ഫ്ലാഷ് ന്യൂസ്

... പട്ടിക വ൪ഗ്ഗ വിദ്യാരത്ഥികളുടെ സമഗ്ര വികസനത്തിനായുള്ള സവിശേഷ കായിക പഠന ക്യാ൩് കാസര്‍ഗോഡ് ഡയറ്റില്‍ വച്ച് 30-09-2017 ന് ബഹൂ:കേരള റവന്യു വകുുപ്പ് മന്ത്രി ശ്രീ.ഇ. ചന്ത്രശേഖര൯ ഉദ്ഘാടനം ചെയ്യം.ചടങ്ങില്‍ ശ്രീ. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ . അധ്യക്ഷത വഹിക്കും..........

Monday, 22 July 2013

ഹെഡ് മാസ്റ്റര്‍മാരുടെ ഏകദിന സംഗമം

ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള പ്രധാനാധ്യാപകരുടെ ഏകദിന ആസൂത്രണസംഗമം വിവിധ സബ് ജില്ലകളില്‍ ആരംഭിച്ചു. ബേക്കല്‍, ഹോസ്ദുര്‍ഗ്, ചിറ്റാരിക്കല്‍ സബി ജില്ലകളിലാണ് ആദ്യമായി പരിശീലനങ്ങള്‍ നടന്നത്. ബേക്കലില്‍ നടന്ന പരിശീലനത്തിന് എ ഇ ഒ രവിവര്‍മന്‍, ഡയറ്റ് ഫാക്കല്‍ട്ടിമാരായ സുബ്രഹ്മണ്യന്‍, വിനോദ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹോസ്ദുര്‍ഗില്‍ ഡയറ്റ് ഫാക്കല്‍ട്ടിമാരായ ജനാര്‍ദനന്‍, രാമചന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു. ചിറ്റാരിക്കലില്‍ ഡയറ്റ് ഫാക്കല്‍ട്ടിമാരായ കമലാക്ഷന്‍, നാസിര്‍ എന്നിവരും നേതൃത്വം നല്‍കി.


ചെറുവത്തൂര്‍ ഉപജില്ലയിലെ പരിശീലനം 26 ന് നടന്നു. എ ഇ ഒ പ്രകാശന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍, ലക്ചറര്‍ പി പി വേണുഗോപാലന്‍എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.53 അധ്യാപകര്‍ പങ്കെടുത്തുNo comments:

Post a Comment