ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഏകദിനശില്പശാല ജില്ലാ പഞ്ചായത്ത് കോള്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ ശ്രീകൃഷ്ണ അഗ്ഗിത്തായ അധ്യക്ഷനായിരുന്നു.
തുടര്‍ന്ന് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മാനേജ്മെന്റ് പരിശീലനം, ക്ലസ്റ്റര്‍ എന്നിവയുടെ ഫലപ്രാപ്തിയും പങ്കാളിത്തവും അവലോകനം ചെയ്തു. കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലയില്‍ നടന്ന സ്കൂള്‍ മോണിറ്ററിങ്ങും ബേക്കല്‍ സബ് ജില്ലയില്‍ ക്ലസ്റ്റര്‍ പരിശീലനത്തില്‍ അധ്യാപകരെ പങ്കെടുപ്പിക്കാന്‍ നടന്ന ശ്രമവും മാതൃകാപരമാണെന്ന വിലയിരുത്തലുണ്ടായി. അടുത്ത ടേമിലെ പ്രവര്‍ത്തനങ്ങളില്‍ ഏതേത് മേഖലകളില്‍ ഊന്നണമെന്ന് തീരുമാനിച്ചു.
അടുത്ത ഒരാഴ്ചക്കുള്ളില്‍ നടക്കേണ്ട ഹെഡ് മാസ്റ്റര്‍ പരിശീലനത്തിന്റെ മൊഡ്യൂള്‍ സീനിയര്‍ ലക്ചറര്‍ കമലാക്ഷന്‍ അവതരിപ്പിച്ചു. സബ് ജില്ലാ തലത്തില്‍ ഗ്രൂപ്പായിരുന്ന് നടത്തിയ ചര്‍ച്ചകള്‍ക്ക് ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ പി. വി. പുരുഷോത്തമന്‍, വേണുഗോപാലന്‍, രാമചന്ദ്രന്‍ എന്നിവര്‍ മറുപടികള്‍ നല്‍കി.
മൊത്തം ചര്‍ച്ചകളെ ക്രോഡീകരിച്ചുകൊണ്ട് അടുത്ത ഹെഡ് മാസ്റ്റര്‍ കോണ്‍ഫറന്‍സ് വന്‍വിജയമാക്കേണ്ടതിന്റെ പ്രാധാന്യം ഡയറ്റ് പ്രിന്‍സിപ്പല്‍ സി. എം. ബാലകൃഷ്ണന്‍ ഊന്നിപ്പറഞ്ഞു.
ഡയറ്റിന്റെ പരിശീലനങ്ങളെ സംബന്ധിച്ച് സീനിയര്‍ ലക്ചറര്‍ ഡോ. പി. രാജനും എസ്. എസ്. എ യുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് യതീശ്വര്‍ റായിയും ഐ. ടി. @ സ്കൂള്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷും വിശദീകരണങ്ങള്‍ നല്‍കി.
എസ്. എസ്. എ ജില്ലാ കോര്‍ഡിനേറ്റര്‍ ഭാസ്കരന്‍, ഡി. ഇ. ഒ മാരായ വേലായുധന്‍, സത്യനാരായണറാവു എന്നിവരും വിവിധ സബ് ജില്ലകളെ പ്രതിനിധീകരിച്ചെത്തിയ എ. ഇ. ഒ, ബി. പി. ഒ, ഹെഡ് മാസ്റ്റര്‍ പ്രതിനിധികള്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

No comments:
Post a Comment