ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 18 വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാക്കി മാറ്റാന്‍ ഉദ്ദേശിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച സ്മാര്‍ട്ട് @ 10 പദ്ധതിക്ക് തുടക്കമായി. ജി എച്ച് എച്ച് എസ് എസ് കുട്ടമത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി നല്‍കിയ എല്‍ സി ഡി പ്രൊജക്റ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മം കൂടി അവര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ സ്വാഗതമോതി. ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്ത്യായനി അധ്യക്ഷയായിരുന്നു.
പത്താം തരത്തിലേക്ക് തയ്യാറാക്കിയ ഡി വി ഡി കളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പി ജനാര്‍ദ്ദനനും മികവ് വായനാസാമഗ്രിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ സുജാതയും നിര്‍വഹിച്ചു.
ചടങ്ങിന് എം സരോജിനി, വി ചന്ദ്രന്‍, ടി നാരായണന്‍, ഡോ. ഗീത, പി രാമപ്പ, ഡോ. പി വി പുരുഷോത്തമന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് നന്ദി പ്രകാശിപ്പിച്ചു.

No comments:
Post a Comment