വീണ്ടുമൊരു
അധ്യാപകദിനം എത്തിച്ചേര്‍ന്നിരിക്കുന്നു. അധ്യാപകന്റെ സാമൂഹ്യ
ഉത്തരവാദിത്തങ്ങളെ കുറിച്ച് നാം വീണ്ടും വിചിന്തനം ചെയ്യേണ്ട
സന്ദര്‍ഭമാണിത്.
ഇന്നത്തെ മികച്ച അധ്യാപകന്റെ /പികയുടെ സവിശേഷതകള്‍ എന്തൊക്കെയാണ് ? അഥവാ എന്തൊക്കെയാവണമെന്നാണ് താങ്കള്‍ കരുതുന്നത് ?
പഴയ
കാലത്തെ നല്ല അധ്യാപകരെ ആദരപൂര്‍വം അനുസ്മരിക്കുന്ന എത്രയോ
സന്ദര്‍ഭങ്ങള്‍ക്ക് നാം സാക്ഷിയാവാറുണ്ട്. സ്കൂളില്‍ പോകാതെ
മടിച്ചിരിക്കുന്ന കുട്ടികളെ വീട്ടിനുള്ളില്‍ നിന്നോ പാടത്തുനിന്നോ
പറമ്പില്‍ നിന്നോ തേടിപ്പിടിക്കുക, കുളിപ്പിക്കുക, പുസ്തകങ്ങളും
മറ്റും വാങ്ങിക്കൊടുക്കുക, ഭക്ഷണം നല്‍കുക എന്നിങ്ങനെ അന്നത്തെ
നല്ല അധ്യാപകര്‍ ചെയ്ത കാര്യങ്ങള്‍ നിരവധിയാണ്.
കാലം മാറി. സമൂഹവും മാറി. അതുകൊണ്ടുതന്നെ പുതിയ കാലത്തെ ഒരു നല്ല അധ്യാപകന്റെ ലക്ഷണങ്ങളും വ്യത്യസ്തമാവണം.
അതുകൊണ്ടുതന്നെ പുതിയ ഒരാലോചന പ്രസക്തമായിത്തീരുന്നു.
പുതിയ ഒരു ചര്‍ച്ചയിലേക്ക് എല്ലാ സുഹൃത്തക്കളേയും സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.
ചര്‍ച്ചാവേദി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും യോജിപ്പും വിയോജിപ്പുമൊക്കെ ആ പേജില്‍ രേഖപ്പെടുത്തൂ.
No comments:
Post a Comment