ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Monday, 14 July 2014

ഡയറ്റിന്റെ വാര്‍ഷിക പദ്ധതിരൂപരേഖയ്ക്ക് അംഗീകാരം

കാസര്‍ഗോഡ് ഡയറ്റിന്റെ ഈ വര്‍ഷത്തെ പദ്ധതി രൂപരേഖയ്ക്ക് അംഗീകാരമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രോഗ്രാം അഡ്വൈസറി കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത അദ്ധ്യക്ഷയായിരുന്നു.







മുന്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കെ രാമചന്ദ്രന്‍ നായര്‍ അവതരിപ്പിച്ചു. നടപ്പു വര്‍ഷത്തേക്കു തയ്യാറാക്കിയ പ്രവര്‍ത്തനങ്ങളുടെ രൂപരേഖകള്‍ ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, പി ഭാസ്കരന്‍, പി പി വേണുഗോപാലന്‍, ടി ആര്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ അവതരിപ്പിച്ചു.

സ്കൂളുകളെയും ഓഫീസുകളെയും കണ്ണിചേര്‍ക്കുന്ന ബ്ലെന്റ്, പത്താം തരം റിസല്‍ട്ട് മെച്ചപ്പെടുത്തല്‍, സാക്ഷരം ജില്ല മുഴുവന്‍ വ്യാപിപ്പിക്കല്‍, മുന്‍പേ പറക്കാം തുടര്‍ച്ച,വിപുലമായ മറ്റു വിദ്യാലയശാക്തീകരണ പരിപാടികള്‍ തുടങ്ങിയവയാണ് അംഗീകരിക്കപ്പെട്ട പ്രധാന പരിപാടികള്‍. എസ് എസ് എ പ്രോജക്റ്റ് ഓഫീസര്‍ ഡോ. വിജയന്‍ ചാലോട്, ആര്‍ എം എസ് എ എ പി ഒ കൃഷ്ണദാസ്, ഡി ഡി ഇ രാഘവന്‍ സി, ഡി ഇ ഒ രവീന്ദ്രറാവു, എ ഇ ഒ മാര്‍, സാക്ഷരതാ കോര്‍ഡിനേറ്റര്‍, ഐ ടി സ്കൂള്‍ കോര്‍ഡിനേറ്റര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസര്‍,  അധ്യാപക സംഘടനാ നേതാക്കള്‍, അധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു.

No comments:

Post a Comment