കാസര്‍ഗോഡ് ഡയറ്റിന്റെ 2012-13 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി യോഗം സപ്റ്റംബര്‍ 12 ന് ഡയറ്റില്‍ നടന്നു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പലത എസ്. ആല്‍വ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ എസ്.എസ്.എല്‍.സി. റിസല്‍ട്ട് കഴിഞ്ഞ വര്‍ഷം ഗണ്യമായി ഉയര്‍ന്നതിനു പിന്നില്‍ ഡയറ്റിന്റെ ഇടപെടല്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ഡി.ഡി.ഇ. ശ്രീകൃഷ്ണ അഗ്ഗിത്തായ, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അബ്ദുള്‍ റഹിമാന്‍, ഡി.ഇ.ഒ സത്യനാരായണ റാവു, വാര്‍ഡുമെമ്പര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവ മാസ്റ്റര്‍, ഡി. ഇ. ഒ. കെ.വേലായുധന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സീനിയര്‍ ലക്ചറര്‍മാരായ കമലാക്ഷന്‍, ജലജാക്ഷി, ലക്ചറര്‍മാരായ ടി.സുരേഷ്, സുരേഷ് കോക്കോട്ട് എന്നിവര്‍ പഠനറിപ്പോര്‍ട്ടുകളും അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതി നിര്‍ദേശങ്ങളും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. പ്രസ്തുത നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും അടുത്ത വര്‍ത്തെ പദ്ധതിനിര്‍ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കുകയെന്ന് പ്രിന്‍സിപ്പല്‍ സി.എം. ബാലകൃഷ്ണന്‍ വ്യക്തമാക്കി. ലക്ചറര്‍ കെ. രാമചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി.

No comments:
Post a Comment