മഹാത്മജിയുടെ വാക്കുകളും പ്രവൃത്തികളും നമ്മെ എന്നെന്നും പ്രചോദിപ്പിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ശബ്ദം എത്രപേര്‍ കേട്ടിരിക്കും? മുതിര്‍ന്നവരില്‍ പോലും വളരെ കുറച്ചുപേര്‍ക്കേ ആ ഭാഗ്യം ഉണ്ടായിട്ടുണ്ടാവൂ...
അദ്ദേഹത്തിന്റെ കാലത്ത് റെക്കോര്‍ഡിങ്ങ് സംവിധാനങ്ങള്‍ കുറവായിരുന്നു. സ്വാഭാവികമായും ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ രൂപത്തില്‍ കാണാന്‍ ചുരുക്കമായേ അവസരം കിട്ടൂ.
അത്തരത്തിലുള്ള ഒരു ചെറിയ വീഡിയോവിന് ഇവിടെ ക്ലിക്ക് ചെയ്യൂ. ഇതില്‍ ഗാന്ധിജിയുടെ ഒരു പ്രസംഗം മറ്റൊരാള്‍ വിവര്‍ത്തനം ചെയ്യുന്നത് കേള്‍ക്കാം.
രാഷ്ട്രപിതാവിന്റെ സ്വന്തം ശബ്ദം കുട്ടികള്‍ കേള്‍ക്കട്ടെ... തിരിച്ചറിയട്ടെ...അങ്ങനെ ആ അപൂര്‍വവ്യക്തിത്വം അവരില്‍ ഒന്നുകൂടി ദൃഢമായി പതിയട്ടെ...!
നന്ദി.ആശംസകളും!
ReplyDeleteനന്ദി...
ReplyDelete