മൊഡ്യൂള്‍
നിര്‍മ്മാണ ശില്പശാല
STEPS (Standard Ten Enrichment
Programme for Schools) പദ്ധതിയുടെ
ഭാഗമായി Student Motivation, Parental awareness
എന്നീ മേഖലകളുമായി
ബന്ധപ്പെട്ട ക്രിയേറ്റീവ്
വര്‍ക്ക്ഷോപ്പ് സെപ്തംബര്‍
03,04 ദിവസങ്ങളില്‍
ഐടി സ്ക്കൂളില്‍ നടക്കുന്നു.
ജില്ലയിലെ പത്താംതരത്തില്‍
പഠിക്കുന്ന മുഴുവന്‍
കുട്ടികള്‍ക്കും അവരുടെ
രക്ഷിതാക്കള്‍ക്കും പരിശീലനം
നല്‍കുന്നതിനാവശ്യമായ
സാമഗ്രികളാണ് ശില്പശാലയിലൂടെ
രൂപപ്പെടുത്താനുദ്ദേശിക്കുന്നത്.
കാസര്‍ഗോഡ് ജില്ലാ
വിദ്യാഭ്യാസ ഉപഡയറക്ടര്‍
ശ്രീ സി രാഘവന്‍, ഡയറ്റ്
പ്രിന്‍സിപ്പാള്‍ ഡോ.പിവി
കൃഷ്ണകുമാര്‍, ഡയറ്റ്
സീനിയര്‍ ലക്ചറര്‍ പി ഭാസ്ക്കരന്‍
തുടങ്ങിയവര്‍ നേതൃത്വം
നല്‍കുന്ന ശില്പശാലയില്‍
ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍
നിന്നുള്ള അധ്യാപകര്‍,
ഡയറ്റ് ഫാക്കല്‍റ്റി
അംഗങ്ങള്‍, ഐടി@സ്ക്കൂള്‍
പ്രതിനിധികള്‍, ഈ
മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍
പങ്കെടുക്കും.
No comments:
Post a Comment