STEPS (Standard Ten Enrichment
Programme for Schools) പദ്ധതിയുടെ
ഭാഗമായി Student Motivation, Parental awareness
എന്നീ മേഖലകളുമായി
ബന്ധപ്പെട്ട മൊഡ്യൂള്‍
ട്രൈഔട്ട് ജിയുപിഎസ് കാസറഗോഡ്
അനക്സില്‍ വെച്ചു നടന്നു.
ജില്ലയിലെ പത്താംതരത്തില്‍
പഠിക്കുന്ന മുഴുവന്‍
കുട്ടികള്‍ക്കും അവരുടെ
രക്ഷിതാക്കള്‍ക്കും പരിശീലനം
നല്‍കുന്നതിനാവശ്യമായ
മൊഡ്യൂളുകളാണ് ട്രൈഔട്ടിന്
വിധേയമായത്. . കാസര്‍ഗോഡ്
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
എന്‍ സദാശിവ നായിക്ക് ട്രൈഔട്ട്
പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ജിഎച്ച്എസ്എസ്
കാസര്‍ഗോഡ് നിന്നും വന്ന
പത്താം തരം വിദ്യാര്‍ത്ഥികള്‍
ട്രൈഔട്ട് ക്ലാസ്സില്‍
പങ്കെടുത്തു. ശ്രീ
രാജേഷ് കൂട്ടക്കനി, ശ്രീ
നിര്‍മ്മല്‍കുമാര്‍ എന്നീ
അധ്യാപകരാണ് ട്രൈഔട്ട്
ക്ലാസ്സ് എടുത്തത്. ഡയറ്റ്
ഫാക്കല്‍ട്ടി എംവി ഗംഗാധരന്‍,
കെ വിനോദ് കുമാര്‍
എന്നിവര്‍ നേതൃത്വം നല്‍കി.
ഡയറ്റ് പ്രിന്‍സിപ്പാള്‍
ഡോ.പിവി കൃഷ്ണകുമാര്‍
പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു.
No comments:
Post a Comment