ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Monday, 5 August 2013

സംയോജിത മുട്ടകൃഷി !

കഴിഞ്ഞ വര്‍ഷം മൃഗ സംരക്ഷണ വകുപ്പില്‍ നിന്നും ലഭിച്ച 5 കോഴിക്കുഞ്ഞുങ്ങള്‍ മുട്ടയിടാന്‍ തുടങ്ങിയപ്പോഴാണ് മുമ്പത്തെ H.M നാരായണന്‍ മാഷ് പറഞ്ഞത്. മുട്ട സ്കൂളിലെത്തിച്ചാല്‍ പൈസ തരാം.....”.
അങ്ങനെ സ്കൂളിലെ മുട്ടയുടെ മൊത്തവിതരണം കുട്ടികള്‍ ഏറ്റെടുത്തു
ഇപ്രാവശ്യത്തെ ഹെഡ്മാസ്റ്റര്‍ രാഘവന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ അതൊരു വിപുലമായ പദ്ധതിയായി. 
പൗള്‍ട്രി ക്ലബ്ബിന്റെ ചുമതല രാജേഷ് മാഷ് ഏറ്റെടുത്തു. 
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം  മൃഗഡോക്ടര്‍ സ്മിത സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.


സ്കൂളിലേക്കാവശ്യമായ മുട്ട മറ്റ് സ്കൂളുകള്‍ പുറത്തുനിന്നും വാങ്ങുമ്പോള്‍ കാഞ്ഞിപ്പൊയില്‍ ഗവ. യു പി സ്കൂളില്‍ കുട്ടികള്‍ തന്നെ ഉത്പാദിപ്പിക്കുന്നു... മുട്ടയുല്‍പാദനത്തെ സ്കൂളിലെ ഭക്ഷണവുമായി ബന്ധിപ്പിച്ചുകൊണ്ട് കാഞ്ഞിപ്പൊയില്‍ സ്കൂള്‍ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു.

1 comment:

  1. കഴിഞ്ഞവർഷം തുടങ്ങിയ പദ്ധതി വിജയപഥത്തിൽ എത്തിയിരിക്കുന്നു!..കോഴിക്കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി ഇവിടംവരെയെത്തിച്ച കുട്ടികൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു..ഭക്ഷ്യസ്വയംപര്യാപ്തതയുടെ പുതിയ പാഠം ഏല്ലാവർക്കും മാതൃകയാകട്ടെ..

    ReplyDelete