കേന്ദ്രസര്‍ക്കാര്‍ 2010 ലാണ് വിദ്യാഭ്യാസ അവകാശനിയമം പാസ്സാക്കിയത്. എന്നാല്‍ ഇന്ത്യ വളരെയേറെ വൈവിധ്യങ്ങള്‍ ഉള്ള ഒരു രാജ്യമാണ്. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. കൂടാതെ വിദ്യാഭ്യാസം എന്നത് കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട ഒരു വിഷയവുമാണ്. അതുകൊണ്ട് വിദ്യാഭ്യാസ അവകാശനിയമത്തില്‍ തന്നെ, ഏതാനും കാര്യങ്ങളെ സംബന്ധിച്ച് സംസ്ഥാനങ്ങളുടെ നിലപാടുകള്‍ ആവശ്യമുണ്ടെന്നും അവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചട്ടങ്ങള്‍ അതത് സംസ്ഥാനങ്ങള്‍ ഉടന്‍ രൂപീകരിക്കണമെന്നും നിര്‍ദേശിക്കുകയുണ്ടായി. കേരളമടക്കം മിക്കവാറും സംസ്ഥാനങ്ങള്‍ അവരവരുടെ സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ചട്ടങ്ങള്‍ രൂപീകരിച്ചുകഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളുടെ ചട്ടങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നത് കൗതുകകരമായിരിക്കും. അതിനു സഹായകമാംവിധം വിവിധ സംസ്ഥാനങ്ങളുടെ ചട്ടങ്ങള്‍ ഒരിടത്തുനിന്ന് കിട്ടുന്ന ഒരു സൈറ്റിലേക്കുള്ള ലിങ്ക് ഇവിടെ ചേര്‍ക്കുന്നു
No comments:
Post a Comment