഓണാവധിക്കുമുമ്പ് പല വിദ്യാലയങ്ങളിലും ഓണാഘോഷ പരിപാടികള്‍ പതിവുപോലെ നടന്നപ്പോള്‍ ആലന്തട്ട എ യു പി സ്കൂളിലെ കുട്ടികളും വ്യത്യസ്തമായ രീതിയിലാണ് നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ഓണം ആഘോഷിച്ചത്.

പൂക്കള മത്സരം, ഓണപ്പരിപാടികള്‍, ഓണസദ്യ എന്നിവയ്ക്കൊപ്പം വലിയൊരു ഓണസമ്മാനവും അവര്‍ ഒരുക്കിയിരുന്നു. സ്കൂളിലെ 60 ഓളം വിദ്യാര്‍ഥികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരൊക്കെ എഴുതി തയ്യാറാക്കിയ സൃഷ്ടികള്‍ സമാഹരിച്ച് കൂറ്റനൊരു പതിപ്പ് തന്നെ - 'വീട്ടില്‍ നിന്നൊരു പതിപ്പ്' - ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടുകാരുടെ വന്‍ജനാവലിക്കു മുമ്പില്‍ പ്രകാശനം ചെയ്തു. കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ബാലകൃഷ്ണന്‍, ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പ്രകാശ് കുമാര്‍, ഡയറ്റ് ഫാക്കല്‍ട്ടി മെമ്പര്‍ പി പി വേണുഗോപാലന്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

No comments:

Post a Comment