നവതിയോടടുക്കുന്ന പുഞ്ചാവി ഗവ:എല്‍.പി.സ്കൂളിന്റെ വികസനസ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ സഹായവാഗ്ദാനങ്ങളുമായി പൂര്‍വവിദ്യാര്‍ഥികളും
രക്ഷിതാക്കളും
നാട്ടുകാരും രംഗത്ത്.
ഈ ആവേശം നിലനിര്‍ത്താനായാല്‍ ലക്ഷ്യമിട്ട കാര്യങ്ങള്‍ ഉദ്ദേശിച്ചസമയത്തിനു മുമ്പുതന്നെ പൂര്‍ത്തിയകുമെന്ന ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളുമായി കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍ കൂടി തദവസരത്തില്‍ എത്തിയത് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആവേശം പകര്‍ന്നു.
എണ്‍പതുവര്‍ഷത്തിലധികം കാലം വാടകക്കെടട്ടിടത്തില്‍ പ്രവര്‍ത്തിച്ച ഈ കടലോരവിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിതിട്ട് ആറുവര്‍ഷമേ ആയിട്ടുള്ളൂ. കെട്ടിടം നിൽക്കുന്ന 12 1/4 സെന്റു സ്ഥലമല്ലാതെ ഒരിഞ്ചു സ്ഥലം പോലും സ്വന്തമായി ഇല്ല എന്നത് വിദ്യാലയവികസനത്തിനു തടസ്സമായി ഇപ്പോഴും നില്‍ക്കുന്നു. വിദ്യാലയത്തിനു ചുറ്റുമുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുട്ടികളെ ഈ വിദ്യാലയത്തിലേക്കയയ്ക്കാന്‍ രക്ഷിതാക്കള്‍ മടിച്ചതോടെ കുട്ടികളുടെ എണ്ണം വര്‍ഷം കഴിയുംതോറും കുറയുന്ന അവസ്ഥയുമായി. ഈ സാഹചര്യം മുതലെടുത്തുകൊണ്ട് സമീപത്തുള്ള സ്വകാര്യ - അണ്‍ അയിഡഡ് വിദ്യാലയങ്ങള്‍ വാഹനങ്ങളുമായി എത്തിയതോടെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ അവിടങ്ങളിലേക്ക് പോകുന്ന അവസ്ഥയുമായി. ഈ സ്ഥിതി തുടര്‍ന്നാല്‍ വിദ്യാലയം അടച്ചുപൂട്ടുന്ന അവസ്ഥ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ നാട്ടുകാര്‍ വിദ്യാലയവികസനസമിതി രൂപീകരിച്ച് വിദ്യാലയസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കാഞ്ഞങ്ങാട് നഗരസഭയുടെ ബഡ്ജറ്റില്‍ തുക നീക്കിവെച്ചുകൊണ്ട് 30 സെന്റ് സ്ഥലം വിലകൊടുത്തു വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങള്‍ ഉടന്‍ തന്നെ ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍. സ്ഥലമുടമയുടെ സമ്മതപത്രം ഉള്‍പ്പെടെ ആവശ്യമായ മുഴുവന്‍ രേഖകളും ഇതിനകം മുനിസിപ്പാലിറ്റിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. അടുത്ത നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തുകൊണ്ട് സര്‍ക്കാര്‍ അനുമതിയോടെ ഈ സാമ്പത്തികവര്‍ഷംതന്നെ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്ന് നഗരസഭാ ചെയർപേഴ്സണ്‍ ഹസീന താജുദ്ദീൻന്‍ വിദ്യാലയവികസനസമിതി ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി.
എം.എൽ.എ ഫണ്ടില്‍ നിന്ന് ബസ് വാങ്ങാന്‍ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂള്‍ ബസ് വാങ്ങുന്നതോടെ പുഞ്ചാവിയിലെ ‘മുഴുവൻ കുട്ടികളും പുഞ്ചാവി സ്കൂളില്‍‘ എന്ന ലക്ഷ്യം നിറവേറ്റാന്‍ കഴിയും എന്ന് വികസനസമിതി അംഗങ്ങള്‍ക്ക് ഉറച്ച വിശ്വാസം ഉണ്ട്. അധികാരികളിൽ നിന്നു കിട്ടുന്ന സഹായങ്ങള്‍ക്കപ്പുറം വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി 10 ലക്ഷം രൂപയുടെ വിദ്യാലയവികസനനിധി സംഭാവനയായി സ്വരൂപിക്കാനുള്ള പ്രവര്‍ത്തനത്തിനു നല്ല പ്രതികരണമാണു നാട്ടുകാരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. പൂര്‍വവിദ്യാര്‍ഥിയായ കമലാക്ഷന്‍ പുഞ്ചാവിയില്‍ നിന്നും ആദ്യസംഭാവന സ്വീകരിച്ചുകൊണ്ട് സാമ്പത്തിക സമാഹരണത്തിന്റെ ഉല്‍ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ സി.ജാനകിക്കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇതേ വേദിയില്‍ വെച്ച് രക്ഷിതാക്കളില്‍ നിന്നുള്ള സംഭാവനയുടെ ആദ്യവിഹിതം മുന്‍.എം.പി.ടി.എ പ്രസിഡന്റ് സുജയും പൊതുജനങ്ങളിൽ നിന്നുള്ള ആദ്യസംഭാവന ഡോ:ബാബുവിനുവേണ്ടി ഭാര്യ ധന്യയും എം.എല്‍.എ യ്ക്കു കൈമാറി. വിദ്യാലയ വികസനപദ്ധതിയുടെ രൂപരേഖയും ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ അവതരിപ്പിച്ചു. നഗരസഭാ കൌണ്‍സിലര്‍മാരായ മോഹനന്‍ പി.വി, പ്രദീപന്‍ മരക്കാപ്പ്,വികസനസമിതി വൈസ് ചെയര്‍മാന്‍ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വാര്‍ഡ് കൌണ്‍സിലറും വിദ്യാലയവികസനസമിതി ചെയര്‍പേഴ്സണുമായ നജ്മ റാഫി സ്വാഗതവും, കെ.എന്‍.സുരേഷ്മാഷ് നന്ദിയും പറഞ്ഞു.

No comments:
Post a Comment