ഈ
വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍
ജില്ലയിലെ കുട്ടികള്‍ മികച്ച
വിജയം കൈവരിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണക്ലാസിന് തുടക്കമായി.
ജില്ലയിലെ ആദ്യത്തെ ക്ലാസ് GFHSS ബേക്കലില്‍ ഒക്ടോബര്‍
8ന് ഉച്ചയ്ക്ക്
2 മണിക്ക് നടന്നു.
111 രക്ഷിതാക്കള്‍
പങ്കെടുക്കേണ്ടിയിരുന്ന
യോഗത്തില്‍ 96 പേര്‍
ഹാജരായി. പി.ടി.എ.പ്രസിഡണ്ട് എ.കുഞ്ഞിരാമന്‍
ഉദ്ഘാടനം ചെയ്തു. ഹെഡ്
മാസ്റ്റര്‍ കെ.ജയപ്രകാശ്
അധ്യക്ഷത വഹിച്ചു. സ്റ്റാഫ്
സെക്രട്ടറി കെ.വി.കൃഷ്ണന്‍
സ്വാഗതവും എസ്.ആര്‍.ജി. കണ്‍വീനര്‍ സി.കെ.വേണു
നന്ദിയും പറഞ്ഞു.
ജില്ലാ
റിസോര്‍സ് ഗ്രൂപ്പ് അംഗമായ കെ. അനില്‍കുമാര്‍
ക്ലാസ്സെടുത്തു. രക്ഷിതാക്കള്‍
വളരെ സജീവമായി ക്ലാസ്സില്‍ പങ്കെടുത്തു.'മകന്റെ
അച്ഛന്‍' എന്ന
സിനിമയിലെ
വീഡിയോ ക്ലിപ്പ് കണ്ട ഗോവിന്ദന്‍
എന്ന രക്ഷിതാവ് (10 സി.യിലെ
ധന്യയുടെ അച്ഛന്‍) മകന്റെ
കഴിവ് അംഗീകരിക്കാത്ത സിനിമയിലെ
രക്ഷിതാവിനെ വിമര്‍ശിച്ചുകൊണ്ട്
സംസാരിച്ചു.കുട്ടികളുടെ
പഠനകാര്യങ്ങളില്‍ സദാ
ജാഗരൂകരാകുമെന്ന
ദൃഢനിശ്ചയത്തോടു കൂടിയാണ്
രക്ഷിതാക്കള്‍ ക്ല്ലാസ്സ്
കഴിഞ്ഞ് പോയത്. എസ്.ഐ.ടി.സി.
അരവിന്ദ കെ, അനിത എം,
ബിന്ദു പി.ഡി,
ഉഷാകുമാരി ബി,
സതീഷ് കുമാര്‍ കെ, പ്രശാന്ത്
എന്നിവര്‍ നേതൃത്വം
നല്‍കി. കുട്ടികള്‍ക്കുള്ള
മോട്ടിവേഷന്‍ ക്ലാസ് 10/10/2014ന്
വെള്ളിയാഴ്ച്ച നടക്കും.
No comments:
Post a Comment