തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളില്‍ ട്രൈഔട്ട് നടത്തുന്നതിനു വേണ്ടിയുള്ള "ലേസര്‍" (Learning Advancement in Schools through Educational technology Resources) റിസോഴ്സ് സിഡി നിര്‍മാണം ഐ ടി @ സ്ക്കൂളില്‍ ആരംഭിച്ചു.ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങളായ ഡോ പി വി പുരുഷോത്തമന്‍, കെ. രമേശന്‍, കെ. രാമചന്ദ്രന്‍ നായര്‍, കെ വിനോദ്കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഐ ടി @ സ്ക്കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം പി രാജേഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന ഇരുപതോളം അധ്യാപകരും ഐ ടി @ സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരുമാണ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നത്. ഏഴാം ക്ലാസ്സിലേക്കു വേണ്ടി സയന്‍സ്, ഗണിതം, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കു വേണ്ടിയാണ് റിസോഴ്സ് സിഡി നിര്‍മിക്കുന്നത്.
No comments:
Post a Comment