'മുമ്പേ പറക്കാം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗംഭീരമായ ചടങ്ങോടെ നിര്‍വഹിക്കപ്പെട്ടു. പള്ളിക്കര ജി യം യു പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഉദുമ എം എല്‍ എ, കെ കുഞ്ഞിരാമനാണ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിയുടെ കാര്യത്തില്‍ ഒരു നാഴികക്കല്ലായിരിക്കും ഈ പദ്ധതിയെന്ന് അദ്ദേഹം വിലയിരുത്തി. കുട്ടികളുടെ അടിസ്ഥാനശേഷി വികസിപ്പിക്കാന്‍ തയ്യാറാക്കിയ കൈപ്പുസ്തകം മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്നും അതിനാല്‍ ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ വിജയം കാണുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിദ്യാഭ്യാസരംഗത്തിന്റെ പുരോഗതിക്കായി ഒട്ടേറെ ഇടപെടലുകള്‍ ഇതിനകം തന്നെ നടത്തിയിട്ടുള്ള ഡയറ്റിന്റെ ഈ ഉദ്യമത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് അവര്‍ പറഞ്ഞു.
പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍ കുട്ടികള്‍ക്കുള്ള പഠനസാമഗ്രികള്‍ വിതരണം ചെയ്തു.
ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ പദ്ധതിയുടെ ഉദ്ദേശ്യങ്ങളും പ്രവര്‍ത്തന പരിപാടികളും വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത, കപ്പണ മുഹമ്മദ് കുഞ്ഞി, കെ ഇ എ ബക്കര്‍, കെ രവിവര്‍മന്‍, മുക്കൂട് മുഹമ്മദ് തുടങ്ങിടവര്‍ പദ്ധതിക്ക് വിജയാശംസകള്‍ നേര്‍ന്നു.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ സ്വാഗതവും സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എം വി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു

No comments:
Post a Comment