അഖിലേന്ത്യാ തലത്തില്‍ MBBS, BDS കോഴ്സുകള്‍ക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവേശനപരീക്ഷയായ NEET(UG) - 2013 ന് അപേക്ഷിക്കാന്‍ സമയമായിരിക്കുന്നു. ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പിഴ കൂടാതെ 2012 ഡിസംബര്‍ 31 നുള്ളിലും പിഴയോടു കൂടിയാണെങ്കില്‍ 2013 ജനവരി 31 ന് ഉള്ളിലും ഓള്‍ലൈന്‍ അപേക്ഷ നല്‍കണം.
അപേക്ഷാഫീസ് ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് വഴിയോ, കനറാ ബാങ്ക് / സിന്റിക്കേറ്റ് ബാങ്ക് / പോസ്റ്റ് ഓഫീസ് വഴിയോ അടക്കാം. ഇതിനുള്ള ചെലാന്‍ CBSE യുടെ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.
തുടര്‍ന്ന് 1000 രൂപ CBSE യുടെ അക്കൗണ്ടില്‍ അടക്കണം. അതിനുള്ള സഹായം ബാങ്ക് / പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കും.
ഫീസ് അടച്ചതിന്റെ വിവരങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് കണ്‍ഫര്‍മേഷന്‍ പേജ് കിട്ടാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പേജ് വലിപ്പത്തില്‍ കണ്‍ഫര്‍മേഷന്‍ പേജ് വരും. അത് പ്രിന്റ് ചെയ്യണം. ഇതിനെല്ലാമുള്ള സഹായങ്ങള്‍ ഇന്റര്‍നെറ്റ് സെന്ററുകളില്‍ നിന്ന് ലഭിക്കും.
കണ്‍ഫര്‍മേഷന്‍ പേജില്‍ കുട്ടി, രക്ഷിതാവ്, HSS സ്കൂളിന്റെ പ്രിന്‍സിപ്പല്‍ അഥവാ ഗസറ്റഡ് ഓഫീസര്‍ എന്നിവരുടെ ഒപ്പു വേണം. ഒപ്പം കുട്ടിയുടെ ഇടതു ചുണ്ടുവിരലിന്റെ അടയാളവും വേണം. രണ്ട് ഫോട്ടോയാണ് ഒട്ടിക്കേണ്ടത്. ഒന്നില്‍ നേരത്ത സൂചിപ്പിച്ച ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഒപ്പിട്ടിരിക്കണം. ഫോട്ടോവിന്റെ പിറകില്‍ കുട്ടിയുടെ പേര്, അപ്ലിക്കേഷന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ബോള്‍ പോയിന്റ് പേന കൊണ്ട് എഴുതണം. കവറിന്റെ മുകളില്‍ ഒട്ടിക്കാനുള്ള അഡ്രസ് പേജ് സൈറ്റില്‍ നിന്നു തന്നെ ഡൗണ്‍ലോഡ് ചെയ്യണം.
ചുരുക്കത്തില്‍ വളരെ ശ്രദ്ധയോടെ വേണം ഓരോ കാര്യവും ചെയ്യാന്‍. അല്പം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഇതൊക്കെ എളുപ്പമാണെങ്കിലും സാധാരണക്കാര്‍ക്ക് അല്പം പ്രയാസപ്പെടേണ്ടിവരും. കമ്പ്യൂട്ടര്‍ സെന്ററുകാര്‍ കാര്യങ്ങള്‍ ചെയ്തുതരുമെങ്കിലും നമ്മുടെ ശ്രദ്ധയും പ്രധാനമാണ്.
ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ പേജ്, നിശ്ചിതഫീസടച്ചതിന്റെ രേഖ സഹിതം CBSE യുടെ അസിസ്റ്റന്റ് സെക്രട്ടരിയുടെ പേരില്‍ 10.01.2013 ന് ഉള്ളില്‍ അയക്കണം.
വിലാസം :
2013 മെയ് 5 ന് ആണ് പ്രവേശന പരീക്ഷ. കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവയാണ് അപേക്ഷാകേന്ദ്രങ്ങള്‍. ഒറ്റഘട്ടത്തില്‍ അവസാനിക്കുന്ന എഴുത്തുപരീക്ഷ വഴിയാണ് അര്‍ഹരായവരെ കണ്ടെത്തുക. ഇത് ഒബ്ജക്റ്റീവ് രീതിയിലുള്ള പരീക്ഷ ആയിരിക്കും.
NEET (UG) - 2013 നെ സംബന്ധിച്ച ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് ഇവിടെ ക്ലിക്ക് ചെയ്യാം. ഇതില്‍ ഈ പരീക്ഷയെ സംബന്ധിച്ചും അപേക്ഷിക്കേണ്ട രീതിയെ കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ഉണ്ട്.
മറ്റു വിവരങ്ങളും അപേക്ഷാഫോമും www.cbseneet.nic.in എന്ന സൈറ്റില്‍ ക്ലിക്ക് ചെയ്താല്‍ ലഭ്യമാണ്.

പ്രിന്റ് ഇന്റര്‍നെറ്റ് എക്സ് പ്ലോളററിന്റെ വേര്‍ഷന്‍ 7 അഥവാ 8 ഉപയോഗിച്ച് എടുക്കുകയാണെങ്കില്‍ A4 സൈസില്‍ തന്നെ കിട്ടും. അങ്ങനെയല്ലെങ്കില്‍ പലപ്പോഴും A3 പ്രിന്റ് ആണ് ലഭിക്കുന്നതായി കാണുന്നത്.
അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അയക്കാന്‍ ഉപയോഗിക്കേണ്ട കവറിന്റെ വലിപ്പമാണ്. A5 സൈസിലുള്ള കവര്‍ എന്നും ബ്രാക്കറ്റില്‍ 12 X 10 ഇഞ്ച് വലിപ്പമെന്നും പറഞ്ഞിരിക്കുന്നു. യഥാര്‍ഥത്തില്‍ A5 സൈസ് എന്നത് 12 X 10 ഇഞ്ച് വലിപ്പത്തിന്റെ പകുതിയേ കാണൂ. അതു പോരാ.
അതിനാല്‍ A4 സൈസിലുള്ള കവര്‍ തന്നെ വാങ്ങുന്നതാണ് നല്ലത്. ഇതിന് എതാണ്ട് 12 X 10 ഇഞ്ച് വലിപ്പം വരും.
കണ്‍ഫര്‍മേഷന്‍ പേജില്‍ കുട്ടി, രക്ഷിതാവ്, HSS സ്കൂളിന്റെ പ്രിന്‍സിപ്പല്‍ അഥവാ ഗസറ്റഡ് ഓഫീസര്‍ എന്നിവരുടെ ഒപ്പു വേണം. ഒപ്പം കുട്ടിയുടെ ഇടതു ചുണ്ടുവിരലിന്റെ അടയാളവും വേണം. രണ്ട് ഫോട്ടോയാണ് ഒട്ടിക്കേണ്ടത്. ഒന്നില്‍ നേരത്ത സൂചിപ്പിച്ച ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഒപ്പിട്ടിരിക്കണം. ഫോട്ടോവിന്റെ പിറകില്‍ കുട്ടിയുടെ പേര്, അപ്ലിക്കേഷന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ബോള്‍ പോയിന്റ് പേന കൊണ്ട് എഴുതണം. കവറിന്റെ മുകളില്‍ ഒട്ടിക്കാനുള്ള അഡ്രസ് പേജ് സൈറ്റില്‍ നിന്നു തന്നെ ഡൗണ്‍ലോഡ് ചെയ്യണം.
ചുരുക്കത്തില്‍ വളരെ ശ്രദ്ധയോടെ വേണം ഓരോ കാര്യവും ചെയ്യാന്‍. അല്പം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഇതൊക്കെ എളുപ്പമാണെങ്കിലും സാധാരണക്കാര്‍ക്ക് അല്പം പ്രയാസപ്പെടേണ്ടിവരും. കമ്പ്യൂട്ടര്‍ സെന്ററുകാര്‍ കാര്യങ്ങള്‍ ചെയ്തുതരുമെങ്കിലും നമ്മുടെ ശ്രദ്ധയും പ്രധാനമാണ്.
ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ പേജ്, നിശ്ചിതഫീസടച്ചതിന്റെ രേഖ സഹിതം CBSE യുടെ അസിസ്റ്റന്റ് സെക്രട്ടരിയുടെ പേരില്‍ 10.01.2013 ന് ഉള്ളില്‍ അയക്കണം.
വിലാസം :
The Assistant Secretary (NEET)
Central Board of Secondary Education,
Shiksha Kendra, 2, Community Centre,
Shiksha Kendra, 2, Community Centre,
Preet Vihar, Delhi-110 092.
2013 മെയ് 5 ന് ആണ് പ്രവേശന പരീക്ഷ. കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവയാണ് അപേക്ഷാകേന്ദ്രങ്ങള്‍. ഒറ്റഘട്ടത്തില്‍ അവസാനിക്കുന്ന എഴുത്തുപരീക്ഷ വഴിയാണ് അര്‍ഹരായവരെ കണ്ടെത്തുക. ഇത് ഒബ്ജക്റ്റീവ് രീതിയിലുള്ള പരീക്ഷ ആയിരിക്കും.
NEET (UG) - 2013 നെ സംബന്ധിച്ച ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് ഇവിടെ ക്ലിക്ക് ചെയ്യാം. ഇതില്‍ ഈ പരീക്ഷയെ സംബന്ധിച്ചും അപേക്ഷിക്കേണ്ട രീതിയെ കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ഉണ്ട്.
മറ്റു വിവരങ്ങളും അപേക്ഷാഫോമും www.cbseneet.nic.in എന്ന സൈറ്റില്‍ ക്ലിക്ക് ചെയ്താല്‍ ലഭ്യമാണ്.
No comments:
Post a Comment